20
September, 2026

A News 365Times Venture

20
Sunday
September, 2026

A News 365Times Venture

‘ഒരു ചെറിയ തള്ള്, അത്രയേ ഉള്ളു’: ഉണ്ണിമുകുന്ദന് മറുപടിയുമായി ടിജി രവി

Date:


കൊച്ചി: യുവപ്രേക്ഷകരുടെ പ്രിയതരമാണ് നടൻ ഉണ്ണിമുകുന്ദൻ. സിനിമയോടൊപ്പം സോഷ്യൽ മീഡിയയിലും താരം സജീവമാണ്. താന്‍ സിനിമയില്‍ എത്താന്‍ നടന്‍ ടിജി രവി കാരണമായിട്ടുണ്ടെന്ന് നേരത്തെ ഒരു അഭിമുഖത്തിൽ ഉണ്ണി മുകുന്ദന്‍ പറഞ്ഞിരുന്നു. സംവിധായകനും തിരക്കഥാകൃത്തുമായ ലോഹിതദാസിനെ പരിചയപ്പെട്ടതാണ് തന്‍റെ സിനിമ കരിയറില്‍ വഴിത്തിരിവായതെന്നും അതിന് കാരണമായത് ടിജി രവിയാണെന്നും താരം വ്യക്തമാക്കി.

ഇപ്പോൾ ഉണ്ണി മുകുന്ദന്റെ വാക്കുകൾക്ക് മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് ടിജി രവി. ഒരു ചെറിയ ഉന്ത്, അത്രയേ ഉള്ളു, അതിലിപ്പോൾ വലിയ കാര്യമില്ലെന്ന് ഒരു അഭിമുഖത്തിൽ ടിജി രവി പറഞ്ഞു.

‘വാഴ വെട്ടിയത് മനുഷ്യജീവന് ഭീഷണിയായതിനാല്‍: കെഎസ്ഇബിയുടെ വാഴ വെട്ടില്‍ വിശദീകരണവുമായി മന്ത്രി

‘ഉണ്ണി മുകുന്ദന് സംവിധായകൻ ലോഹിതദാസിന് ഒന്ന് കണക്ട് ചെയ്ത് കൊടുക്കാൻ വേണ്ടി ഒരു റിക്വസ്റ്റ് വന്നു. അദ്ദേഹത്തിനെ കോൺടാക്ട് ചെയ്യാനുള്ള ഒരു വഴി ഞാൻ ഉണ്ടാക്കി കൊടുത്തു. അങ്ങനെയൊരു കാര്യം മാത്രമേ ഞാൻ ചെയ്തിട്ടുള്ളു. ബാക്കിയൊക്കെ ഉണ്ണി മുകുന്ദന്റെ മിടുക്ക് കൊണ്ട് കയറി വന്നതാണ്. അല്ലാതെ ആ തള്ള് കൊണ്ടൊന്നും ആരും കയറി വരില്ല. പറയുമ്പോള്‍ ഞാൻ ഒരു തള്ള് തന്നല്ലോ എന്ന് അദ്ദേഹം നന്ദിപൂർവ്വം സ്‌മരിക്കുന്നതില്‍ ഒരു സന്തോഷമുണ്ട്,’ ടിജി രവി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

മുസ്‌ലിങ്ങളെ കടയില്‍ പ്രവേശിപ്പിച്ചാല്‍ കടയ്ക്ക് തീയിടും; ബംഗാളില്‍ ചായക്കടക്കാരന് അജ്ഞാത സംഘത്തിന്റെ ആക്രമണം

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ പശ്ചിം ബര്‍ധമാനില്‍ മുസ്ലിം കസ്റ്റേമേഴ്സിന് ചായ നല്‍കിയതിന്റെ...

വിജയിയുടെ ഭരണത്തെ വിലയിരുത്താന്‍ സമയമായിട്ടില്ല; ഒരു വര്‍ഷത്തെ സമയം നല്‍കാമെന്ന് പ്രകാശ് രാജ്

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ വിലയിരുത്താന്‍ സമയമായിട്ടില്ലെന്ന് നടനും...

മോദിയുടെ ജന്മദിനത്തില്‍ കോലം കത്തിച്ച് പ്രതിഷേധിച്ചു; 21 കര്‍ഷകര്‍ക്കെതിരെ കേസെടുത്ത് ഗുജറാത്ത് പൊലീസ്

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കുമെതിരെ സമരം...

ഐ.ഡി.എസ്.എഫ്.കെയിലെ സിനിമാ വിലക്ക്: കേന്ദ്രത്തിനെതിരെ കേരളം; തീരുമാനം പുനപരിശോധിക്കണമെന്ന് മന്ത്രി പി.സി. വിഷ്ണുനാഥ്

തിരുവനന്തപുരം: അന്താരാഷ്ട്ര ഡോക്യുമെന്ററി-ഹ്രസ്വചലച്ചിത്ര മേളയായ ഐ.ഡി.എസ്.എഫ്.കെയിൽ 31 സിനിമകൾക്ക് ഒരു കാരണവും...