21
October, 2026

A News 365Times Venture

21
Wednesday
October, 2026

A News 365Times Venture

സിനിമ താരങ്ങളുടെ റേവ് പാര്‍ട്ടിയ്ക്കിടയിൽ ലഹരിമരുന്ന് വേട്ട: നടി ഹേമ ഉള്‍പ്പെടെ പത്തോളം പേർ പിടിയിൽ

Date:


സിനിമ താരങ്ങള്‍ പങ്കെടുത്ത റേവ് പാർട്ടിക്കിടെ ലഹരിമരുന്ന് വേട്ട. ബംഗളൂരു ഇലക്‌ട്രോണിക് സിറ്റിയിലെ ഫാം ഹൗസിൽ നടന്ന താര സമ്പന്നമായ റേവ് പാർട്ടിയിൽ നിന്നും കൊക്കെയിൻ, എംഡിഎംഎ ഉള്‍പ്പടെയുള്ള ലഹരി മരുന്നുകള്‍ പിടികൂടി. ഇതിൽ പങ്കെടുത്ത സിനിമ താരങ്ങള്‍ ഉള്‍പ്പടെ പത്തോളം പേരെ സെൻട്രല്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു.

read also: കാമുകിയെ മടിയിലിരുത്തി, പ്രണയ ലീലകളുമായി ബൈക്കിൽ യുവാവിന്റെ അഭ്യാസപ്രകടനം: അറസ്റ്റ്

വൈകിട്ട് 6ന് തുടങ്ങിയ ആഘോഷം രാവിലെ വരെ നീണ്ടുനിന്നിരുന്നു. സിനിമ താരങ്ങളും വിദേശ മോഡലുകളുമടക്കം നൂറിലധികം പേർ പങ്കെടുത്ത പാർട്ടിയിലേക്ക് വലിയ തോതില്‍ ലഹരി മരുന്നുകള്‍ എത്തിച്ചിട്ടുണ്ടെന്ന വിവരം സെൻട്രല്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചിരുന്നു. ഇതേ തുടർന്നായിരുന്നു റെയ്ഡ്.

തെലുങ്ക് സിനിമ താരം ഹേമ ഉള്‍പ്പടെ പത്തോളം പേർ പിടിയിലായെന്നാണ് വിവരം. ലഹരി മരുന്ന് വിതരണക്കാരായ രണ്ട് പേരും ഇതില്‍ ഉള്‍പ്പെടുന്നു. 15 അത്യാഡംബര കാറുകളും പൊലീസ് പിടിച്ചെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ഫാസിസത്തിന്റെ അത്യുന്നതി: എന്‍.ടി.കെ സ്ഥാനാര്‍ത്ഥിയുടെ അറസ്റ്റില്‍ ടി.വി.കെക്കെതിരെ സീമാന്‍

  ചെന്നൈ: നാം തമിഴര്‍ കച്ചി ധരാപുരം ഉപതെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി എം....