12
July, 2025

A News 365Times Venture

12
Saturday
July, 2025

A News 365Times Venture

കഞ്ചാവ് നിയമവിരുദ്ധമാണെങ്കില്‍ കുംഭമേളയില്‍ പോയാല്‍ യോഗിയുള്‍പ്പെടെ ജയിലില്‍ പോവേണ്ടിവരും; നിയന്ത്രിതമായി ലഹരി ഉപയോഗിക്കാനാണ് പഠിപ്പിക്കേണ്ടത്- മൈത്രേയന്‍

Date:

കഞ്ചാവ് നിയമവിരുദ്ധമാണെങ്കില്‍ കുംഭമേളയില്‍ പോയാല്‍ യോഗിയുള്‍പ്പെടെ ജയിലില്‍ പോവേണ്ടിവരും; നിയന്ത്രിതമായി ലഹരി ഉപയോഗിക്കാനാണ് പഠിപ്പിക്കേണ്ടത്: മൈത്രേയന്‍

കോഴിക്കോട്: ലഹരികള്‍ നിയന്ത്രതമായി ഉപയോഗിക്കാന്‍ ആളുകളെ പഠിപ്പിക്കുമ്പോഴാണ് അത് ഒഴിവാക്കാന്‍ സാധിക്കുകയെന്ന് മൈത്രേയന്‍. ലോകത്ത് ലഹരിയടക്കം ഏത് വസ്തുവും മനുഷ്യന് ഉപയോഗിക്കാന്‍ പറ്റുമെന്നും  നിയന്ത്രിതമായി ഉപയോഗിക്കുന്ന സ്ഥിതിയിലാണ്  അത് ശരിയായി ബാലന്‍സ് ചെയ്യാന്‍ സാധിക്കുകയുള്ളുവെന്നും മൈത്രേയന്‍ കൂട്ടിച്ചേര്‍ത്തു.

കഞ്ചാവ് ഉപയോഗവുമായി ബന്ധപ്പെട്ട ഒരു ഓണല്‍ലൈന്‍ മീഡിയയുടെ ചോദ്യത്തിന് ഉത്തരം നല്‍കുകയായിരുന്നു അദ്ദേഹം.

നമ്മുടെ രാജ്യത്ത് കഞ്ചാവ് നിയമവിരുദ്ധമാണെങ്കില്‍ കുംഭമേളയ്ക്ക് പോയിട്ടുള്ള സകല സ്വാമിമാരേയും പിടിച്ച് ജയിലിടേണ്ടി വരുമെന്നും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സഹിതം ജയിലില്‍ പോവേണ്ടി വരുമെന്നും മൈത്രേയന്‍ അവകാശപ്പെട്ടു. ലോകം മുഴുവന്‍ കഞ്ചാവ് നിയമവിധേയമാക്കി കൊണ്ടിരിക്കുകയാണെന്നും അതെന്തുകൊണ്ടാണ് അങ്ങനെയെന്ന് ഇവര്‍ അന്വേഷിക്കുന്നില്ലെന്നും മൈത്രേയന്‍ പറഞ്ഞു.

‘ലോകം മുഴുവന്‍ കഞ്ചാവ് നിയമവിധേയമാക്കി കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇവിടെ പത്തും പതിനഞ്ചും വര്‍ഷം ആളുകളെ ജയിലിലിട്ടിരിക്കുന്നത്‌. മോട്ടോര്‍ സൈക്കിള്‍ പോലെ അപകടകരമായ ഒരു സാധനം ഇതുവരെ മനുഷ്യന്‍ കണ്ടുപിടിച്ചിട്ടില്ല. അതുപയോഗിക്കുമ്പോ അധികമാള്‍ക്കാര്‍ക്കും അംഗവൈകല്യമുണ്ടാവുകയും മരിക്കുകയും ചെയ്യാറുണ്ട്.

എന്നിട്ടും ആ മോട്ടര്‍ സൈക്കിള്‍ ഓടിക്കാനാണ് നമ്മള്‍ പഠിപ്പിക്കുന്നത്. നിയന്ത്രിതമായ സ്പീഡില്‍ ഓടിക്കണമെന്നാണ് പറയുന്നത്. ലോകത്തിലെ ഏത് വസ്തുവും മനുഷ്യന് ഉപയോഗിക്കാന്‍ പറ്റും, നിയന്ത്രിതമായി ഉപയോഗിക്കുമ്പോഴാണ് അത് സാധിക്കുന്നത്,’ മൈത്രേയന്‍ പറഞ്ഞു.

അതേസമയം പുലിപ്പല്ല് കൈവശം വെച്ചെന്നാരോപിച്ച് വനം വകുപ്പ് കസ്റ്റഡിയിലെടുത്ത വേടന് പെരുമ്പാവൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചിരുന്നു. ജാമ്യാപേക്ഷ പരിഗണിക്കവെ വനം വകുപ്പിന്റെ വാദങ്ങള്‍ തള്ളിയാണ് കോടതി വേടന് ജാമ്യം അനുവദിച്ചത്.

വേട്ട നടന്നിട്ടുണ്ടെന്നും ജാമ്യം അനുവദിച്ചാല്‍ തെളിവുകള്‍ നശിപ്പിക്കപ്പെടുമെന്നും വേടന്‍ രാജ്യം വിടുമെന്നും വനംവകുപ്പ് വാദിച്ചെങ്കിലും കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസമാണ് വേടന്റെ കൊച്ചിയിലെ വൈറ്റിലയ്ക്കടുത്തുള്ള ഫ്ളാറ്റില്‍ നിന്ന് കഞ്ചാവ് കണ്ടെത്തിയതിനെത്തുടര്‍ന്ന് പൊലീസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. അഞ്ച് ഗ്രാം കഞ്ചാവ് ഫ്‌ളാറ്റില്‍ നിന്ന് കണ്ടെത്തിയെന്നാണ് പൊലീസിന്റെ വിശദീകരണം. തൃപ്പൂണിത്തറ പൊലീസാണ് കഞ്ചാവ് പിടിച്ചെടുത്തത്.

റെയ്ഡിന്റെ സമയത്ത് വേടന്റെ കൂടെ മറ്റ് എട്ട് പേര്‍കൂടി ഫ്ളാറ്റില്‍ ഉണ്ടായിരുന്നു.ഇവരുടെ അറസ്റ്റ് പൊലീസ് പിന്നീട് രേഖപ്പെടുത്തി. കണ്ടെടുത്ത കഞ്ചാവിന്റെ അളവ് കുറവായതിനാല്‍ മറ്റ് എട്ട് പേരേയും ജാമ്യത്തില്‍ വീട്ടെങ്കിലും പുലിപ്പല്ല് കൈവശം വെച്ചു എന്നാരോപിച്ച് വേടനെ വനംവകുപ്പിന് കൈമാറുകയായിരുന്നു.

Content Highlight: If cannabis is illegal, anyone who goes to the Kumbh Mela, including a yogi, should go to jail; controlled use of drugs should be taught: Maitreyan




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related