national news
ട്രെയിന്‍ ടിക്കറ്റ് നിരക്കില്‍ വര്‍ധന; ജൂലായ് ഒന്ന് മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍
ന്യൂദല്‍ഹി: രാജ്യത്തെ ട്രെയിന്‍ യാത്ര നിരക്ക് വര്‍ധിപ്പിക്കാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വെ. ജൂലായ് ഒന്ന് മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരും.
ജനറല്‍ ക്ലാസ് യാത്രയ്ക്ക് 500 കിലോമീറ്റര്‍ വരെ നിരക്കില്‍ മാറ്റമുണ്ടാകില്ല. എന്നാല്‍ അത് കഴിഞ്ഞുള്ള ഓരോ കിലോ മീറ്ററിനും 0.01 പൈസ വീതം കൂടും. എ.സി ഇതര മെയില്‍/എക്‌സ്പ്രസ് ട്രെയിനുകളുടെ യാത്രാ നിരക്ക് കിലോമീറ്ററിന് ഒരു പൈസ വീതം വര്‍ധിക്കുമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
ആയിരം കിലോ മീറ്റര്‍ യാത്രയ്ക്ക് 10 രൂപയാണ് കൂടുക. എ.സി ക്ലാസുകളുടെ നിരക്ക് വര്‍ധനവ് കിലോമീറ്ററിന് രണ്ട് പൈസയായിരിക്കും. എ.സി ചെയര്‍ കാര്‍, എ.സി ടയര്‍ 3, ടയര്‍ 2 എന്നിവയിലും കിലോ മീറ്റിന് രണ്ട് പൈസ വര്‍ധിക്കും.
അതേസമയം സബര്‍ബന്‍ ടിക്കറ്റുകളുടേ നിരക്കില്‍ മാറ്റമുണ്ടാകില്ല. പ്രതിമാസ സീസണ്‍ ടിക്കറ്റിലും മാറ്റമുണ്ടാകില്ല. സ്ഥിര യാത്രക്കാരേയും ദീര്‍ഘ ദൂര യാത്രക്കാരേയും ഒരുപോലെ ബാധിക്കുന്നതാണ് പുതിയ നിരക്ക്.
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് തത്കാല്‍ ട്രെയിനുകള്‍ ബുക്ക് ചെയ്യുന്നതിനായി ആധാര്‍ നിര്‍ബന്ധമാക്കുമെന്ന് റെയില്‍വെ അറിയിച്ചിരുന്നു. ജൂലായ് ഒന്ന് മുതല്‍ ഇത് പ്രാബല്യത്തില്‍ വരുമെന്നാണ് റെയില്‍വെ അറയിച്ചിരുന്നത്.
തത്കാല്‍ പദ്ധതിയുടെ ആനുകൂല്യങ്ങള്‍ സാധാരണക്കാരായ ഉപയോക്താക്കള്‍ക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ വേണ്ടിയാണ് ഇത്തരമൊരു തീരുമാനം എടുത്തതെന്നാണ് റെയില്‍വേ മന്ത്രാലയം നല്‍കിയ വിശദീകരണം.
ജൂലായ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുന്ന തത്കാല്‍ സ്‌കീം പ്രകാരം ആധാര്‍ ഉപയോഗിച്ച് വെരിഫൈ ചെയ് ഉപഭോക്താക്കള്‍ക്ക് മാത്രമെ ഐ.ആര്‍.സി.ടി.സി (ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍) വെബ്‌സൈറ്റ് വഴിയോ ആപ്പ് വഴിയോ തത്കാല്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കുകയുള്ളൂ. ജൂലായ് 15 മുതല്‍ തത്കാല്‍ ബുക്കിങ്ങിന് ആധാര്‍ അടിസ്ഥാനമാക്കിയുള്ള ഒ.ടി.പി നിര്‍ബന്ധമാക്കുമെന്നും റെയില്‍വേയുടെ ഔദ്യോഗിക അറിയിപ്പിലൂടെ അറയിച്ചിരുന്നു.
Content Highlight: Indian Railway hikes ticket fares