20
July, 2025

A News 365Times Venture

20
Sunday
July, 2025

A News 365Times Venture

ലൗ ജിഹാദ് ആരോപിച്ച് കോളേജ് പ്രൊഫസറെ ആക്രമിച്ച് എ.ബി.വി.പി പ്രവര്‍ത്തകര്‍

Date:



national news


ലൗ ജിഹാദ് ആരോപിച്ച് കോളേജ് പ്രൊഫസറെ ആക്രമിച്ച് എ.ബി.വി.പി പ്രവര്‍ത്തകര്‍

ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ലൗ ജിഹാദ് ആരോപിച്ച് പ്രൊഫസറെ ആക്രമിച്ച് ബി.ജെ.പിയുടെ വിദ്യാര്‍ത്ഥി സംഘടനായ എ.ബി.വി.പി (അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്ത്). വിദ്യാര്‍ത്ഥിയുടെ ഫോണിലേക്ക് പ്രൊഫസര്‍ ആക്ഷേപകരമായ സന്ദേശം അയച്ചുവെന്നാണ് എ.ബി.വി.പിയുടെ ആരോപണം.

മെയ് 30ന് അലിഗഡിലാണ് സംഭവം. ശ്രീ വര്‍ഷ്ണി കോളേജിലെ ഇംഗ്ലീഷ് പ്രൊഫസറാണ് മര്‍ദനത്തിന് ഇരയായത്. പി.എച്ച്.ഡിക്കുള്ള സഹായങ്ങളും അക്കാദമിക് ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്ത് ഹിന്ദു വിദ്യാര്‍ത്ഥിനികളെ പ്രൊഫസര്‍ പ്രത്യേകമായി ലക്ഷ്യമിടുകയാണെന്നാണ് എ.ബി.വി.പി നേതാവ് ബല്‍ദേവ് ചൗധരി ആരോപിക്കുന്നത്.

നേരത്തെ പരാതിക്കാരിയായ കോളേജിലെ പൂര്‍വവിദ്യാര്‍ത്ഥി പ്രൊഫസര്‍ക്കെതിരെ സിറ്റി എസ്.പി ഓഫീസിനെയും വനിതാ കമ്മീഷനെയും സമീപിച്ചിട്ടുണ്ടെന്നും ബല്‍ദേവ് ആരോപിച്ചു.

മുന്‍ വിദ്യാര്‍ത്ഥിനി പരാതി നല്‍കിയതായി അലിഗഡ് സിറ്റി പൊലീസ് സൂപ്രണ്ട് മൃഗാങ്ക് ശേഖര്‍ പഥക് സ്ഥിരീകരിച്ചു. ഗാന്ധി പാര്‍ക്ക് പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയിരിക്കുന്നത്.

ആക്ഷേപകരമായ വീഡിയോകളും സന്ദേശങ്ങളും അയച്ചുവെന്ന് ആരോപിച്ചാണ് പരാതി. അതേസമയം ഭാരത് മാതാ കീ ജയ്, ‘ഫൂല്‍ നഹി ചിങ്കാരി ഹേ, ഹം ഭാരത് കി നാരി ഹീ’ എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് എ.ബി.വി.പി പ്രവര്‍ത്തകര്‍ പ്രൊഫസറെ ആക്രമിച്ചത്.

റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് പ്രൊഫസറെ വിദ്യാര്‍ത്ഥികള്‍ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. സംഭവം നടന്നയുടനെ തന്നെ പൊലീസ് സ്ഥലത്തെത്തുകയും പ്രൊഫസറെ സ്ഥലത്ത് നിന്ന് മാറ്റുകയും ചെയ്തു.

നിലവില്‍ പ്രൊഫസറുടെ ലാപ്ടോപ്പും ഫോണും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി മൃഗാങ്ക് ശേഖര്‍ പഥക് അറിയിച്ചു. അതേസമയം പ്രൊഫസറെ ആക്രമിച്ചതില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നാണ് വിവരം.

പരാതി ലഭിക്കാത്തിടത്തോളം പ്രൊഫസറെ സസ്പെന്‍ഡ് ചെയ്യില്ലെന്ന് കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ബ്രിജേഷ് കുമാര്‍ വ്യക്തമാക്കി. പ്രൊഫസറെ സസ്പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ സമീപിച്ചതോടെയാണ് കോളേജ് നിലപാട് വ്യക്തമാക്കിയത്.

വിഷയത്തിന് ആറ് മാസത്തെ പഴക്കമുണ്ടെന്നും ഔദ്യോഗികമായി ഇതുവരെ പരാതി ലഭിച്ചിട്ടില്ലെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു. പരാതിക്കാരി നിലവിലെ വിദ്യാര്‍ത്ഥിയാണെങ്കില്‍ മാത്രമേ കോളേജിന് അന്വേഷണം നടത്താന്‍ കഴിയുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: ABVP activists attack college professor, alleging love jihad




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related