20
July, 2025

A News 365Times Venture

20
Sunday
July, 2025

A News 365Times Venture

നല്ലൊരു മനുഷ്യനായി തിരിച്ച് വരും; ജാമ്യം കിട്ടിയതിന് പിന്നാലെ ആദ്യ പ്രതികരണവുമായി വേടന്‍

Date:



Kerala News


നല്ലൊരു മനുഷ്യനായി തിരിച്ച് വരും; ജാമ്യം കിട്ടിയതിന് പിന്നാലെ ആദ്യ പ്രതികരണവുമായി വേടന്‍

കൊച്ചി: പുലിപ്പല്ല് കൈവശംവെച്ചുവെന്നാരോപിച്ച് വനം വകുപ്പ് ഫയല്‍ ചെയ്ത കേസില്‍ ജാമ്യം കിട്ടിയതിന് പിന്നാലെ ആദ്യ പ്രതികരണവുമായി റാപ്പര്‍ വേടന്‍. പുലിപ്പല്ലുമായി ബന്ധപ്പെട്ട കേസിനെക്കുറിച്ച് ഒന്നും പറയാന്‍ സാധിക്കില്ലെന്നും കാരണം അത് കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന വിഷയമാണെന്നും വേടന്‍ പറഞ്ഞു.

പുക വലിക്കുകയും മദ്യപിക്കുകയും ചെയ്യുന്നത് ബാഡ് ഇന്‍ഫ്‌ളുവന്‍സ് ആണെന്ന് തനിക്കറിയാമെന്ന് പറഞ്ഞ വേടന്‍ തന്നെ കേള്‍ക്കുകയും കാണുകയും ചെയ്യുന്ന സഹോദരന്മാരോട്‌ തന്നോട്‌ ക്ഷമിക്കാനും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. നല്ലൊരു മനുഷ്യനായി മാറാന്‍ പറ്റുമോയെന്ന് ശ്രമിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജാമ്യം ലഭിച്ചതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘കേസിനെക്കുറിച്ച് ഒന്നും പറയാന്‍ സാധിക്കില്ല. അത് കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന കാര്യമാണ്. എന്നെ കേള്‍ക്കുകയും കാണുകയും ചെയ്യുന്ന സഹോദരന്മാരോടാണ് ഒരു കാര്യം പറയാനുള്ളത്. പുക വലിക്കുകയും മദ്യപിക്കുകയും ചെയ്യുന്നത് ബാഡ് ഇന്‍ഫ്‌ളുവന്‍സ് ആണെന്ന് എനിക്കറിയാം. എന്നോട്‌ ക്ഷമിക്കണം. നല്ലൊരു മനുഷ്യനായി മാറാന്‍ പറ്റുമോയെന്ന് ഞാന്‍ നോക്കട്ടെ. പോയി വരാം,’ വേടന്‍ പറഞ്ഞു.

പുലിപ്പല്ല് കൈവശം വെച്ചെന്നാരോപിച്ച് വനം വകുപ്പ് കസ്റ്റഡിയിലെടുത്ത വേടന് പെരുമ്പാവൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ജാമ്യാപേക്ഷ പരിഗണിക്കവെ വനം വകുപ്പിന്റെ വാദങ്ങള്‍ കോടതി തള്ളുകയായിരുന്നു. മൃഗവേട്ട നടന്നിട്ടുണ്ടെന്നും ജാമ്യം അനുവദിച്ചാല്‍ തെളിവുകള്‍ നശിപ്പിക്കപ്പെടുമെന്നും വേടന്‍ രാജ്യം വിടുമെന്നും വനംവകുപ്പ് വാദിച്ചെങ്കിലും കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.

പുലിപ്പല്ല് കൈവശം വെച്ചുവെന്നാരോപിച്ച് വനംവകുപ്പ് ഏഴ് വര്‍ഷം തടവ് ലഭിക്കാവുന്ന കുറ്റമാണ് വേടനെതിരെ ചുമത്തിയത്. വേടന്റെ മാനേജരെ ചോദ്യം ചെയ്യണമെന്ന് വനം വകുപ്പ് ആവശ്യപ്പെട്ടിരുന്നു. ഇയാളെ ചോദ്യം ചെയ്താല്‍ മാത്രമേ പുലിപ്പല്ല് ലഭിച്ച യഥാര്‍ത്ഥ ഉറവിടം ലഭിക്കുകയുള്ളൂവെന്നും മാല നല്‍കിയെന്ന് പറയുന്ന രഞ്ജിത് കുമ്പിടിയെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും വനം വകുപ്പ് കോടതിയെ അറിയിച്ചെങ്കിലും കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.

