20
July, 2025

A News 365Times Venture

20
Sunday
July, 2025

A News 365Times Venture

രാജ്യത്ത് വൈറ്റ് കോളർ സമ്പദ് വ്യവസ്ഥയിൽ വനിതാ ഉദ്യോഗാർത്ഥികളുടെ തൊഴിലവസരങ്ങൾ വർദ്ധിക്കുന്നു

Date:

രാജ്യത്ത് വൈറ്റ് കോളൻ സമ്പദ് വ്യവസ്ഥയിൽ വനിതകളുടെ സാന്നിധ്യം വർദ്ധിക്കുന്നതായി റിപ്പോർട്ട്. ഈ മേഖലയിൽ വനിതാ ഉദ്യോഗാർത്ഥികൾക്ക് നിരവധി തൊഴിലവസരങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്. ടാലന്റ് മാനേജ്മെന്റ് പ്ലാറ്റ്ഫോം പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, 2023 ഫെബ്രുവരിയിൽ വനിതകളുടെ തൊഴിലവസരങ്ങളിൽ 35 ശതമാനത്തിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആർത്തവ അവധികൾ, കുട്ടികളുടെ പരിപാലനം, ആയാസ രഹിത തൊഴിൽ തുടങ്ങിയ കാരണങ്ങളാണ് വനിതകളുടെ പങ്കാളിത്തം വർദ്ധിപ്പിക്കാൻ സഹായിച്ചത്.

കോവിഡ് മഹാമാരി കാലയളവിൽ ജോലി ഉപേക്ഷിച്ച ഭൂരിഭാഗം വനിതകളും ഇപ്പോൾ ജോലിയിൽ വീണ്ടും പ്രവേശിച്ചിട്ടുണ്ട്. ഇത് അവസരങ്ങൾ കൂടുതൽ സൃഷ്ടിക്കാൻ കാരണമായി. കൂടാതെ, തൊഴിലിടങ്ങളിൽ സ്ത്രീകളുടെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനായി കമ്പനികൾ താൽപ്പര്യവും പ്രകടിപ്പിച്ചിട്ടുണ്ട്. തൊഴിലിടങ്ങളിൽ വനിതകളുടെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിൽ മുന്നോട്ട് നിൽക്കുന്നത് ബിപിഒ സെക്ടറുകളാണ്. ഈ മേഖലയിൽ ഏകദേശം 36 ശതമാനം തൊഴിൽ പങ്കാളിത്തമാണ് സ്ത്രീകൾക്ക് ഉള്ളത്. ഐടി, സോഫ്റ്റ്‌വെയർ മേഖലയിൽ 35 ശതമാനവും, ബാങ്കിംഗ് അക്കൗണ്ടിംഗ് ഫിനാൻഷ്യൽ സർവീസ് എന്നീ മേഖലകളിൽ 22 ശതമാനവും പങ്കാളിത്തമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related