8
July, 2025

A News 365Times Venture

8
Tuesday
July, 2025

A News 365Times Venture

കശ്മീര്‍ നിയന്ത്രണരേഖയില്‍ പാകിസ്ഥാന്‍ ഷെല്ലാക്രമണം; പത്ത് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

Date:

കശ്മീര്‍ നിയന്ത്രണരേഖയില്‍ പാകിസ്ഥാന്‍ ഷെല്ലാക്രമണം; പത്ത് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

ന്യൂദല്‍ഹി: കശ്മീര്‍ നിയന്ത്രണ രേഖയുടെ ഇന്ത്യന്‍ ഭാഗത്ത് പാകിസ്ഥാന്‍ സൈന്യം നടത്തിയ ഷെല്‍ ആക്രമണത്തില്‍ പത്ത് പേരോളം കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഇന്ത്യയുടെ വ്യോമാക്രമണത്തിന് പിന്നാലെ നടന്ന ഷെല്‍ ആക്രമണത്തിലാണ് പത്ത് പേരോളം കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്.

ഇന്ത്യന്‍ വ്യോമാക്രമണത്തിന് മറുപടിയായി ഇന്ത്യന്‍ അധീനതയിലുള്ള കശ്മീര്‍ ഭാഗങ്ങളില്‍ ഷെല്‍ ആക്രമണം നടത്തിയതായി നേരത്തെ പാകിസ്ഥാന്‍ സ്ഥിരീകരിച്ചിരുന്നു. പിന്നാലെയാണ് മരണ സംഖ്യകള്‍ ഉയരുന്നത്.

നിയന്ത്രണരേഖയ്ക്ക് മുകളില്‍ പ്രകോപനങ്ങളൊന്നും തന്നെ ഇല്ലാതെ പാകിസ്ഥാന്‍ വെടിയുതിര്‍ത്തുവെന്ന് ഇന്ത്യ പറയുന്നു. പൂഞ്ച്, കുപ്‌വാര, ബാരാമുള്ള പ്രദേശത്ത് പാകിസ്ഥാന്‍ നടത്തിയ മോര്‍ട്ടാര്‍ ഷെല്ലാക്രമണത്തില്‍ വീടുകളും കടകളും തകര്‍ന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ ശ്രീനഗര്‍ വിമാനത്താവളം അടച്ചിട്ടതായും കശ്മീരിലെ എല്ലാ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി പ്രഖ്യാപിച്ചതായും നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കശ്മീര്‍ സര്‍വകലാശാല നടത്താനിരുന്ന മത്സരങ്ങളും മാറ്റിവച്ചിട്ടുണ്ട്.

26 സാധാരണക്കാരുടെ മരണത്തിനിടയാക്കിയ പഹല്‍ഗാം ഭീകരാക്രമണത്തിന് പ്രതികാരമായി പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും ഒമ്പത് തീവ്രവാദ കേന്ദ്രങ്ങളില്‍ ഇന്ത്യ ആക്രമണം നടത്തിയത്.

ആക്രമണത്തില്‍ 80 ഭീകരര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പ്രാഥമിക റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇന്ത്യന്‍ സൈന്യം ലക്ഷ്യമിട്ടത് 600 ഭീകരരെയാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

മുസാഫറാബാദ്, ബഹവല്‍പൂര്‍, കോട്‌ലി, ചക് അമ്രു, ഗുല്‍പൂര്‍, ഭീംബര്‍, മുരിഡ്കെ, സിയാല്‍കോട്ടിനടുത്തുള്ള ക്യാമ്പ് എന്നിവിടങ്ങളിലാണ് ഇന്ത്യ ആക്രമണം നടത്തിയത്. മൂന്ന് സായുധ സേനകളുടെ സംയുക്ത ഓപ്പറേഷന്റെ ഭാഗമായാണ് ആക്രമണം നടത്തിയതെന്നും പാകിസ്ഥാന്‍, പാക് അധിനിവേശ കശ്മീരിലെ ഒമ്പത് തീവ്രവാദ കേന്ദ്രങ്ങളാണ് ലക്ഷ്യമിട്ടതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Content Highlight: Pakistan shelling along the Line of Control in Kashmir; Ten people killed




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related