15
July, 2025

A News 365Times Venture

15
Tuesday
July, 2025

A News 365Times Venture

ഗസയില്‍ രണ്ട് ദിവസത്തിനുള്ളില്‍ പട്ടിണി മൂലം 29 കുട്ടികളടക്കം നിരവധി പേര്‍ മരണപ്പെട്ടതായി ഫലസ്തീന്‍ ആരോഗ്യ മന്ത്രി

Date:

ഗസയില്‍ രണ്ട് ദിവസത്തിനുള്ളില്‍ പട്ടിണി മൂലം 29 കുട്ടികളടക്കം നിരവധി പേര്‍ മരണപ്പെട്ടതായി ഫലസ്തീന്‍ ആരോഗ്യ മന്ത്രി

ഗസസിറ്റി: ഗസയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പട്ടിണി മൂലം 29 കുട്ടികളും പ്രായമായവരും മരിച്ചതായി ഫലസ്തീന്‍ ആരോഗ്യമന്ത്രി. ആയിരക്കണക്കിന് ആളുകള്‍ അപകടത്തിലാണെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍ തങ്ങള്‍ക്ക് 29 കുട്ടികളെ നഷ്ടപ്പെട്ടുവെന്നും ഇത് പട്ടിണിമൂലമുള്ള മരണമാണെന്നും ഫലസ്തീന്‍ ആരോഗ്യമന്ത്രി മജീദ് അബു റമദാന്‍ പറഞ്ഞു. പട്ടിണി ബാധിച്ച് മരിച്ചവരില്‍ പ്രായമായവരും കുട്ടികളുന്നും അദ്ദേഹം പറഞ്ഞു.

ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നല്‍കിയത് പോലെ രണ്ട് ദിവസത്തിനകം 14000 കുട്ടികള്‍ മരിക്കുമെന്ന് പറഞ്ഞത് യാഥാര്‍ത്ഥ്യമാണെന്നും ഗസയിലെ 36 ആശുപത്രികളില്‍ ഏഴോ എട്ടോ ആശുപത്രികള്‍ മാത്രമേ പ്രവര്‍ത്തിക്കുന്നുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. ഉപരോധം കാരണം 90 ശതമാനത്തിലധികം മെഡിക്കല്‍ സ്‌റ്റോക്കുകളും ഇപ്പോള്‍ തീര്‍ന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഉപരോധത്തിന് ശേഷം ഇസ്രഈല്‍ ട്രക്കുകള്‍ കടത്തിവിടാന്‍ ആരംഭിച്ചുവെങ്കിലും ഇത് ഗസയില്‍ നിലവില്‍ ആവശ്യമുള്ളതിന്റെ ഒരു ചെറിയ ഭാഗം മാത്രമാണെന്ന് ഫലസ്തീന്‍ സഹായ ഉദ്യോഗസ്ഥര്‍ പറയുന്നു. നിലവില്‍ ഗസയില്‍ നൂറ് സഹായ ട്രക്കുകള്‍ എത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

ഏപ്രില്‍ 20ന്, അടിയന്തര സഹായമെത്തിയില്ലെങ്കില്‍ അടുത്ത 48 മണിക്കൂറിനുള്ളില്‍ ഗസയില്‍ 14,000 കുഞ്ഞുങ്ങള്‍ മരിക്കുമെന്ന് ഐക്യരാഷ്ട്രസഭയുടെ തലവന്‍ ടോം ഫ്ലെച്ചര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഗസയിലേക്ക് ഇസ്രഈല്‍ വളരെ തുച്ഛമായ അളവില്‍ മാത്രമാണ് മാനുഷിക സഹായം അനുവദിക്കുന്നതെന്നും ടോം ഫ്ലെച്ചര്‍ പറഞ്ഞിരുന്നു.

അതേസമയം ഗസയില്‍ സഹായം എത്തിക്കുന്നതിനുള്ള ഉപരോധം നീക്കിയതിന് പിന്നാലെ ഇസ്രഈല്‍ വിവാദപരമായ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. ഗസയിലെ ഓരോ കുഞ്ഞും ശത്രുക്കളാണെന്ന് ഇസ്രഈല്‍ പാര്‍ലമെന്റ് മുന്‍ അംഗം മോഷെ ഫ്‌ലീഗിന്‍ പറഞ്ഞിരുന്നു. നമുക്ക് ഗസ പിടിച്ചടക്കി അവിടെ താമസിക്കണമെന്നും ഗസയിലെ ഒരു കുട്ടി പോലും അവശേഷിക്കില്ലെന്നുമാണ് ഫ്‌ലീഗിന്റെ വിവാദ പരാമര്‍ശം.

Content Highlight:  Palestinian Health Minister says dozens of people, including 29 children, have died of starvation in Gaza in two days




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related