20
September, 2026

A News 365Times Venture

20
Sunday
September, 2026

A News 365Times Venture

രാജ്യത്ത് കൊപ്രയുടെ താങ്ങുവില ഉയർത്തി, പുതുക്കിയ നിരക്ക് ഉടൻ പ്രാബല്യത്തിൽ

Date:


ന്യൂഡൽഹി: രാജ്യത്ത് കൊപ്രയുടെ താങ്ങുവില വർദ്ധിപ്പിച്ച് കേന്ദ്രം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭ യോഗമാണ് കൊപ്രയുടെ താങ്ങുവില ഉയർത്തിയത്. 2024 സീസണിൽ മിൽ കൊപ്രയ്ക്ക് 300 രൂപയാണ് കൂട്ടിയത്. ഇതോടെ, മിൽ കൊപ്രയുടെ താങ്ങുവില 11,160 രൂപയായി. നേരത്തെ ഇത് 10,860 രൂപയായിരുന്നു. ഉണ്ടക്കൊപ്രയ്ക്ക് 250 രൂപ കൂട്ടി, 12,000 രൂപയായാണ് വർദ്ധിപ്പിക്കുന്നത്. കഴിഞ്ഞ സീസണിനെ അപേക്ഷിച്ച് ഉണ്ടക്കൊപ്രയുടെ താങ്ങുവിലയിൽ വരുത്തിയ വർദ്ധനവ് കുറവാണ്. കഴിഞ്ഞ സീസണിൽ ക്വിന്റലിന് 750 രൂപ വരെ ഉയർത്തിയിരുന്നു.

നടപ്പ് കാലയളവിൽ 1.33 ലക്ഷം ടൺ കൊപ്രയാണ് സംഭരിച്ചത്. 1,493 കോടി രൂപ ചെലവിലാണ് ഇക്കാലയളവിൽ കൊപ്ര സംഭരണം നടത്തിയത്. നാഫെഡും, എൻസിസിഎഫും സംഭരണത്തിനുള്ള നോഡൽ ഏജൻസികളായി തുടർന്നും പ്രവർത്തിക്കുന്നതാണ്. അതേസമയം, കൊപ്രയുടെ താങ്ങുവില ഉയർത്തിയ കേന്ദ്രത്തിന്റെ തീരുമാനം കേരളത്തിലെ നാളികേര കർഷകർക്ക് ഏറെ ഗുണകരമാകും. സംസ്ഥാന സർക്കാരും അനുപാതികമായി കൊപ്രയുടെ താങ്ങുവില ഉയർത്തിയേക്കുമെന്നാണ് കർഷകരുടെ വിലയിരുത്തൽ. കേന്ദ്ര തീരുമാനത്തിന്റെ വിശദാംശങ്ങൾ പരിശോധിച്ചശേഷമാണ് കേരളം താങ്ങുവില ഉയർത്താൻ സാധ്യത.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

മുസ്‌ലിങ്ങളെ കടയില്‍ പ്രവേശിപ്പിച്ചാല്‍ കടയ്ക്ക് തീയിടും; ബംഗാളില്‍ ചായക്കടക്കാരന് അജ്ഞാത സംഘത്തിന്റെ ആക്രമണം

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ പശ്ചിം ബര്‍ധമാനില്‍ മുസ്ലിം കസ്റ്റേമേഴ്സിന് ചായ നല്‍കിയതിന്റെ...

വിജയിയുടെ ഭരണത്തെ വിലയിരുത്താന്‍ സമയമായിട്ടില്ല; ഒരു വര്‍ഷത്തെ സമയം നല്‍കാമെന്ന് പ്രകാശ് രാജ്

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ വിലയിരുത്താന്‍ സമയമായിട്ടില്ലെന്ന് നടനും...

മോദിയുടെ ജന്മദിനത്തില്‍ കോലം കത്തിച്ച് പ്രതിഷേധിച്ചു; 21 കര്‍ഷകര്‍ക്കെതിരെ കേസെടുത്ത് ഗുജറാത്ത് പൊലീസ്

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കുമെതിരെ സമരം...

ഐ.ഡി.എസ്.എഫ്.കെയിലെ സിനിമാ വിലക്ക്: കേന്ദ്രത്തിനെതിരെ കേരളം; തീരുമാനം പുനപരിശോധിക്കണമെന്ന് മന്ത്രി പി.സി. വിഷ്ണുനാഥ്

തിരുവനന്തപുരം: അന്താരാഷ്ട്ര ഡോക്യുമെന്ററി-ഹ്രസ്വചലച്ചിത്ര മേളയായ ഐ.ഡി.എസ്.എഫ്.കെയിൽ 31 സിനിമകൾക്ക് ഒരു കാരണവും...