13
July, 2025

A News 365Times Venture

13
Sunday
July, 2025

A News 365Times Venture

ഒമാനില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്ന മലയാളിയെ തിരിച്ചെത്തിക്കണമെന്നാവശ്യം; ഇന്ത്യന്‍ എംബസിയോടും കേരളസര്‍ക്കാരിനോടും അഭ്യര്‍ത്ഥിച്ച് പ്രവാസി ലീഗല്‍ സെല്‍

Date:

ഒമാനില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്ന മലയാളിയെ തിരിച്ചെത്തിക്കണമെന്നാവശ്യം; ഇന്ത്യന്‍ എംബസിയോടും കേരളസര്‍ക്കാരിനോടും അഭ്യര്‍ത്ഥിച്ച് പ്രവാസി ലീഗല്‍ സെല്‍

ഒമാന്‍: ഒമാനിലെ സൊഹറിലെ ബദര്‍ അല്‍സമാ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലുള്ള ഇന്ത്യന്‍ തൊഴിലാളിയെ അടിയന്തരമായി നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ ആരംഭിക്കണമെന്ന് ഇന്ത്യന്‍ എംബസിയോടും കേരളസര്‍ക്കാരിനോടും അഭ്യര്‍ത്ഥിച്ച് പ്രവാസി ലീഗല്‍ സെല്‍ (PLC ).

ഇതിനുവേണ്ടി ഭാര്യ ഷൈമ ഒമാനിലെ ഇന്ത്യന്‍ അംബാസഡര്‍ക്കും കേരള മുഖ്യമന്ത്രിക്കും നോര്‍ക്ക റൂട്‌സിനും നിവേദനങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും പ്രവാസി ലീഗല്‍ സെല്‍ അറിയിച്ചു.

കോഴിക്കോട് ജില്ലയിലെ വടകര തിരുവള്ളൂര്‍ സ്വദേശിയായ 49 വയസ്സുള്ള വിനോദന്‍ ചാരുപറമ്പിലാണ് ചികിത്സയില്‍ കഴിയുന്നത്. സൊഹാറിലെ ഒരു റെസ്റ്റോറന്റില്‍ താത്ക്കാലിക ജീവനക്കാരനായി ജോലി നോക്കി വരവെയാണ് ഏപ്രില്‍ 11ന് വിനോദന്‍ ഹൃദയാഘാതത്തെത്തുടര്‍ന്ന് കുഴഞ്ഞുവീഴുന്നതും ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതും.

ചികിത്സയെ തുടര്‍ന്ന് രോഗാവസ്ഥയില്‍ ഇപ്പോള്‍ കുറച്ച് പുരോഗതി ഉള്ളതിനാല്‍ തുടര്‍ ചികിത്സക്കായി നാട്ടിലേക്ക് പോകാമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നതെന്നും എന്നാല്‍ വിമാനയാത്രക്ക് അകമ്പടിയായി ഒരു സഹായി ആവശ്യമായി വരുമെന്നും സെല്‍ പറയുന്നു.

ഏകദേശം എട്ടരലക്ഷത്തോളം ഇന്ത്യന്‍ രൂപ (4000 ഒമാനിറിയാല്‍) ആശുപത്രി ബില്ലായെന്നും അത് അടച്ചാലേ രോഗിയെ ഡിസ്ചാര്‍ജ്ജ് ചെയ്യാന്‍ കഴിയൂ എന്നുമാണ് ആശുപത്രി അധികൃതര്‍ അറിയിക്കുന്നത്. ആശുപത്രിയില്‍ കഴിയുന്ന ഓരോ ദിവസവും 18000രൂപ വീതം കൊടുക്കണം.കേവലം 50,000 രൂപമാത്രം വാര്‍ഷികവരുമാനമുള്ള നിര്‍ദ്ധന കുടുംബമാണ് വിനോദന്റേത്. വിനോദന്റെ സ്‌പോണ്‍സര്‍ക്കോ അയാള്‍ ജോലി ചെയ്തിരുന്ന റസ്റ്റോറന്റിനോ സഹായിക്കാനുള്ള സാമ്പത്തികാവസ്ഥ ഇല്ലെന്നാണ് അറിയുന്നത്.

ഈ സാഹചര്യത്തില്‍ എംബസ്സിയുടെയും കേരളസര്‍ക്കാരിന്റെയും സഹായം അത്യന്താപേക്ഷിതമാണെന്നും വിദേശത്ത് കഷ്ടപ്പെടുന്ന ഇന്ത്യക്കാര്‍ക്ക് ചികിത്സക്കും യാത്ര ചെലവിനുമുള്ള തുക എംബസിയുടെ പ്രവാസി ക്ഷേമനിധിയില്‍ നിന്നും (ICWF-Indian Community Welfare Fund) ചെലവഴിക്കണമെന്നാണ് പ്രവാസി ലീഗല്‍സെല്‍ ആവശ്യപ്പെടുന്നത്.

Content Highlight: Pravasi Legal Cell requests Indian Embassy and Kerala Government to bring back Malayali who is undergoing treatment in critical condition in Oman




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related