15
April, 2026

A News 365Times Venture

15
Wednesday
April, 2026

A News 365Times Venture

വർക്ക്ഔട്ട് സമയത്തെ ചൊല്ലി തർക്കം: ഇടുക്കിയിൽ ജിമ്മിൽ ഉടമ യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ചു

Date:


ഇടുക്കി: കട്ടപ്പനയിലെ ജിമ്മിൽ വർക്ക്ഔട്ട് സമയത്തെ ചൊല്ലി തർക്കം. സംഭവത്തിൽ ജിം ഉടമ യുവാവിനെ കത്തി ഉപയോഗിച്ച് കുത്തിപ്പരിക്കേൽപ്പിച്ചു. കണിയാരത്ത് ജീവന്‍ പ്രസാദി(28) നെ ആണ് ജിം ഉടമ പ്രമോദ് കുത്തി പരിക്കേൽപ്പിച്ചത്.

ചൊവ്വാഴ്ച രാത്രിയുണ്ടായ ആക്രമണത്തിൽ പരിക്കേറ്റ ജീവൻ്റെ ഇടതു കൈയ്ക്കും ശ്വാസകോശത്തിനും പരിക്കേറ്റതായാണ് പ്രാഥമിക വിവരം. യുവാവിനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ജിം ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ദിവസമാണ് ജിം വർക്കൗട്ട് സമയത്തെ ചൊല്ലി ജീവനും പ്രമോദും തമ്മിൽ തർക്കമുണ്ടായത്. അടുത്ത ദിവസം മുൻകൂറായി നൽകിയ തുക പ്രമോദ് തിരികെ ആവശ്യപ്പെട്ടതോടെ ഇരുവരും തമ്മിൽ തർക്കമുണ്ടാവുകയും തുടർന്ന് പ്രമോദ് ജീവനെ കത്തിക്കൊണ്ട് കുത്തുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related