13
July, 2025

A News 365Times Venture

13
Sunday
July, 2025

A News 365Times Venture

തലകുത്തി നോക്കുമ്പോള്‍ എല്ലാം നോര്‍മല്‍, കെ.പി.സി.സിയുടെ വീടിനേക്കാള്‍ ഇന്ന് മാധ്യമശ്രദ്ധ ബി.ജെ.പിയുടെ ഷാളിനാകും- കെ.ജെ. ജേക്കബ്

Date:



Kerala News


തലകുത്തി നോക്കുമ്പോള്‍ എല്ലാം നോര്‍മല്‍, കെ.പി.സി.സിയുടെ വീടിനേക്കാള്‍ ഇന്ന് മാധ്യമശ്രദ്ധ ബി.ജെ.പിയുടെ ഷാളിനാകും: കെ.ജെ. ജേക്കബ്

കോഴിക്കോട്: ക്ഷേമപെന്‍ഷന്‍ ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി സമരം ചെയ്ത മറിയക്കുട്ടി ബി.ജെ.പി ചേര്‍ന്നതില്‍ പരിഹാസ്യവുമായി മാധ്യമപ്രവര്‍ത്തകന്‍ കെ.ജെ. ജേക്കബ്.

മറിയക്കുട്ടിക്ക് കെ.പി.സി.സി പണിത് നല്‍കിയ വീടിനേക്കാള്‍ മാധ്യമശ്രദ്ധ ഷാളിനാകുമെന്ന് കെ.ജെ. ജേക്കബ് പറഞ്ഞു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് കെ.ജെ. ജേക്കബിന്റെ പ്രതികരണം.

‘എല്‍.ഡി.എഫ് സര്‍ക്കാര്‍ ലൈഫ് പദ്ധതിയില്‍ നാല് ലക്ഷത്തിലേറെ വീടുകള്‍ പണിത് കഴിഞ്ഞ സമയത്താണ് മറിയക്കുട്ടിച്ചേടത്തിയ്ക്ക് വീടുവെച്ചുകൊടുക്കുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചതും ചേടത്തി കോണ്‍ഗ്രസായതും. നാല് ലക്ഷം വീടുകളേക്കാള്‍ മാധ്യമശ്രദ്ധ ഒറ്റ വീടിന് കിട്ടി. അങ്ങനെ കോണ്‍ഗ്രസ് വീടുവെച്ചുകൊടുത്തപ്പോഴാണ് ബി.ജെ.പി ഷാള്‍ കൊടുക്കുന്നതും ചേടത്തി ബി.ജെ.പി ആകുന്നതും. വീടിനേക്കാള്‍ മാധ്യമശ്രദ്ധ ഷാളിനാകും,’ കെ.ജെ. ജേക്കബ് പറഞ്ഞു.

തലകുത്തി നോക്കുമ്പോള്‍ എല്ലാം വളരെ ശരിയാണെന്നും വളരെ നോര്‍മലാണെന്നും അദ്ദേഹം പറഞ്ഞു. പ്രതികരണത്തിന് പിന്നാലെ നിരവധി ആളുകളാണ് പോസ്റ്റിന് താഴെ പ്രതികരിക്കുന്നത്.

‘ഇതില്‍ തേയുന്നത് ഇവിടുത്തെ മാധ്യമങ്ങള്‍ ആണ്. ഇനിയെങ്കിലും ഇവനൊക്കെ നേരം വെളുക്കുമോ എന്തോ…,’ അല്‍ഫോന്‍സ് ആന്റണി എന്നയാള്‍ പ്രതികരിച്ചു. ബിജെപി ലക്ഷ്യം വെച്ചത് മറിയക്കുട്ടി ചേട്ടത്തിയുടെ ‘ചട്ടയും മുണ്ടു’മാണെന്നും ചിലര്‍ പറയുന്നു.

മാധ്യമപ്രവര്‍ത്തകര്‍ ബി.ജെ.പിയുടെ ഷാളിന് നല്‍കുന്ന പ്രാധാന്യത്തെ ചൂണ്ടിക്കാട്ടിയും ചിലര്‍ പ്രതികരിക്കുന്നുണ്ട്. തന്നെ ആളാക്കിയത് കോണ്‍ഗ്രസുകാരല്ല ബി.ജെ.പിയും സുരേഷ് ഗോപിയുമാണെന്നും പറഞ്ഞുകൊണ്ടാണ് മറിയക്കുട്ടി ബി.ജെ.പിയില്‍ ചേര്‍ന്നത്.

തൊടുപുഴയില്‍ നടന്ന വികസിത കേരളം കണ്‍വെന്‍ഷന്‍ പരിപാടിയിലാണ് മറിയക്കുട്ടി ബി.ജെ.പി മെമ്പര്‍ഷിപ്പ് സ്വീകരിച്ചത്. സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറാണ് മറിയക്കുട്ടിയെ സ്വീകരിച്ചത്. പൊന്നാട അണിയിച്ചാണ് രാജീവ് ചന്ദ്രശേഖര്‍ മറിയക്കുട്ടിയെ ബി.ജെ.പിയിലേക്ക് ക്ഷണിച്ചത്.

നേരത്തെ പെന്‍ഷന്‍ മുടങ്ങിയതിനെതിരെ മണ്‍ചട്ടിയും പ്ലക്കാര്‍ഡുകളുമായി അടിമാലി ടൗണില്‍ പ്രതിഷേധിച്ച മറിയക്കുട്ടി സമൂഹ മാധ്യമങ്ങളില്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനം ഉയര്‍ത്തിക്കൊണ്ടായിരുന്നു പ്രതിഷേധം. ഇതിനുപിന്നാലെയാണ് കെ.പി.സി.സി നേതൃത്വം മറിയക്കുട്ടിക്ക് വീട് വെച്ചുനല്‍കിയത്.

Content Highlight: KJ Jacob reacts to Maryakutty joining BJP




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related