18
July, 2025

A News 365Times Venture

18
Friday
July, 2025

A News 365Times Venture

ധാക്കയെ വിറപ്പിച്ച് സ്ഫോടനം; 16 പേർ കൊല്ലപ്പെട്ടു, 120 പേർക്ക് പരിക്ക്

Date:

ബംഗ്ലാദേശിലെ ധാക്കയിലെ ഗുലിസ്ഥാൻ മേഖലയിൽ ബഹുനില കെട്ടിടത്തിലുണ്ടായ സ്‌ഫോടനത്തിൽ 16 പേർ കൊല്ലപ്പെട്ടു. 120 ലധികം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു. ചൊവ്വാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം. പഴയ ധാക്കയിലെ സിദ്ദിഖ് ബസാറിലെ തിരക്കേറിയ മാര്‍ക്കറ്റിലെ കെട്ടിടത്തിലാണ് സ്‌ഫോടനമുണ്ടായത്.

11 അഗ്നിശമനസേനാ അത്യാഹിത വിഭാഗങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിവരികയാണ്. പരിക്കേറ്റവരെ ധാക്ക മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്‌ഫോടനത്തിൽ 120 ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ടെന്ന് ഡിഎംസിഎച്ച് ഡയറക്ടർ ബ്രിഗ് ജനറൽ എംഡി നസ്മുൽ ഹഖ് പറഞ്ഞു. ഏഴുനില കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് സ്‌ഫോടനമുണ്ടായത്. സമീപത്തെ കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. സ്‌ഫോടനത്തിന്റെ കാരണം വ്യക്തമല്ല. സംഭത്തില്‍ ബംഗ്ലാദേശ് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ് ഇനിയും മരണസഖ്യ ഉയരുമെന്നാണ് റോയിറ്റേഴ്‌സ് അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related