16
July, 2025

A News 365Times Venture

16
Wednesday
July, 2025

A News 365Times Venture

പശ്ചിമേഷ്യ ആണവായുധ വിമുക്തമാക്കാനുള്ള ഏക തടസം ഇസ്രഈല്‍- ഇറാന്‍ വിദേശകാര്യ മന്ത്രി

Date:

പശ്ചിമേഷ്യ ആണവായുധ വിമുക്തമാക്കാനുള്ള ഏക തടസം ഇസ്രഈല്‍: ഇറാന്‍ വിദേശകാര്യ മന്ത്രി

റോം: പശ്ചിമഷ്യ ആണവായുധ മുക്തമാക്കാനുള്ള ഏക തടസം ഇസ്രഈല്‍ ആണെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗാച്ചി. ഇസ്രഈല്‍ പശ്ചിമേഷ്യയില്‍ വംശഹത്യ നടത്തുമ്പോള്‍ തന്നെ ഇറാനോഫോബിയ പ്രോത്സാഹിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ശനിയാഴ്ച റോമില്‍ വെച്ച് ഇറ്റാലിയന്‍ വിദേശകാര്യ മന്ത്രി അന്റോണിയോ തജാനിയുമായുള്ള കൂടിക്കാഴ്ചയിലാണ് അരാഗാച്ചി ഇക്കാര്യം പറഞ്ഞത്. ഇറാന്റെ നിയമാനുസൃത അവകാശങ്ങള്‍ അംഗീകരിക്കുന്നതിനും അന്യായവും നിയമവിരുദ്ധവുമായ ഉപരോധങ്ങള്‍ നീക്കുന്നതിനും എല്ലാ കക്ഷികളും ഈ അവസരം ഉപയോഗിക്കണമെന്ന് അരഗാച്ചി അഭ്യര്‍ത്ഥിച്ചു. ഇറാന്റെ ആണവ ലക്ഷ്യങ്ങള്‍ സമാധാനപരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശനിയാഴ്ച റോമില്‍വെച്ച് ഒമാന്റെ മധ്യസ്ഥതയില്‍ ഇറാനും അമേരിക്കയും തമ്മില്‍ നടന്ന ആണവ ചര്‍ച്ചകളില്‍ പോസിറ്റീവായ പുരോഗതിയുണ്ടെന്ന് ഇരുപക്ഷവും അഭിപ്രായപ്പെട്ടിട്ടുണ്ട്.

അബ്ബാസ് അരഗാച്ചിയും യു.എസിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫും തമ്മില്‍ നടക്കുന്ന രണ്ടാംഘട്ട ചര്‍ച്ചയാണിത്. നാല് മണിക്കൂറോളമാണ് ചര്‍ച്ച നീണ്ടുനിന്നത്. വിഷയങ്ങളില്‍ തങ്ങള്‍ക്ക് പുരോഗതി കൈവരിക്കാന്‍ കഴിഞ്ഞെന്ന് ചര്‍ച്ചകള്‍ക്ക് ശേഷം അരഗാച്ചി ഇറാനിയന്‍ സ്റ്റേറ്റ് ടിവിയോട് പറഞ്ഞു.

‘ഞങ്ങള്‍ ശുഭാപ്തിവിശ്വാസികളാണെന്ന് പറയാനാവില്ല, പക്ഷേ ഞങ്ങള്‍ ജാഗ്രതയോടെയാണ് മുന്നോട്ട് പോകുന്നത്. അമിതമായി മോശം കാര്യങ്ങള്‍ സംഭവിക്കുമെന്ന് വിശ്വസിക്കാന്‍ മറ്റ് കാരണവുമില്ല,’ അരഗാച്ചി പറഞ്ഞു. അന്താരാഷ്ട്ര ഉപരോധങ്ങള്‍ നീക്കുന്നതിന് പകരമായി പരിമിതമായ നിയന്ത്രണങ്ങള്‍ അംഗീകരിക്കാന്‍ ഇറാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്.

ചര്‍ച്ചകള്‍ വിദഗ്ദ്ധ തലത്തിലേക്ക് നീങ്ങുന്നതിനാല്‍, അടുത്ത ആഴ്ച വീണ്ടും കൂടിക്കാഴ്ച നടത്താന്‍ ഇരുപക്ഷവും സമ്മതിച്ചതായി യു.എസ് ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചു.

Content Highlight: Israel is the only obstacle to a nuclear-free Middle East: Iranian Foreign Minister




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related