12
July, 2025

A News 365Times Venture

12
Saturday
July, 2025

A News 365Times Venture

ഇപി ജയരാജന്റെ ഭാര്യയ്‌ക്കും മകനും നിക്ഷേപമുള്ള വൈദേകം റിസോർട്ട് ഹാജരാക്കിയ രേഖകൾ അപൂർണം: വീണ്ടും ടിഡിഎസ് നോട്ടീസ്

Date:

കണ്ണൂർ: ഇപി ജയരാജന്റെ ഭാര്യക്കും മകനും നിക്ഷേപമുള്ള മൊറാഴയിലെ വൈദേകം ആയുർവേദ റിസോർട്ട് അധികൃതർക്ക് വീണ്ടും ആദായനികുതി വകുപ്പിന്റെ നോട്ടീസ്. ടിഡിഎസ് സംബന്ധിച്ച് മാർച്ച് 27നകം മുഴുവൻ രേഖകളും ഹാജരാക്കാനാണ് നിർദ്ദേശം. ടിഡിഎസുമായി ബന്ധപ്പെട്ട് റിസോർട്ട് അധികൃതർ ഇതിനകം നൽകിയ മുഴുവൻ രേഖകളും അപൂർണമാണെന്ന നിഗമനത്തിലാണ് ആദായനികുതി വകുപ്പിന്റെ പുതിയ ഉത്തരവ്.

ആദായനികുതി വകുപ്പ് കണ്ണൂർ യൂണിറ്റിന്റെ ടിഡിഎസ് വിഭാഗമാണ് നോട്ടീസ് നൽകിയത്. പരിശോധനക്കു പിന്നാലെയാണ് നോട്ടീസ്. പലതവണ കണക്കുകൾ നൽകിയെങ്കിലും എല്ലാം പൂർണമല്ലെന്ന നിലക്കാണ് വീണ്ടും നോട്ടീസ് അയച്ചത്.

യൂത്ത് കോൺഗ്രസ് നേതാവിന്റെ പരാതിയിൽ വിജിലൻസും റിസോർട്ടിനെതിരെ അന്വേഷണം നടത്തുന്നുണ്ട്. റിസോർട്ട് അധികൃതരോട് നികുതി സംബന്ധമായ കണക്കുകൾ ഇന്ന് ഹാജരാക്കാനാണ് ടിഡിഎസ് വിഭാഗം ആവശ്യപ്പെട്ടിരുന്നത്. വിവാദമായ കണ്ണൂർ മൊറാഴയിലെ വൈദേകം റിസോർട്ടിൽ ആദായ നികുതി വകുപ്പ് ടിഡിഎസ് വിഭാഗം ഈ മാസം രണ്ടിന് പരിശോധന നടത്തിയിരുന്നു. നികുതി അടക്കുന്നതമായി ബന്ധപ്പെട്ട വിഷയത്തിലായിരുന്നു പരിശോധന.

വൈദേകം റിസോർട്ടിൽ എൽഡിഎഫ് കൺവീനർ ഇപി ജയരാജന്റെ ഭാര്യക്കും മകനും കൂടി 91 ലക്ഷം രൂപയുടെ നിക്ഷേപമാണുള്ളത്.

 

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related