ബെര്‍ലിന്‍: റഷ്യക്ക് വേണ്ടി പാഴ്സല്‍ ബോംബാക്രമണം ആസൂത്രണം ചെയ്തെന്ന് ആരോപിച്ച് മൂന്ന് ഉക്രൈന്‍ പൗരന്മാരെ അറസ്റ്റ് ചെയ്ത് ജര്‍മനി. വ്‌ലാഡിസ്ലാവ് ടി, ഡാനില്‍ ബി, യെവ്‌ഹെന്‍ ബി എന്നീ പേരില്‍ അറിയപ്പെടുന്ന മൂന്ന് പുരുഷന്മാരാണ് അറസ്റ്റിലായതെന്ന് പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു. ജര്‍മന്‍ സ്വകാര്യ നിയമങ്ങള്‍ അനുസരിച്ച് അറസ്റ്റിലായവരുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാനാകില്ലെന്ന് പ്രോസിക്യൂട്ടര്‍മാര്‍ അറിയിച്ചു. ജര്‍മനി, സ്വിറ്റ്സര്‍ലന്‍ഡ് എന്നിവിടങ്ങളില്‍ നിന്നാണ് ഉക്രൈന്‍ പൗരന്മാരെ കസ്റ്റഡിയിലെടുത്തത്. ഇവര്‍ക്കെതിരെ അട്ടിമറിക്കായി രഹസ്യ പ്രവര്‍ത്തനം നടത്തിയതിനും റഷ്യന്‍ സ്ഥാപനങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നുവെന്ന് കരുതപ്പെടുന്ന വ്യക്തികളുമായി […]
Source link
റഷ്യക്കായി പാഴ്സല്‍ ബോംബാക്രമണം ആസൂത്രണം ചെയ്തെന്ന് ആരോപണം; ഉക്രൈന്‍ പൗരന്മാരെ കസ്റ്റഡിയിലെടുത്ത് ജര്‍മനി
Date: