8
July, 2025

A News 365Times Venture

8
Tuesday
July, 2025

A News 365Times Venture

ഇത് അവസാനമല്ല തുടക്കം മാത്രം, നല്ല തുടക്കത്തോടെ സൈന്യം നീതി പുലര്‍ത്തി; പൂര്‍ണ പിന്തുണ അറിയിച്ച് മുന്‍ പ്രതിരോധമന്ത്രി

Date:



Kerala News


ഇത് അവസാനമല്ല തുടക്കം മാത്രം, നല്ല തുടക്കത്തോടെ സൈന്യം നീതി പുലര്‍ത്തി; പൂര്‍ണ പിന്തുണ അറിയിച്ച് മുന്‍ പ്രതിരോധമന്ത്രി

തിരുവനന്തപുരം: പഹല്‍ഗാം ആക്രമണത്തിന് മറുപടിയായി നടത്തിയ ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂര്‍ തുടക്കം മാത്രമായി കരുതുന്നുവെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ പ്രതിരോധ മന്ത്രിയുമായ എ.കെ ആന്റണി. തുടക്കം നന്നായിരിക്കുന്നുവെന്നും ഇനിയും തുടര്‍ നടപടികളുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും എ.കെ ആന്റണി പറഞ്ഞു.

പാക് സൈന്യത്തിന്റെ അതിര്‍ത്തിക്ക് തൊട്ടുപിന്നിലുള്ള  ഭീകരരുടെ ക്യാമ്പുകള്‍ തുടച്ചുമാറ്റുവാന്‍ ആവശ്യമായ നടപടികളുമായി ഇന്ത്യന്‍ സൈന്യം മുന്നോട്ട് പോകുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അത് എങ്ങനെയെന്നുള്ളത് അവരുടെ തീരുമാനമാണെന്നും ഗവണ്‍മെന്റ് സൈന്യത്തിന് ക്ലിയറന്‍സ് കൊടുത്ത സാഹചര്യത്തില്‍ ഇനി വേണ്ടത് സൈന്യത്തിന്റെ നടപടികളാണെന്നും അവര്‍ അത് ആരംഭിച്ചിട്ടുണ്ടെന്നും എ.കെ ആന്റണി വ്യക്തമാക്കി.

മറ്റ് കാര്യങ്ങളൊന്നും താന്‍ ചര്‍ച്ച ചെയ്യുന്നില്ലെന്നും എല്ലാം സൈന്യത്തിന് വിട്ടുകൊടുത്തിരിക്കുന്നുവെന്നും ഇന്ത്യന്‍ സേനയില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും എ.കെ ആന്റണി കൂട്ടിച്ചേര്‍ത്തു.

പഹല്‍ഗാമില്‍ ക്രൂരമായി കൊല്ലപ്പെട്ട രക്തസാക്ഷികളോടും അവരുടെ കുടുംബത്തോടും ഇന്ത്യന്‍ സൈന്യം നീതി നടപ്പാക്കിയെന്നും എ.കെ ആന്റണി പറഞ്ഞു. ധീരരായ ഇന്ത്യന്‍ സൈന്യത്തിനും ജവാന്മാര്‍ക്കും അഭിവാദ്യം അര്‍പ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഭീകരര്‍ക്കെതിരായ ഏത് നടപടിക്കും രാജ്യം ഒറ്റക്കെട്ടാണെന്നും അതുകൊണ്ടു തന്നെ ഭീകരതയ്‌ക്കെതിരായി ഗവണ്‍മെന്റ് നടത്തുന്ന ഏത് നടപടിക്കും പൂര്‍ണ പിന്തുണ നല്‍കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

മുമ്പെങ്ങുമുണ്ടാകാത്ത നിലയില്‍ ടൂറിസം തകരുകയും കശ്മീര്‍ പട്ടിണിയിലായിട്ടും കശ്മീരിലെ ജനങ്ങള്‍ മഹാഭൂരിപക്ഷം ജനങ്ങളും ഒറ്റക്കെട്ടായി തന്നെ ഇന്ത്യന്‍ സൈന്യത്തിനൊപ്പം നില്‍ക്കുന്നതില്‍ താന്‍ അഭിമാനം കൊള്ളുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സൈനിക നടപടികളില്‍ എപ്പോഴും ലക്ഷ്യങ്ങളുണ്ടെന്നും എല്ലാവരും എപ്പോഴും പിന്തുണയ്ക്കുമെന്ന് കരുതരുതെന്നും ഇന്ത്യയുടെ കൂടെ ലോകത്തിന്റെ മനസാക്ഷിയുണ്ടെന്ന് താന്‍ വിശ്വസിക്കുന്നുവെന്നും എ.കെ ആന്റണി പറഞ്ഞു.

ലോകമനസാക്ഷി ഇത്രയും കൂടുതലായി ഇന്ത്യയുടെ കൂടെ നിന്നിട്ടുള്ള മറ്റൊരു കാലഘട്ടമില്ലെന്നും ഇന്ത്യ നടത്തുന്നത് ഭീകരര്‍ക്കെതിരായ നടപടിയാണെന്നും ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയും ഭീകരതയാണെന്നും അദ്ദേഹം പറഞ്ഞു. അതിനായി എല്ലാ രാജ്യങ്ങളും പിന്തുണയ്ക്കുമെന്നും ലോക ജനത ഭീകരതയെ വെറുക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പാകിസ്ഥാന്റെ നിയന്ത്രണം സൈന്യത്തിന്റെ കൈയിലായിരിക്കുന്നിടത്തോളം നാളെയും ഇതുപോലുള്ള ആക്രമണങ്ങള്‍ ഉണ്ടാവാനുള്ള ഇടയുണ്ടാവുമെന്നാണ് തന്റെ അനുഭവം പഠിപ്പിച്ചിട്ടുള്ളതെന്നും അല്ലെങ്കില്‍ പാകിസ്ഥാന്റെ ഭരണം സിവിലിയന്‍ ഗവണ്‍മെന്റിന്റെ കീഴിലാവുന്ന കാലഘട്ടമുണ്ടായാലേ പ്രശ്‌നങ്ങള്‍ അവസാനിക്കൂവെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: This is not the end, just the beginning, the army has done justice with a good start; Former Defense Minister expresses full support




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related