19
November, 2026

A News 365Times Venture

19
Thursday
November, 2026

A News 365Times Venture

ഹൂത്തികള്‍ സൗദി അറേബ്യയുടെ ചില ഭാഗങ്ങള്‍ കയ്യടക്കിയിരിക്കുന്നു; അമേരിക്കന്‍ മാധ്യമങ്ങള്‍ പോലും ഇത് പുറത്ത് വിടുന്നില്ല: ടക്കര്‍ കാള്‍സണ്‍

Date:

 

വാഷിങ്ടണ്‍: യെമനിലെ ഹൂത്തികള്‍ സൗദി അറേബ്യയുടെ ചില പ്രദേശങ്ങള്‍ ഇപ്പോള്‍ കയ്യടക്കി വെച്ചിരിക്കുകയാണെന്നും, ഈ സുപ്രധാന വിവരങ്ങള്‍ അമേരിക്കന്‍ മാധ്യമങ്ങള്‍ കൃത്യമായി പുറത്തുവിടുന്നില്ലെന്നും പ്രമുഖ യു.എസ്. മാധ്യമപ്രവര്‍ത്തകനും പോഡ്കാസ്റ്ററുമായ ടക്കര്‍ കാള്‍സണ്‍.

അമേരിക്കന്‍ ജിയോപൊളിറ്റിക്കല്‍ വിശകലന വിദഗ്ധനായ ബ്രാന്‍ഡന്‍ ജെ. വെയ്ചെര്‍ത്തുമായുള്ള പുതിയ അഭിമുഖത്തിലാണ് ടക്കര്‍ കാള്‍സന്റെ വെളിപ്പെടുത്തല്‍. ഹൂതികള്‍ ഇപ്പോള്‍ സൗദി അറേബ്യക്ക് ശക്തമായ ഭീഷണിയാണ് ഉയര്‍ത്തിക്കൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

സൗദി അറേബ്യയുടെ ചില ഭാഗങ്ങളില്‍ ഇപ്പോള്‍ ഹൂത്തികള്‍ കയ്യേറിയിരിക്കുകയാണെന്നും നിലവില്‍ സൗദിയില്‍ ഹൂത്തി സൈനിക സാന്നിധ്യമുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. ആഗോളതലത്തില്‍ ഏറെ പ്രാധാന്യമുള്ള ഈ യുദ്ധപരമായ സംഭവവികാസം അമേരിക്കന്‍ മുഖ്യധാരാ മാധ്യമങ്ങള്‍ വേണ്ടത്ര ചര്‍ച്ച ചെയ്യുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഈ വിവരങ്ങളുടെ ഉറവിടം എവിടെയാണെന്ന് ടക്കര്‍ കാള്‍സണ്‍ വ്യക്തമാക്കിയിട്ടില്ലെങ്കിലും, ഗള്‍ഫ് രാജ്യങ്ങളിലെ ഉന്നത നേതാക്കളുമായി അദ്ദേഹം നിരന്തരം സംസാരിക്കാറുള്ള വ്യക്തിയാണെന്നത് ശ്രദ്ധേയമാണ്.

ഹൂത്തികള്‍ സൗജിയെ ഭീഷണിപ്പെടുത്തി വെച്ചിരിക്കുകയാണെന്നും ഈ ഈഴ്ച താന്‍ഡ ഗള്‍ഫിലെ ചില നേതാക്കളുമായി സംസാരിച്ചതായും കാള്‍സണ്‍ അവകാശപ്പെട്ടു. ചില ഗള്‍ഫ് രാജകുടുംബങ്ങളെ കാള്‍സണ്‍ സന്ദര്‍ശിച്ചതായി ഒക്ടോബറില്‍ ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇറാനെ കൂടാതെ മറ്റ് രാജ്യങ്ങളും ഹൂത്തികളെ യുദ്ധത്തില്‍ സഹായിക്കുന്നുണ്ടെന്ന് താന്‍ വിശ്വസിക്കുന്നുണ്ടെന്നും സൗദി അറേബ്യ ദുര്‍ബലമാവുന്നത് കാണാനാണ് അവര്‍ ആഗ്രഹിക്കുന്നതെന്നും കാള്‍സണ്‍ പറഞ്ഞു.

 

Content Highlight: The Houthis have seized parts of Saudi Arabia; even American media outlets are not reporting this: Tucker Carlson

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related