20
July, 2025

A News 365Times Venture

20
Sunday
July, 2025

A News 365Times Venture

നമ്മുടെ സംസ്‌കാരത്തെ ബഹുമാനിക്കാന്‍ പഠിക്ക്; ലോകത്ത് വിധവയാകുന്ന ആദ്യത്തെ സ്ത്രീയല്ല നിങ്ങള്‍; രേണു സുധിക്കെതിരെ സ്വപ്‌ന സുരേഷ്

Date:



Kerala News


നമ്മുടെ സംസ്‌കാരത്തെ ബഹുമാനിക്കാന്‍ പഠിക്ക്; ലോകത്ത് വിധവയാകുന്ന ആദ്യത്തെ സ്ത്രീയല്ല നിങ്ങള്‍; രേണു സുധിക്കെതിരെ സ്വപ്‌ന സുരേഷ്

കോഴിക്കോട്: വാഹനാപകടത്തില്‍ അന്തരിച്ച കൊല്ലം സുധിയുടെ ഭാര്യ രേണു സുധിയുടെ വിഷു ഫോട്ടോഷൂട്ടിനെതിരെ വിമര്‍ശനവുമായി സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ്. രേണു സുധി സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്ത ഫോട്ടോ തന്റെ അക്കൗണ്ടിലൂടെ പങ്കുവെച്ച് നമ്മുടെ സംസ്‌കാരത്തെ ബഹുമാനിക്കാന്‍ പഠിക്കൂ, കഷ്ടം ലോകത്ത് വിധവയാകുകയോ ഡിവോഴ്‌സ് ചെയ്യുകയോ ചെയ്യുന്ന ആദ്യത്തെ സ്ത്രീയല്ല നിങ്ങള്‍ എന്ന ഡിസ്‌ക്രിപ്ഷനോടെയായിരുന്നു സ്വപ്‌ന സുരേഷിന്റെ പ്രതികരണം.

‘ഇതോണോ 2025ലെ പുതിയ വിഷു? നമ്മുടെ സംസ്‌കാരത്തെ ബഹുമാനിക്കാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുകയാണ്. ആണ്‍കുട്ടികള്‍ പറയും, എന്റെ പൊക്കിള്‍ കാണിച്ചാല്‍ അമ്മ എന്നെ കൊല്ലുമെന്ന്, കഷ്ടം. ദയവ് ചെയ്ത് മറ്റ് വഴികള്‍ കണ്ട് പിടിക്കൂ.

ലോകത്ത് വിധവയാകുകയോ ഡിവോഴ്‌സ് ചെയ്യുകയോ ചെയ്യുന്ന ആദ്യത്തെ സ്ത്രീയല്ല നിങ്ങള്‍. വിഢിത്തം വില്‍ക്കരുത്. ഭഗവാന്‍ കൃഷ്ണനെ ഇത്തരത്തിലുള്ള വിചിത്ര സൃഷ്ടികള്‍ക്കൊണ്ട് പകരം വെക്കാന്‍ കഴിയില്ല,’ സ്വപ്‌ന സുരേഷ് ഫേസ്ബുക്കില്‍ കുറിച്ചു.

സ്വപ്നയുടെ അഭിപ്രായത്തെ അനുകൂലിച്ചും എതിര്‍ത്തും നിരവധി ആളുകള്‍ അവരുടെ പോസ്റ്റിന് താഴെ കമന്റുകള്‍ പങ്കുവെച്ചിട്ടുണ്ട്. ‘സത്യമാണ് പബ്ലിസിറ്റിക്ക് വേണ്ടി എന്തും കാണിക്കാന്‍ ഇവറ്റകള്‍ക്ക് മടിയില്ല, ഇത് ‘കോ’രളമാണ്‌’ എന്നാണ് ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നത്.

‘കാമാട്ടി പുരയില്‍ പെണ്ണുങ്ങള്‍ ഇങ്ങനെയാണത്രെ വാതില്‍ക്കല്‍ നില്‍ക്കുക’ എന്ന് രേണുവിന്റെ ചിത്രത്തെക്കുറിച്ച് ഒരാള്‍ കമന്റ് ചെയ്തത്. വികലതയാണ് ഇപ്പോഴത്തെ ട്രെന്‍ഡ്. എങ്ങനെയും അറിയപ്പെടുക അതിനു സംസ്‌കാരം മാത്രം അല്ല എല്ലാം അവര്‍ മറക്കുന്നു. സ്വപ്ന പറഞ്ഞത് ശരിയാണ്, ഇത് കാണമ്പോള്‍ നാണക്കേട് തോന്നുന്നു എന്നിങ്ങനെ കമന്റ് ചെയ്തവരുമുണ്ട്.

ഡിപ്ലോമറ്റിക്ക് ചാനല്‍ വഴി സ്വര്‍ണം കടത്തലും രാജ്യവിരുദ്ധ പ്രവര്‍ത്തനവും ഒക്കെയാണോ ചേച്ചി ഉദ്ദേശിച്ച സംസ്‌കാരത്തെ ബഹുമാനിക്കല്‍, കഷ്ടം എന്ന് ഒരാള്‍ സ്വപ്നയെ എതിര്‍ത്ത് കമന്റ് ചെയ്തിട്ടുണ്ട്.

ഈ തെറി പറയുന്ന സോ കോള്‍ഡ് മാന്യ ദേഹങ്ങള്‍ എല്ലാരുംകൂടി ഈ കുട്ടിയുടെ അക്കൗണ്ടില്‍ ഒരു കാടി രൂപ ഇട്ട് അത് പബ്ലിക് ആയി പോസ്റ്റ് ചെയ്തിട്ട് പറ ഞങ്ങള്‍ ഇത്രേം പണം കൊടുത്തിട്ടും പിന്നെ ഇവര്‍ എന്തിനു പോയ് അഭിനയിക്കാന്‍ എന്നാണ് ഒരാള്‍ കമന്റ് ചെയ്തത്. ആരാ ഇത് കൊലസ്ത്രീ സ്വപ്ന ജീയോ നാണം ഇല്ലേ എന്നാണ് മറ്റൊരാള്‍ ചോദിച്ചത്.

Content Highlight: Learn to respect our culture; You are not the first woman in the world to become a widow; Swapna Suresh against Renu Sudhi




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related