19
November, 2026

A News 365Times Venture

19
Thursday
November, 2026

A News 365Times Venture

അനധികൃത കയ്യേറ്റങ്ങളും അക്രമങ്ങളും ദ്വിരാഷ്ട്ര സാധ്യത ഇല്ലാതാക്കുന്നു; ഇസ്രഈൽ സംഘടനകൾക്ക് ഉപരോധം ഏർപ്പെടുത്തി ഓസ്‌ട്രേലിയ

Date:

സിഡ്‌നി: വെസ്റ്റ് ബാങ്കിലെ ഇസ്രഈൽ അനധികൃത കയ്യേറ്റങ്ങളും അതിക്രമങ്ങൾക്കുമെതിരെ ഉപരോധം ഏർപ്പെടുത്തി ഓസ്‌ട്രേലിയ.

മൂന്ന് ഇസ്രഈൽ വ്യക്തികൾക്കും നാല് സംഘടനകൾക്കുമെതിരെ ബുധനാഴ്ചയാണ് ഓസ്‌ട്രേലിയ ഉപരോധം ഏർപ്പെടുത്തിയത്. ഇത്തരം നടപടികൾ ദ്വിരാഷ്ട്ര സാധ്യതയെ ഇല്ലാതാക്കുന്നുവെന്ന് ഓസ്‌ട്രേലിയ പറഞ്ഞു.

വെസ്റ്റ് ബാങ്കിലെ കയ്യേറ്റ നിർമാണത്തിൽ ഏർപ്പെട്ടിരിക്കുന്ന എട്ട് ഇസ്രഈൽ നിർമാണ കമ്പനികൾക്ക് കഴിഞ്ഞ ദിവസം യു.കെ ഉപരോധം ഏർപ്പെടുത്തിയതിന് പിന്നാലെയാണ് ഓസ്‌ട്രേലിയയുടെ നടപടി.

ഉപരോധിക്കപെട്ട വ്യക്തികളും സംഘടനകളും പുതിയ കേന്ദ്രങ്ങളുടെ നിർമാണത്തിൽ പങ്കെടുത്തിട്ടുണ്ടെന്നും ഫണ്ട് ശേഖരണങ്ങൾ നടത്തിയെന്നും അക്രമകാരികളായ കയ്യേറ്റക്കാർക്ക് പിന്തുണ നൽകിയെന്നും ഓസ്‌ട്രേലിയൻ വിദേശകാര്യ മന്ത്രി പെന്നി വോംഗ് പറഞ്ഞു.

ഉപരോധിക്കപ്പെട്ട വ്യക്തികളുമായും സംഘടനകളുമായും ഓസ്‌ട്രേലിയൻ കമ്പനികളും ജനങ്ങളും വ്യാപാരം നടത്താനും സാമ്പത്തിക സഹായം നൽകാനും പാടില്ലെന്നും ഓസ്‌ട്രേലിയ പറഞ്ഞു.

കയ്യേറ്റ പ്രദേശങ്ങളിലുണ്ടായ അക്രമങ്ങൾ ദ്വിരാഷ്ട്ര സാധ്യതയെ തകർക്കുന്നുവെന്നും പെന്നി വോംഗ് പറഞ്ഞു. യു.എൻ സംഘടനകളും മിക്ക രാജ്യങ്ങളും അനധികൃത കയ്യേറ്റങ്ങൾ എതിർക്കുന്നു.

കഴിഞ്ഞ ആഴ്ച അധിനിവേശ വെസ്റ്റ് ബാങ്കിലെ ജെറിക്കോ നഗരത്തിൽ കുടിയേറ്റക്കാർ നിരവധി ഫലസ്തീൻ വീടുകൾ കൈയേറിയതായും 72 വയസുള്ള ഒരു ഫലസ്തീൻ സ്ത്രീയെ ഇസ്രഈൽ കയ്യേറ്റക്കാർ വെടിവെച്ചതായും ഫലസ്തീൻ അധികൃതരും അറിയിച്ചു.

Content Highlight: Australia imposes sanctions against Israeli illegal settlements and violence in the West Bank

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related