11
July, 2025

A News 365Times Venture

11
Friday
July, 2025

A News 365Times Venture

ഗ്രെറ്റ തന്‍ബര്‍ഗിന്റെ നേതൃത്വത്തിലുള്ള ഫ്രീഡം ഫ്‌ലോട്ടില്ല കപ്പലിനെ ഗസയിലടുക്കാൻ അനുവദിക്കില്ലെന്ന് ഇസ്രഈല്‍; തളരില്ലെന്ന് സംഘാടകരുടെ മറുപടി

Date:



World News


ഗ്രെറ്റ തന്‍ബര്‍ഗിന്റെ നേതൃത്വത്തിലുള്ള ഫ്രീഡം ഫ്‌ലോട്ടില്ല കപ്പലിനെ ഗസയിലടുക്കാൻ അനുവദിക്കില്ലെന്ന് ഇസ്രഈല്‍; തളരില്ലെന്ന് സംഘാടകരുടെ മറുപടി

ടെല്‍ അവീവ്: ഗസയിലെ ഉപരോധം തകര്‍ക്കാന്‍ ലക്ഷ്യമിട്ട് ഇറ്റലിയില്‍ നിന്ന് പുറപ്പെട്ട ഫ്രീഡം ഫ്‌ലോട്ടില്ല കപ്പലിനെ ഗസ തീരാത്ത നങ്കൂരമിടാന്‍ അനുവദിക്കില്ലെന്ന് ഇസ്രഈല്‍. വിഷയത്തില്‍ പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്‌സ് കൂടുതല്‍ തീരുമാനങ്ങള്‍ എടുക്കുമെന്ന് ദി ജെറുസലേം പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

നിലവില്‍ രണ്ട് പതിറ്റാണ്ടുകളായി ഗസാ തീരത്ത് ഏര്‍പ്പെടുത്തിയിരിക്കുന്ന നാവിക ഉപരോധത്തിന്റെ ഭാഗമായാണ് ഇസ്രഈല്‍ കപ്പല്‍ തടയാന്‍ തീരുമാനിച്ചിരിക്കുന്നത്.

ആദ്യഘട്ടത്തില്‍ കപ്പലിന് നങ്കൂരമിടാന്‍ അനുമതി നല്‍കാന്‍ ഇസ്രഈല്‍ തീരുമാനിച്ചിരുന്നു. പിന്നീട് ഈ നിലപാടില്‍ മാറ്റം വരുത്തുകയായിരുന്നുവെന്ന് ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദി ജെറുസലേം പോസ്റ്റ് റിപ്പോർട്ട് ചെയ്തു.

‘ഗസാ തീരത്ത് ഉള്‍പ്പെടെ എല്ലാ മേഖലകളിലും പ്രവര്‍ത്തിക്കാന്‍ ഐ.ഡി.എഫ് സജ്ജമാണ്. ഫ്‌ലോട്ടില്ല സംഘത്തെ ഗസയിലേക്ക് അടുപ്പിക്കേണ്ടെന്നാണ് തീരുമാനം. നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് ഞങ്ങള്‍ പ്രവര്‍ത്തിക്കും,’ ഐ.ഡി.എഫ് വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ എഫി ഡെഫ്രിന്‍ ഒരു പത്രസമ്മേളനത്തില്‍ പറഞ്ഞു.

ഇറ്റലിയിലെ സിസിലിയില്‍ നിന്നാണ് മാഡ്ലിന്‍ എന്ന കപ്പല്‍ പുറപ്പെട്ടത്. കാലാവസ്ഥ പ്രവര്‍ത്തക ഗ്രെറ്റ തന്‍ബെര്‍ഗ്, ഗെയിം ഓഫ് ത്രോണ്‍സ് നടന്‍ ലിയാം കണ്ണിങ്ഹാം എന്നിവടരടങ്ങുന്ന 12 അംഗ സംഘമാണ് കപ്പലിലുള്ളത്. ഞായറാഴ്ചയാണ് ഇവര്‍ ഗസയിലേക്ക് യാത്ര തിരിച്ചത്. ഫ്രാങ്കോ-ഫലസ്തീന്‍ എം.ഇ.പി റിമ ഹസന്‍ അടക്കമുള്ളവര്‍ സംഘത്തിലുണ്ട്.

ഗസയില്‍ തുടരുന്ന ഇസ്രഈലിന്റെ നിയമവിരുദ്ധ ഉപരോധത്തിന്റെ മനുഷ്യത്വമില്ലായ്മ ഉയര്‍ത്തിക്കാട്ടുന്ന ഒരു ആഗോള സഖ്യമാണ് ഫ്രീഡം ഫ്‌ലോട്ടില്ല. സംഘടനയുടെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് സിസിയയില്‍ നിന്നുള്ള സഹായകപ്പല്‍ ഗസയിലേക്ക് യാത്ര തിരിച്ചിരിക്കുന്നത്.

ബേബി ഫുഡ്, അരി, ഡയപ്പറുകള്‍, സാനിറ്ററി നാപ്കിനുകള്‍, മെഡിക്കല്‍ സപ്ലൈസ്, വാട്ടര്‍ ഡീസലൈനേഷന്‍ കിറ്റുകള്‍ തുടങ്ങിയവയാണ് കപ്പലിലുള്ളത്. ഇത് വളരെ പരിമിതമായ സഹായം മാത്രമാണെന്ന് അറിയാമെന്ന് തന്‍ബെര്‍ഗ് പറഞ്ഞിരുന്നു.

എത്ര പ്രതിസന്ധി നേരിട്ടാലും പരിശ്രമിച്ച് കൊണ്ടിരിക്കണമെന്നും ഇത്തരം പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തുന്ന സമയം നമ്മളിലെ മനുഷ്യത്വം നഷ്ടപ്പെടുമെന്നും തന്‍ബെര്‍ഗ് പ്രതികരിച്ചിരുന്നു. കറ്റാനിയ തുറമുഖത്ത് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു തന്‍ബെര്‍ഗ്.

നിലവില്‍ കപ്പലിനെ തീരത്തടുക്കാന്‍ അനുവദിക്കില്ലെന്ന ഇസ്രഈലിന്റെ നിലപാടിനെതിരെ ഫ്രഞ്ച് ഫിസിഷ്യന്‍ ബാപ്റ്റിസ്റ്റ് ആന്‍ഡ്രെ രംഗത്തെത്തിയിട്ടുണ്ട്.

ഇത് തങ്ങള്‍ നേരത്തെ പ്രതീക്ഷിച്ചിരുന്നതാണെന്നും കപ്പല്‍ ഒരുകാരണവശാലും ഇസ്രഈലിന് സുരക്ഷാ ഭീഷണിയാകില്ലെന്നും ബാപ്റ്റിസ്റ്റ് ആന്‍ഡ്രെ പറഞ്ഞു. കപ്പലിലുള്ളവരെ കസ്റ്റഡിയിലെടുക്കാന്‍ ഇസ്രഈല്‍ അക്രമരീതികള്‍ അവലംഭിച്ചേക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

Content Highlight: Freedom Flotilla will not be allowed to dock in Gaza, Israeli sources confirm to ‘Post’

 




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related