4
July, 2026

A News 365Times Venture

4
Saturday
July, 2026

A News 365Times Venture

ഗര്‍ഭിണിയായ കുതിരയെ ആക്രമിച്ച സംഭവം: ഒരാള്‍ അറസ്റ്റില്‍

Date:


കൊല്ലം: ഗർഭിണിയായ കുതിരയെ ആക്രമിച്ച സംഭവത്തില്‍ ഒരാള്‍ പിടിയിൽ. കൊട്ടിയം പറക്കുളം സ്വദേശി അല്‍അമീനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്ന് ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് അല്‍അമീൻ. സംഭവത്തില്‍ മറ്റ് പ്രതികള്‍ ഒളിവിലാണെന്നും ഇവർക്കായുള്ള അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

read also: വ്യാപക മഴ: സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ നാളെ അവധി

പള്ളിമുക്കില്‍ ക്ഷേത്ര പരിസരത്ത് കെട്ടിയിട്ടിരുന്ന ഗര്‍ഭിണിയായ കുതിരയെ തല്ലി അവശയാക്കി. കുതിരയുടെ ദേഹമാസകലം അടിയേറ്റ് നീരുവെയ്ക്കുകയും കാലിനും കണ്ണിനും പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ കുതിരയുടെ ഉടമ ഷാനവാസ് ഇരവിപുരം പൊലീസില്‍ പരാതി നല്‍കിയിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് അക്രമികളെ പൊലീസ് തിരിച്ചറിഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related