18
July, 2025

A News 365Times Venture

18
Friday
July, 2025

A News 365Times Venture

അനധികൃത നിര്‍മിതികളെന്ന് വാദം; നേപ്പാള്‍ അതിര്‍ത്തിയില്‍ 225 മദ്രസകള്‍ ഇടിച്ചുനിരത്തി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

Date:

അനധികൃത നിര്‍മിതികളെന്ന് വാദം; നേപ്പാള്‍ അതിര്‍ത്തിയില്‍ 225 മദ്രസകള്‍ ഇടിച്ചുനിരത്തി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

ലഖ്‌നൗ: അനധികൃത നിര്‍മിതികളാണെന്ന് കാണിച്ച് നേപ്പാള്‍ അതിര്‍ത്തിക്കടുത്തുള്ള മദ്രസകളും പള്ളികളും പൊളിച്ചുമാറ്റി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. 225 മദ്രസകളും 30 പള്ളികളുമാണ് പൊളിച്ചുമാറ്റിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

അനധികൃതമായി പണിത മദ്രസകള്‍, 30 പള്ളികള്‍, 25 മസാറുകള്‍, ആറ് ഈദ്ഗാഹുകള്‍ എന്നിവയാണ് ഇതുവരെ പൊളിച്ചുനീക്കിയതെന്നാണ് ഔദ്യോഗിക കണക്കുകള്‍. അതിര്‍ത്തി ജില്ലകളിലെ അനധികൃത നിര്‍മിതികള്‍ പൊളിക്കുന്നതിന്റെ ഭാഗമായി ഇന്നലെയും പൊളിക്കല്‍ നടപടികളുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

അനധികൃതമാണെന്നാരോപിച്ച് മഹാരാജ്ഗഞ്ചിലെ രണ്ട് മതസ്ഥാപനങ്ങളും ശ്രാവസ്തിയിലും ബഹ്‌റൈച്ചില്‍ ഓരോന്നും വീതം പൊളിച്ചുനീക്കിയതായാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അതിര്‍ത്തി പ്രദേശങ്ങളിലെ അനധികൃത മതനിര്‍മാണങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആവശ്യപ്പെട്ടതിന്റെ ഭാഗമായാണ് നിര്‍മാണങ്ങള്‍ പൊളിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

മഹാരാജ്ഗഞ്ച്, സിദ്ധാര്‍ത്ഥനഗര്‍, ബല്‍റാംപൂര്‍, ശ്രാവസ്തി, ബഹ്‌റൈച്ച്, ലഖിംപൂര്‍ ഖേരി, പിലിഭിത് എന്നിവയുള്‍പ്പെടെ ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയിലുള്ള ജില്ലകളില്‍ സര്‍ക്കാര്‍ ഭൂമിയിലെ അനധികൃത കൈയേറ്റങ്ങള്‍ക്കെതിരെ ബുള്‍ഡോസര്‍ നടപടികള്‍ വര്‍ധിപ്പിച്ചിട്ടുണ്ടെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം ശ്രാവസ്തിയിലെ ബിംഗ തഹ്സിലിലും ബഹ്റൈച്ചിലെ വനമേഖലയിലുള്ള മതപരമായ കെട്ടിടങ്ങളും നീക്കം ചെയ്തുവെന്നും റിപ്പോര്‍ട്ടുണ്ട്.

Content Highlight: Claiming that they were illegal constructions; Uttar Pradesh government demolishes 225 madrasas on Nepal border




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related