21
July, 2025

A News 365Times Venture

21
Monday
July, 2025

A News 365Times Venture

അച്ഛന് എന്തെങ്കിലും സംഭവിച്ചാല്‍ ആരെയും വെറുതെ വിടില്ലെന്ന് ലാലുവിന്റെ മകള്‍

Date:

പാറ്റ്‌ന; സിബിഐക്കെതിരെ ലാലു പ്രസാദ് യാദവിന്റെ മകള്‍ രോഹിണി ആചാര്യ. തന്റെ പിതാവിനെ തുടര്‍ച്ചയായി ബുദ്ധിമുട്ടിക്കുകയാണ്. അദ്ദേഹത്തിന് എന്തെങ്കിലും സംഭവിച്ചാല്‍ ആരെയും വെറുതെ വിടില്ല. കാലം വളരെ ശക്തിയുള്ളതാണ്. ദില്ലിയിലെ കസേര ചലിപ്പിക്കാന്‍ ശേഷിയുള്ള ആളാണ് തന്റെ പിതാവെന്നും രോഹിണി ട്വിറ്ററില്‍ കുറിച്ചു.

അതേസമയം, റെയില്‍വേ ഭൂമി അഴിമതി കേസില്‍ സിബിഐ ലാലു പ്രസാദ് യാദവിനെ വീട്ടിലെത്തി ചോദ്യം ചെയ്തിരുന്നു. ആരോഗ്യസ്ഥിതി കണക്കിലെടുത്താണ് ചോദ്യം ചെയ്യാനായി സിബിഐ ലാലുവിന്റെ വസതിയിലെത്തിയത്. ലാലു പ്രസാദ് യാദവ്, ഭാര്യ റാബ്രി മകള്‍ മിസ ഭാരതി എന്നിവര്‍ ഉള്‍പ്പടെ 16 പേരാണ് കഴിഞ്ഞ ഒക്ടോബറില്‍ സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പ്രതിപ്പട്ടികയില്‍ ഉള്ളത്. കഴിഞ്ഞദിവസം മുന്‍ ബീഹാര്‍ മുഖ്യമന്ത്രികൂടിയായിരുന്ന റാബ്രി ദേവിയെ സിബിഐ ചോദ്യം ചെയ്തിരുന്നു. റെയില്‍വേ മന്ത്രിയായിരുന്ന കാലത്ത് നിയമനങ്ങള്‍ക്ക് കൈക്കൂലിയായി ഭൂമി എഴുതി വാങ്ങി എന്നാണ് സിബിഐ ആരോപണം.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related