അന്‍വര്‍ ഫാക്ടറുണ്ട്, യു.ഡി.എഫിലേക്കുള്ള വാതില്‍ ഇനി വേണമെങ്കിലും തുറക്കാം: സണ്ണി ജോസഫ്
നിലമ്പൂര്‍: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ അന്‍വര്‍ എഫക്ടുണ്ടായെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്. അന്‍വര്‍ എന്നചെറിയ ഫാക്ടര്‍ ഉണ്ടെന്നത് യാഥാര്‍ത്ഥ്യം ആണെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പി സ്ഥാനാര്‍ത്ഥിയേക്കാള്‍ വോട്ട് അന്‍വര്‍ നേടിയെന്നുള്ളത് യാഥാര്‍ത്ഥ്യമാണെന്നും അത് അന്‍വര്‍ അവിടെയുണ്ടായിരുന്നുവെന്നതാണെന്ന് കാണിക്കുന്നതെന്നും സണ്ണി ജോസഫ് പറഞ്ഞു.
ഒമ്പത് വര്‍ഷം എം.എല്‍.എ ആയിരുന്ന ഒരാളാണ് അന്‍വറെന്നും ആവശ്യത്തിന് ബന്ധമുള്ളയാളാണ് അന്‍വറെന്നും പറഞ്ഞ സണ്ണി ജോസഫ് സര്‍ക്കാരിനെതിരെ വലിയ രീതിയില്‍ സംസാരിച്ച വ്യക്തിയാണ് അദ്ദേഹമെന്നും കൂട്ടിച്ചേര്‍ത്തു.
നിലമ്പൂരിലെ കുറച്ച് ആളുകളുമായി അദ്ദേഹത്തിന് ബന്ധമുണ്ടെന്നും കോണ്‍ടാക്ടുകളുണ്ടെന്നും അദ്ദേഹം തെളിയിച്ചിട്ടുണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു. യു.ഡി.എഫിലേക്ക് അന്‍വര്‍ വരുന്നതിനെ കുറിച്ച് ആലോചിച്ച് തീരുമാനമെടുക്കുമെന്നും ഇത്രയും വോട്ട് വാങ്ങുന്നയാളെ ഉപേക്ഷിക്കാന്‍ കഴിയില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു.
എല്‍.ഡി.എഫ് തുടര്‍ച്ചയായി ജയിച്ച മത്സരത്തില്‍ യു.ഡി.എഫ് സുരക്ഷിതമായ ഭൂരിപക്ഷത്തില്‍ ജയിക്കുന്നുവെങ്കില്‍ അത് ഭരണവിരുദ്ധ ജനവികാരത്തിന്റെ ശക്തമായ പ്രതിഫലനം തന്നെയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് പറഞ്ഞു.
Content Highlight: There is an Anwar factor, the door to the UDF can be opened at any time: Sunny Joseph