 പുലിപ്പല്ലാണെന്ന് വേടന് അറിയില്ലായിരുന്നുവെന്നും ഒരു സാധാരണക്കാരന് എങ്ങനെയാണ് പുലിപ്പല്ല് തിരിച്ചറിയാന്‍ സാധിക്കുകയെന്നും വേടന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.

തനിക്ക് സമ്മാനമായി മാല ലഭിച്ചപ്പോള്‍ അത് വാങ്ങുകയായിരുന്നെന്നും വേടന്‍ പറഞ്ഞു. പുലിപ്പല്ലാണെന്ന് തനിക്ക് അറിയാമായിരുന്നെങ്കില്‍ കൈയില്‍ സൂക്ഷിക്കില്ലായിരുന്നെന്നും വേടന്‍ കോടതിയില്‍ വ്യക്തമാക്കി. കേസുമായി സഹകരിക്കാന്‍ തയ്യാറാണെന്നും പാസ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സന്നദ്ധനാണെന്നും വേടന്‍ കോടതിയെ അറിയിച്ചിരുന്നു.

മൃഗവേട്ട എന്ന കുറ്റം നിലനില്‍ക്കില്ലെന്ന് വേടന്റെ അഭിഭാഷകന്‍ വാദിച്ചെങ്കിലും അറിയില്ല എന്ന കാരണം നിയമപരമായി നിലനില്‍ക്കില്ലെന്ന് കോടതി വ്യക്തമാക്കി. വേടന്‍ മുമ്പ് സമാനമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടോ എന്നും കോടതി അന്വേഷിച്ചു. ഇല്ലെന്ന് മറുപടി നല്‍കുകയും തൊണ്ടിമുതല്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് കണ്ടെടുത്ത സാഹചര്യത്തിലും വനം വകുപ്പ് കസ്റ്റഡി നീട്ടി തരണമെന്ന് ആവശ്യപ്പെടാത്തതിനാലും ജാമ്യം അനുവദിക്കണമെന്ന് വേടന്‍ അഭ്യര്‍ത്ഥിച്ചു.

കഴിഞ്ഞ ദിവസമാണ് വേടന്റെ കൊച്ചിയിലെ വൈറ്റിലയ്ക്കടുത്തുള്ള ഫ്‌ളാറ്റില്‍ നിന്ന് കഞ്ചാവ് കണ്ടെത്തിയതിനെത്തുടര്‍ന്ന് പൊലീസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. അഞ്ച് ഗ്രാം കഞ്ചാവ് ഫ്ളാറ്റില്‍ നിന്ന് കണ്ടെത്തിയെന്നാണ് പൊലീസിന്റെ വിശദീകരണം. തൃപ്പൂണിത്തറ പൊലീസാണ് കഞ്ചാവ് പിടിച്ചെടുത്തത്.

റെയ്ഡിന്റെ സമയത്ത് വേടന്റെ കൂടെ മറ്റ് എട്ട് പേര്‍കൂടി ഫ്‌ളാറ്റില്‍ ഉണ്ടായിരുന്നു.ഇവരുടെ അറസ്റ്റ് പൊലീസ് പിന്നീട് രേഖപ്പെടുത്തി. കണ്ടെടുത്ത കഞ്ചാവിന്റെ അളവ് കുറവായതിനാല്‍ മറ്റ് എട്ട് പേരേയും ജാമ്യത്തില്‍ വീട്ടെങ്കിലും പുലിപ്പല്ല് കൈവശം വെച്ചു എന്നാരോപിച്ച് വേടനെ വനംവകുപ്പിന് കൈമാറുകയായിരുന്നു.

Content Highlight: Will return as a good man; Vedan’s first reaction after being granted bail




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related