21
September, 2026

A News 365Times Venture

21
Monday
September, 2026

A News 365Times Venture

ബംഗാളില്‍ ഇസ്‌ലാമിക തീവ്രവാദികളുടെ അഴിഞ്ഞാട്ടം; ബംഗ്ലാദേശിലെ വീഡിയോ പങ്കുവെച്ച് ഗോപാലകൃഷ്ണന്‍; അമളി മനസിലായി പോസ്റ്റ് മുക്കി

Date:

‘ബംഗാളില്‍ ഇസ്‌ലാമിക തീവ്രവാദികളുടെ അഴിഞ്ഞാട്ടം’; ബംഗ്ലാദേശിലെ വീഡിയോ പങ്കുവെച്ച് ഗോപാലകൃഷ്ണന്‍; അമളി മനസിലായി പോസ്റ്റ് മുക്കി

കോഴിക്കോട്: പശ്ചിമ ബംഗാളില്‍ ഇസ്‌ലാമിക തീവ്രവാദികള്‍ അഴിഞ്ഞാടുന്നുവെന്ന പേരില്‍ ബംഗ്ലാദേശിലുണ്ടായ അക്രമത്തിന്റെ വീഡിയോ പങ്കുവെച്ച് ബി.ജെ.പി നേതാവ് അഡ്വ. ബി. ഗോപാലകൃഷ്ണന്‍.

ഫേസ്ബുക്ക് പേജിലാണ് ഗോപാലകൃഷ്ണന്‍ വ്യാജ ആരോപണങ്ങളുന്നയിച്ച് പോസ്റ്റ് പങ്കുവെച്ചത്. പോസ്റ്റ് വ്യാപക വിമര്‍ശനത്തിനിടയായതിന് പിന്നാലെ ഗോപാലകൃഷ്ണന്‍ പിന്‍വലിക്കുകയും ചെയ്തു.

ബംഗാളില്‍ ഇസ്‌ലാമിക തീവ്രവാദികള്‍ അഴിഞ്ഞാടുന്നുവെന്നും അതിര്‍ത്തി ജില്ലകളായ മുര്‍ഷിദാബാദിലും മാള്‍ഡിയില്‍ നിന്നും ന്യൂനപക്ഷമായ ഹിന്ദുക്കള്‍ കൂട്ടമായി പലായനം ചെയ്യുന്നുവെന്നും കാണിച്ചാണ് ബി.ജെ.പി നേതാവ് ബംഗ്ലാദേശിലുണ്ടായ അക്രമത്തിന്റെ വീഡിയോ ഫേസ്ബുക്കില്‍ പങ്കുവെച്ചത്.

ബംഗ്ലാദേശിലെ രണ്ട് മുസ്ലിം ഗ്രൂപ്പുകള്‍ തമ്മിലുണ്ടായ സംഘര്‍ഷമാണ് നിലവില്‍ പങ്കുവെച്ച വീഡിയോയെന്നാണ് റിപ്പോര്‍ട്ടുകള്‍.

വ്യാജമായ അടിക്കുറിപ്പോടെ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് താഴെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. പിന്നാലെ അഞ്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഗോപാലകൃഷ്ണന്‍ പോസ്റ്റ് പിന്‍വലിച്ചത്.

Content Highlight: BJP leader Adv. Gopalakrishnan shared a video of the violence in Bangladesh on the pretext that Islamic extremists are running rampant in West Bengal.




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

എനിക്ക് തെറ്റുപറ്റി, ക്ഷമിക്കണം; ഗസയിലെ സ്ഥിതി ദുരന്തപൂര്‍ണം, ന്യായീകരിക്കാനാകില്ല: ഒടുവില്‍ പ്രതികരിച്ച് എഡ്. ഷീരന്‍

വാഷിങ്ടണ്‍: ഗസയിലെ സാഹചര്യം ദുരന്തപൂര്‍ണവും ന്യായീകരിക്കാനാകാത്തതുമാണെന്ന് ബ്രിട്ടീഷ് പോപ് ഗായകന്‍ എഡ്...

പാര്‍ട്ടിയുടെ പേര് റീല്‍സ് വെട്രി കഴകം എന്നാക്കണം; വിജയ് ഇപ്പോള്‍ ജനങ്ങള്‍ക്ക് മുന്നിലാണ് അഭിനയിക്കുന്നത്: എം.കെ സ്റ്റാലിന്‍

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഡി.എം.കെ നേതാവ് എം.കെ...

യു.പിയില്‍ ബി.ജെ.പി ഭരണത്തില്‍ തകര്‍ത്തത് 151 അബേദ്ക്കര്‍ പ്രതിമകള്‍: അഖിലേഷ് യാദവ്

ലഖ്‌നൗ: ബി.ജെ.പി ഭരണകാലത്ത് ഉത്തര്‍പ്രദേശില്‍ ഡോ. ബി.ആര്‍ അംബേദ്‌റുടെ 151 പ്രതിമകള്‍...