21
September, 2026

A News 365Times Venture

21
Monday
September, 2026

A News 365Times Venture

വെങ്ങാനൂരിൽ നിന്നും കാണാതായ കൗമാരക്കാരെ കണ്ടെത്തിയത് സേലത്തുനിന്നും

Date:


തിരുവനന്തപുരം: വെങ്ങാനൂരിൽ നിന്നും കാണാതായ കൗമാരക്കാരെ കേരള പൊലീസ് കണ്ടെത്തിയത് മണിക്കൂറുകൾക്കുള്ളിൽ. വെങ്ങാനൂർ വെണ്ണിയൂർ സ്വദേശികളായ 16 ,17 വയസുള്ള രണ്ട് ആൺകുട്ടികളെയാണ് പരാതി കിട്ടി മണിക്കൂറുകൾക്കുള്ളിൽ പൊലീസ് കണ്ടെത്തിയത്. ശനിയാഴ്ച്ചയാണ് കുട്ടികളെ കാണാതായത്. ടൂർ പോകുകയാണെന്നും അന്വേഷിക്കേണ്ടതില്ലെന്നും വീട്ടുകാർക്ക് മെസേജയച്ച ശേഷമാണ് സഹോദരങ്ങളുടെ മക്കളായ രണ്ടുപേരും വീടുവിട്ടത്. പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ സേലത്തുനിന്നാണ് കുട്ടികളെ കണ്ടെത്തിയത്.

വീട്ടുകാർ അന്വേഷിച്ചെങ്കിലും കണ്ടെത്താൻ ആകാതെ വന്നതോടെ ഇന്നലെ ഉച്ചക്ക് വിഴിഞ്ഞം പൊലീസിൽ പരാതി നൽകി. പരാതി സ്വീകരിച്ച പൊലീസ് ഒരാളുടെ പക്കലുള്ള ഫോണിൽ വിളിച്ചെങ്കിലും കോൾ കട്ട് ചെയ്തു. ടവർ ലൊക്കേഷൻ പരിശോധിച്ചതിൽ കുട്ടികൾ പാലക്കാടാണെന്നും ബാംഗ്ലൂർ എക്സ്പ്രസ് ട്രെയിനിൽ സഞ്ചരിക്കുകയാണെന്നും പൊലീസ് മനസിലാക്കി. ഇതോടെ ബന്ധുക്കളെ കൊണ്ട് നിരന്തരം ഫോൺ വിളിപ്പിച്ചു.

കുട്ടികൾ ഒരു കോളും സ്വീകരിച്ചില്ലെങ്കിലും ടവർ ലൊക്കെഷൻ ഉൾപ്പെടെയുള്ള വിവരങ്ങൾ ബന്ധപ്പെട്ട മറ്റ് അധികൃതർക്ക് വിഴിഞ്ഞം പൊലീസ് നിരന്തരം കൈമാറി. ഇതിനിടെ സേലത്ത് എത്തിയ സംഘത്തെ റെയിൽവേ പോലീസ് തടഞ്ഞ് വച്ചു. വിഴിഞ്ഞം പൊലീസിനെ വിവരം അറിയിച്ചതിനെ തുടർന്ന് കുട്ടികളെ തിരികെ കൊണ്ടുവരാൻ ബന്ധുക്കളുമായി പോലീസ് ഇന്നലെ വൈകുന്നേരം സേലത്തേക്ക് തിരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

എനിക്ക് തെറ്റുപറ്റി, ക്ഷമിക്കണം; ഗസയിലെ സ്ഥിതി ദുരന്തപൂര്‍ണം, ന്യായീകരിക്കാനാകില്ല: ഒടുവില്‍ പ്രതികരിച്ച് എഡ്. ഷീരന്‍

വാഷിങ്ടണ്‍: ഗസയിലെ സാഹചര്യം ദുരന്തപൂര്‍ണവും ന്യായീകരിക്കാനാകാത്തതുമാണെന്ന് ബ്രിട്ടീഷ് പോപ് ഗായകന്‍ എഡ്...

പാര്‍ട്ടിയുടെ പേര് റീല്‍സ് വെട്രി കഴകം എന്നാക്കണം; വിജയ് ഇപ്പോള്‍ ജനങ്ങള്‍ക്ക് മുന്നിലാണ് അഭിനയിക്കുന്നത്: എം.കെ സ്റ്റാലിന്‍

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഡി.എം.കെ നേതാവ് എം.കെ...