21
November, 2026

A News 365Times Venture

21
Saturday
November, 2026

A News 365Times Venture

രാജസ്ഥാന്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ സി.പി.ഐ.എമ്മിന് മുന്നേറ്റം; 57 സീറ്റില്‍ ജയം

Date:

ജയ്പൂര്‍: രാജസ്ഥാനിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ 57 സീറ്റില്‍ സി.പി.ഐ.എം വിജയിച്ചു. ഏഴ് ജില്ലാ പഞ്ചായത്ത് സീറ്റിലും 50 പഞ്ചായത്ത് സമിതി സീറ്റിലുമാണ് സി.പി.ഐ.എം സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചത്.

സംസ്ഥാനത്തെ 37 ജില്ലകളിലെ ജില്ലാ പരിഷത്ത്, പഞ്ചായത്ത് സമിതികളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിക്കെതിരെ കോണ്‍ഗ്രസ് വ്യക്തമായ ലീഡ് നേടി. പഞ്ചായത്ത് സമിതികളില്‍ 2,463 സീറ്റുകളും ജില്ലാ പരിഷത്തുകളില്‍ 66 സീറ്റുകളും കോണ്‍ഗ്രസ് നേടിയതായി ഇന്ന് (നവംബര്‍ 20, വെള്ളി) പുറത്തുവന്ന ഫലങ്ങള്‍ വ്യക്തമാക്കുന്നു.

ഫലം പ്രഖ്യാപിച്ച 4,958 പഞ്ചായത്ത് സമിതി സീറ്റുകളില്‍ 1,512 ഇടത്തും വോട്ടെണ്ണല്‍ പൂര്‍ത്തിയായ 97 ജില്ലാ പരിഷത്ത് സീറ്റുകളില്‍ 25 ഇടത്തുമാണ് ബി.ജെ.പി ജയിച്ചത്. രാഷ്ട്രീയ ലോക്താന്ത്രിക് പാര്‍ട്ടിയാണ് (ആര്‍.എല്‍.പി) മൂന്നാം സ്ഥാനത്ത്. 354 പഞ്ചായത്ത് സമിതി സീറ്റുകളില്‍ ആര്‍.എല്‍.പി വിജയിച്ചു.

പഞ്ചായത്ത് സമിതി തെരഞ്ഞെടുപ്പില് ഭാരത് ആദിവാസി പാര്‍ട്ടി (ബി.എ.പി) 168 സീറ്റുകളിലും ബി.എസ്.പി 36 സീറ്റുകളിലും ആം ആദ്മി പാര്‍ട്ടി രണ്ട് സീറ്റിലും ജയിച്ചു. സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ 380 സീറ്റുകളില്‍ വിജയിച്ചു. ജില്ലാ പരിഷത്തുകളില്‍ ആര്‍.എല്‍.പി രണ്ട് സീറ്റില്‍ ജയിച്ചു. ഒരു സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഒരു സീറ്റും നേടി.

41 ജില്ലകളാണ് സംസ്ഥാനത്തുള്ളത്. ഇതില്‍ 37 ജില്ലകളിലെ ഫലമാണ് വെള്ളിയാഴ്ച പുറത്ത് വന്നത്. ബാക്കിയുള്ള നാല് ജില്ലകളായ കോട്ട, ബാരന്‍, കരൗലി, ശ്രീ ഗംഗാനഗര്‍ എന്നിവിടങ്ങളില്‍ വോട്ടെണ്ണല്‍ ഡിസംബര്‍ 17-ലേക്ക് മാറ്റി.

സംസ്ഥാനത്ത് നിലവിലുള്ള ജില്ലാ പരിഷത്തുകളുടെയും പഞ്ചായത്ത് സമിതികളുടെയും അഞ്ച് വര്‍ഷത്തെ കാലാവധി അടുത്ത മാസം അവസാനിക്കും. 37 ജില്ലകളിലായി 1,275 ജില്ലാ പരിഷത്ത് വാര്‍ഡുകളിലേക്ക് 4,069 സ്ഥാനാര്‍ത്ഥികളും, 419 പഞ്ചായത്ത് സമിതികളിലായുള്ള 7,543 പഞ്ചായത്ത് സമിതി വാര്‍ഡുകളിലേക്ക് 25,108 സ്ഥാനാര്‍ത്ഥികളുമാണ് മത്സരരംഗത്തുണ്ടായിരുന്നതെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

കോട്ട, ബാരന്‍, കരൗലി, ശ്രീ ഗംഗാനഗര്‍ എന്നീ ജില്ലകളിലായി 38 പഞ്ചായത്ത് സമിതികളിലായി 128 ജില്ലാ പരിഷത്ത് വാര്‍ഡുകളും 702 പഞ്ചായത്ത് സമിതി വാര്‍ഡുകളും ഉള്‍പ്പെടുന്നു. ആകെ 41 ജില്ലകളിലായി നടന്ന തിരഞ്ഞെടുപ്പില്‍, 1,403 ജില്ലാ പരിഷത്ത് വാര്‍ഡുകളും 457 പഞ്ചായത്ത് സമിതികളിലായുള്ള 8,245 പഞ്ചായത്ത് സമിതി വാര്‍ഡുകളും ഉള്‍പ്പെടുന്നു.

Content Highlight: Rajasthan local Election- Seats won by CPIM

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related