23
September, 2026

A News 365Times Venture

23
Wednesday
September, 2026

A News 365Times Venture

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവ് തടസ്സം, കൊന്ന് കുഴിച്ച് മൂടി ഭാര്യ, മൃതദേഹത്തില്‍ ഉപ്പ് വിതറി; പ്രതികള്‍ അറസ്റ്റില്‍

Date:

പശ്ചിമ ബംഗാളിലെ പുരുലിയയില്‍ കാമുകനുമായി ചേര്‍ന്ന് യുവതി ഭര്‍ത്താവിനെ കൊലപ്പെടുത്തി. 45കാരനായ ജൂഡന്‍ മഹാതോയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭാര്യ ഉത്തരയും ജയ്പൂര്‍ സ്വദേശിയായ കാമുകന്‍ ക്ഷേത്രപാലും അറസ്റ്റിലായി. വിവാഹേതര ബന്ധത്തിന് ഭര്‍ത്താവ് തടസ്സമായതിനാലാണ് അരുംകൊല. കൊലപാതക ശേഷം തെളിവ് നശിപ്പിക്കാന്‍ പ്രതികള്‍ മൃതദേഹത്തില്‍ ഉപ്പ് ഒഴിച്ചതായി പൊലീസ് പറഞ്ഞു.

ജയ്പൂര്‍ നിവാസിയായ ക്ഷേത്രപാലും ഉത്തരയും ജൂഡനെ ഇല്ലാതാക്കാന്‍ ഏറെനാളായി പദ്ധതിയിട്ടിരുന്നു. ഒന്നിച്ച് ജീവിക്കാനായിരുന്നു ഭര്‍ത്താവിനെ ഒഴിവാക്കാനുള്ള തീരുമാനം. അവസരമൊത്ത് വന്നപ്പോള്‍ ഭര്‍ത്താവിനെ ഉത്തര മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് കൊലപ്പെടുത്തി. പിന്നാലെ ക്ഷേത്രപാല്‍ നിര്‍ദ്ദേശിച്ച പ്രകാരം ഭര്‍ത്താവിനെ കൊന്ന് കുഴിച്ചുമൂടുന്നതിന് മുമ്പ് ദേഹത്ത് ഉപ്പ് ഒഴിച്ചു. തെളിവ് ഇല്ലാതാക്കാനാണ് ഉപ്പ് ഉപയോഗിച്ചത്. എന്നാല്‍ മാര്‍ച്ച് 26 ന് മകന്‍ മൃതദേഹം കണ്ടെത്തുകയും പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. അന്വേഷണം പുരോഗമിക്കവെ ഭര്‍ത്താവിനെ ഭാര്യ കൊലപ്പെടുത്തിയതാണെന്ന് പൊലീസിന് ഉറപ്പായി.

തുടര്‍ന്ന് യുവതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിക്കുകയായിരുന്നു. ക്ഷേത്രപാലുമായി വിവാഹേതര ബന്ധമുള്ളതിനാല്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയെന്നാണ് കുറ്റസമ്മത മൊഴി. കൊലപാതകത്തിന് ശേഷം ഝാര്‍ഖണ്ഡില്‍ ഒളിവിലായിരുന്ന ക്ഷേത്രപാലിനെ പൊലീസ് പിടികൂടി. ഇയാളെ അഞ്ച് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

മാധ്യമ ബഹിഷ്‌കരണത്തിന് പിന്നാലെ ട്രംപ് ടി.വി; വൈറ്റ് ഹൗസില്‍ നിന്ന് 24 മണിക്കൂര്‍ യൂട്യൂബ് ചാനല്‍

വാഷിങ്ടണ്‍: പ്രമുഖ അമേരിക്കന്‍ മാധ്യമസ്ഥാപനങ്ങള്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പരിപാടികളുടെ ടെലിവിഷന്‍...

ഇതിഹാസങ്ങളെ ഒന്നടങ്കം വെട്ടിനിരത്തി; ഇംഗ്ലണ്ടിന്റെ ‘രാജാവ്’ ഇനി ലോകത്തിന്റെയും തലവന്‍!

ഇംഗ്ലണ്ടും ശ്രീലങ്കയും തമ്മിലുള്ള മൂന്ന് ഏകദിന മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയിലെ ആദ്യ...