16
July, 2025

A News 365Times Venture

16
Wednesday
July, 2025

A News 365Times Venture

സ്‌കൂള്‍ പ്രവേശനോത്സവത്തില്‍ പോക്‌സോ കേസ് പ്രതി വിശിഷ്ടാതിഥി; അന്വേഷണത്തിന് ഉത്തരവ്

Date:

സ്‌കൂള്‍ പ്രവേശനോത്സവത്തില്‍ പോക്‌സോ കേസ് പ്രതി വിശിഷ്ടാതിഥി; അന്വേഷണത്തിന് ഉത്തരവ്

തിരുവനന്തപുരം: തിരുവനന്തപുരം ഫോര്‍ട്ട് സ്‌കൂളിലെ പ്രവേശനോത്സവത്തില്‍ പോക്‌സോ കേസ് പ്രതി വിശിഷ്ടാതിഥിയായി പങ്കെടുത്ത സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ വകുപ്പ്.

ഇന്നലെ (ജൂണ്‍ 2) പോക്‌സോ കേസ് പ്രതിയും വ്‌ലോഗറുമായ മുകേഷ് എം. നായര്‍ തിരുവനന്തപുരം ഫോര്‍ട്ട് സ്‌കൂളിലെ പ്രവേശനോത്സവത്തില്‍ അതിഥിയായി പങ്കെടുത്തത്. ഇക്കാര്യം അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടിരിക്കുന്നത്. തിരുവനന്തപുരം വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്കാണ് അന്വേഷണ ചുമതല.

മുകേഷ് വരുന്ന കാര്യം അറിയില്ലായിരുന്നു എന്നാണ് സ്‌കൂളിന്റെ വിശദീകരണം. സ്‌കൂളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയാണ് മുകേഷ് എം. നായരെ കൊണ്ടുവന്നതെന്നാണ് സ്‌കൂള്‍ അധികൃതരുടെ വിശദീകരണം. പരിപാടി തുടങ്ങി പകുതിയായപ്പോഴാണ് മുകേഷ് അപ്രതീക്ഷിതമായി കയറി വന്നതെന്നും സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കുന്നു.

റീല്‍സ് ചീത്രീകരണത്തിനിടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ശരീരത്തില്‍ ലൈംഗിക ചുവയോടെ സ്പര്‍ശിച്ചെന്നും നിര്‍ബന്ധിച്ച് അര്‍ദ്ധ നഗ്നയാക്കി റീല്‍സ് ചിത്രീകരിച്ചെന്നുമാണ് മുകേഷ് എം. നായര്‍ക്കെതിരെയുള്ള പരാതി.

അതിക്രമത്തിനിരയായ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയിലാണ് മുകേഷ് എം. നായര്‍ക്കെതിരെ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഈ കേസില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് സ്‌കൂള്‍ പ്രവേശനോത്സവത്തില്‍ ഇയാളെ അതിഥിയായി പങ്കെടുപ്പിച്ചിട്ടുള്ളത്.

പോക്‌സോ കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള അധ്യാപകരെ പോലും സര്‍വീസില്‍ നിന്ന് പിരിച്ചു വിട്ട ഈ വര്‍ഷം തന്നെ ഒരു സ്‌കൂളിലെ പ്രവേശനോത്സവത്തില്‍ പോക്‌സോ കേസ് പ്രതിയെ അതിഥിയായി പങ്കെടുപ്പിച്ചതിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്. സംഭവം വിവാദമായതിന് പിന്നാലെ തന്നെ വിദ്യാഭ്യാസ വകുപ്പും മന്ത്രി വി. ശിവന്‍കുട്ടിയും സംഭവത്തില്‍ ഇടപെടുകയായിരുന്നു.

content highlights: POCSO case accused as special guest at School Praveshanolsavam ; Order for investigation




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related