11
July, 2025

A News 365Times Venture

11
Friday
July, 2025

A News 365Times Venture

ഇരട്ടത്താപ്പ്; ഇറാനെതിരെ യുദ്ധക്കുറ്റം ആരോപിച്ച ഇസ്രഈല്‍ ഒരാഴ്ചക്കുള്ളില്‍ ആക്രമിച്ചത് മൂന്ന് ആശുപത്രികള്‍

Date:



World News


ഇരട്ടത്താപ്പ്; ഇറാനെതിരെ യുദ്ധക്കുറ്റം ആരോപിച്ച ഇസ്രഈല്‍ ഒരാഴ്ചക്കുള്ളില്‍ ആക്രമിച്ചത് മൂന്ന് ആശുപത്രികള്‍

ടെഹ്‌റാന്‍: ഇസ്രഈല്‍- ഇറാന്‍ സംഘര്‍ഷങ്ങളില്‍ ഇറാനിലെ ആശുപത്രികളും ആംബുലന്‍സുകളും ഉള്‍പ്പെട്ടതായി റിപ്പോര്‍ട്ട്. ഒരാഴ്ചക്കുള്ളില്‍ മൂന്ന് ആശുപത്രികളും ആറ് ആംബുസലന്‍സുകളും ഇസ്രഈലിന്റെ ആക്രമണങ്ങള്‍ക്കിരയായതായാണ് വിവരം.

അന്താരാഷ്ട്ര മാനുഷിക നിയമങ്ങളെ വെല്ലുവിളിക്കുകയും അവഗണിക്കുകയും ചെയ്യുന്ന ഇസ്രഈലിന്റെ ഇരട്ടത്താപ്പാണ് ആരോഗ്യ സംവിധാനങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങളെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ആക്രമണത്തില്‍ ആരോഗ്യമേഖലയിലെ നിരവധി പേര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ആശുപത്രികള്‍ക്ക് നേരെയുണ്ടായ വ്യോമാക്രമണത്തില്‍ മൂന്ന് വയസുള്ള കുട്ടി ഉള്‍പ്പെടെ ശിശുരോഗവിദഗ്ധ, ഗൈനക്കോളജിസ്റ്റ് എന്നിവരും കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഗസയിലെ ആശുപത്രികളും ക്ലിനിക്കുകളും ആസൂത്രിതമായി നശിപ്പിച്ചതിന് സമാനമായി തന്നെ ഇറാനിലും ആശുപത്രികളുള്‍പ്പെടെയുള്ള മെഡിക്കല്‍ സംവിധാനങ്ങളെ ഇസ്രഈല്‍ ആക്രമണത്തില്‍ ലക്ഷ്യം വെച്ചിരുന്നുവെന്നാണ് പറയുന്നത്.

നിയമങ്ങളോ പരിതികളോ മാനുഷിക തത്വങ്ങളോ അംഗീകരിക്കാത്ത ഒരു ഭരണകൂടത്തെയാണ് ഇറാന്‍ നേരിടുന്നതെന്നും ആക്രമണത്തില്‍ ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്നവരെയോ രോഗികളെയും പോലും വെറുതെ വിടുന്നില്ലെന്നും ആരോഗ്യമന്ത്രി ഡോ.മുഹമ്മദ് റെസ സഫര്‍ഖണ്ഡി നേരത്തെ തന്നെ പറഞ്ഞിരുന്നു.

മറ്റേതെങ്കിലും രാജ്യങ്ങളിലെ ആരോഗ്യ മേഖലക്ക് നേരെ ആക്രമണമുണ്ടായാല്‍ ആഗോളതലത്തില്‍ തന്നെ പ്രതിഷേധം ഉണ്ടാവാറുണ്ടെന്നും എന്നാല്‍ ഇറാനോ ഫലസ്തീനോ അത്തരത്തില്‍ ആക്രമണത്തിന് ഇരയായാല്‍ ഒരു നിയമവും ബാധകമാവുന്നില്ലെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

ജൂണ്‍ 20നുണ്ടായ ആക്രമണത്തില്‍ ഇസ്രഈലിലെ റോക്കറ്റുകള്‍ ടെഹ്‌റാനിലെ ആശുപത്രിയെ ലക്ഷ്യം വെച്ചിരുന്നുവെന്നും ആറ് ആംബുലന്‍സുകളടക്കം ആക്രമണത്തിനിരയായെന്നും അന്താരാഷ്ട്ര കണ്‍വെന്‍ഷനുകളുടെ ലംഘനങ്ങളുണ്ടായിട്ടുണ്ടെന്നും ഇറാന്‍ ആരോഗ്യ മന്ത്രാലയ വക്താവ് ഡോ.ഹുസൈന്‍ കെര്‍മന്‍പൂര്‍ പറഞ്ഞു.

ഇസ്രഈലും ഇറാനും തമ്മിലുള്ള സംഘര്‍ഷത്തില്‍ അമേരിക്കയുടെ നേരിട്ടുള്ള ഇടപെടലുണ്ടായത് വലിയ വെല്ലുവിളികള്‍ക്കും സംഘര്‍ഷ സാധ്യത വര്‍ധിക്കാനും കാരണമായിരുന്നു. ഇസ്രഈല്‍ ഗുരുതരമായ തെറ്റ് ചെയ്തുവെന്നും ഇതിന് ഇസ്രഈല്‍ ശിക്ഷിക്കപ്പെടുമെന്നും ഇറാന്‍ പരമോന്നത നേതാവ് ഖാംനഇ പറഞ്ഞു.

ഇത്തരമൊരു സാഹചര്യത്തില്‍ ടെഹ്‌റാനിലെ വ്യോമ പ്രതിരോധം സംവിധാനങ്ങള്‍ സജീവമാക്കിയിട്ടുണ്ടെന്നും ഇസ്രഈലിന് നേരെ മിസൈലുകള്‍ വിക്ഷേപിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥരും പറയുന്നുണ്ട്. ഇസ്രഈല്‍ ആക്രമണത്തില്‍ 950 പേര്‍ കൊല്ലപ്പെട്ടതായി മനുഷ്യാവകാശ സംഘടനയുടെ റിപ്പോര്‍ട്ടുണ്ട്. മരിച്ചവരില്‍ 380 സാധാരണക്കാരും 253 സേനാംഗങ്ങളുമാണെന്നാണ് വിവരം. 3450 പേര്‍ക്ക് ആക്രമണങ്ങളില്‍ പരിക്കേറ്റു.

അതേസമയം സംഘര്‍ഷം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത് രാജ്യങ്ങളില്‍ എണ്ണ വില ഉയരാന്‍ സാധ്യതയുള്ളതായി സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

Content Highlight:  Double standards: Israel attacks three hospitals in a week after accusing Iran of war crimes




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related