20
September, 2026

A News 365Times Venture

20
Sunday
September, 2026

A News 365Times Venture

കേസ് പരിഗണിക്കാനിരിക്കെ മുഖ്യമന്ത്രിയുടെ ഇഫ്ത്താർ വിരുന്നിൽ ലോകായുക്ത-ഉപലോകായുക്ത ന്യായാധിപര്‍

Date:

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഇഫ്ത്താർ വിരുന്നിൽ ലോകായുക്തയും ഉപലോകായുക്തയും പങ്കെടുത്തതിൽ വിവാദം. ചൊവ്വാഴ്ച മുഖ്യമന്ത്രി തിരുവനന്തപുരത്ത് ഒരുക്കിയ ഇഫ്ത്താർ വിരുന്നിൽ ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫും ഉപലോകായുക്ത ജസ്റ്റിസ് ഹാറൂൺ അൽ റഷീദും പങ്കെടുത്തതിനെ ചൊല്ലിയാണ് വിവാദം.

ദുരിതാശ്വാസ ഫണ്ട് വകമാറ്റിയതിൽ മുഖ്യമന്ത്രിക്ക് ആശ്വാസമായ ഭിന്ന വിധി അടുത്തിടെയാണ് ഇരുവരും അടങ്ങിയ ഡിവിഷൻ ബെഞ്ച് പുറപ്പെടുവിച്ചത്. കേസ് 12ന് ലോകായുക്ത ഫുൾ ബെഞ്ച് പരിഗണിക്കാനിരിക്കെ വിരുന്നിലെ ലോകായുക്തയുടെ സാന്നിധ്യത്തെയാണ് പരാതിക്കാരൻ ചോദ്യം ചെയ്യുന്നത്.

ദുരിതാശ്വാസ നിധി ഫണ്ട് കേസ് പരിഗണനയിലിരിക്കെ വിരുന്നിൽ പങ്കെടുത്തത് വഴി ലോകായുക്തയിലെ വിശ്വാസം നഷ്ടപ്പെട്ടതായി കേസിലെ പരാതിക്കാരൻ ആർഎസ് ശശികുമാർ പറഞ്ഞു. അതേസമയം, വിരുന്നിനെ കുറിച്ചുള്ള സർക്കാറിൻ്റെ വാർത്താകുറിപ്പിൽ ലോകായുക്തയുടെ പേര് വെച്ചിരുന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

മുസ്‌ലിങ്ങളെ കടയില്‍ പ്രവേശിപ്പിച്ചാല്‍ കടയ്ക്ക് തീയിടും; ബംഗാളില്‍ ചായക്കടക്കാരന് അജ്ഞാത സംഘത്തിന്റെ ആക്രമണം

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ പശ്ചിം ബര്‍ധമാനില്‍ മുസ്ലിം കസ്റ്റേമേഴ്സിന് ചായ നല്‍കിയതിന്റെ...

വിജയിയുടെ ഭരണത്തെ വിലയിരുത്താന്‍ സമയമായിട്ടില്ല; ഒരു വര്‍ഷത്തെ സമയം നല്‍കാമെന്ന് പ്രകാശ് രാജ്

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ വിലയിരുത്താന്‍ സമയമായിട്ടില്ലെന്ന് നടനും...

മോദിയുടെ ജന്മദിനത്തില്‍ കോലം കത്തിച്ച് പ്രതിഷേധിച്ചു; 21 കര്‍ഷകര്‍ക്കെതിരെ കേസെടുത്ത് ഗുജറാത്ത് പൊലീസ്

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കുമെതിരെ സമരം...

ഐ.ഡി.എസ്.എഫ്.കെയിലെ സിനിമാ വിലക്ക്: കേന്ദ്രത്തിനെതിരെ കേരളം; തീരുമാനം പുനപരിശോധിക്കണമെന്ന് മന്ത്രി പി.സി. വിഷ്ണുനാഥ്

തിരുവനന്തപുരം: അന്താരാഷ്ട്ര ഡോക്യുമെന്ററി-ഹ്രസ്വചലച്ചിത്ര മേളയായ ഐ.ഡി.എസ്.എഫ്.കെയിൽ 31 സിനിമകൾക്ക് ഒരു കാരണവും...