18
July, 2025

A News 365Times Venture

18
Friday
July, 2025

A News 365Times Venture

ക്രൂരമായ ലൈംഗികാതിക്രമം നടന്ന പോക്‌സോ കേസുകളില്‍ കുറഞ്ഞ ശിക്ഷ 20 വര്‍ഷം തടവ്- സുപ്രീം കോടതി

Date:

ക്രൂരമായ ലൈംഗികാതിക്രമം നടന്ന പോക്‌സോ കേസുകളില്‍ കുറഞ്ഞ ശിക്ഷ 20 വര്‍ഷം തടവ്: സുപ്രീം കോടതി

ന്യൂദല്‍ഹി: ക്രൂരമായ ലൈംഗികാതിക്രമം നടന്ന പോക്‌സോ കേസുകളില്‍ 20 വര്‍ഷം തടവില്‍ കുറഞ്ഞ ശിക്ഷ നല്‍കാനാവില്ലെന്ന് സുപ്രീം കോടതി. 23 വയസുകാരനായ ഹരജിക്കാരന്റെ പ്രായം കണക്കിലെടുത്ത് അദ്ദേഹത്തിന് വിധിച്ച 20 വര്‍ഷം തടവ് അസാധാരണ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഭാഗം സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

എന്നാല്‍ ഈ ഹരജി തള്ളിയ സുപ്രീം കോടതി പോക്‌സോ നിയമത്തിലെ സെക്ഷന്‍ ആറ് പ്രകാരം നിയമപരമായി അനുവദിക്കാവുന്ന ഏറ്റവും കുറവ് ശിക്ഷയാണ് 20 വര്‍ഷത്തെ തടവെന്നും വ്യക്തമാക്കി. ജസ്റ്റിസ് ബി.വി. നാഗരത്‌ന, സതീശ് ചന്ദ്ര എന്നിവരടങ്ങിയെ ബെഞ്ചാണ് ഹരജി തള്ളിയത്.

ഹരജിക്കാരന് 23 വയസ് മാത്രമാണ് പ്രായമെന്നും 20 വര്‍ഷം ജയിലില്‍ കിടന്നാല്‍ അദ്ദേഹത്തിന്റെ ജീവിതത്തിന്റെ നല്ലൊരു ഭാഗം നഷ്ടപ്പെടുമെന്നും പോക്‌സോ കേസ് പ്രതിയുടെ അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ ഈ വിഷയത്തില്‍ അസാധാരണ സാഹചര്യം പരിഗണിക്കാന്‍ സാധിക്കില്ലെന്നും നടന്നത് ക്രൂരമായ കുറ്റകൃത്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

എന്നാല്‍ കേസില്‍ എഫ്.ഐ.ആര്‍ ഇടാന്‍ ആറ് ദിവസത്തെ സാവകാശം എടുത്തുവെന്ന് ഹരജിക്കാരന്റെ അഭിഭാഷകന്‍ വാദിച്ചെങ്കിലും മെഡിക്കല്‍ തെളിവുകള്‍ അടക്കം ഹരജിക്കാരന് എതിരാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

നിയമ വ്യവസ്ഥയിലുള്ള ശിക്ഷയാണ് ഹരജിക്കാരന് വിധിച്ചതെന്നും അത് കുറയ്ക്കാന് കോടതിക്ക് സാധിക്കില്ലെന്നും കൂടാതെ കുറ്റകൃത്യം നടക്കുമ്പോള്‍ പ്രതിക്ക് 18 വയസ് പൂര്‍ത്തിയായതാണെന്നും കോടതി അറിയിച്ചു.

Content Highlight: Minimum sentence in POCSO cases involving brutal sexual assault is 20 years in prison: Supreme Court

 




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related