മകള്‍ മുസ്‌ലിം യുവാവിനെ വിവാഹം ചെയ്തു; തലമുണ്ഡനം ചെയ്ത് മരണാനന്തര ചടങ്ങ് നടത്തി കുടുബം
കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ഇതരമതത്തില്‍ നിന്നും വിവാഹം ചെയ്ത മകളുടെ മരണാനന്തര ചടങ്ങ് നടത്തി കുടുംബം. പശ്ചിമ ബംഗാളിലെ കൃഷ്ണഗഞ്ച് ജില്ലയിലാണ് സംഭവം.
രക്ഷിതാക്കളുടെ ഇഷ്ടത്തിന് വിരുദ്ധമായി ഒരു മുസ്‌ലിം വിഭാഗത്തില്‍പെട്ട യുവാവിനെ മകള്‍ വിവാഹം ചെയ്തതിന് പിന്നാലെയാണ് മരണാനന്തര ചടങ്ങുകള്‍ നടത്തിയതെന്നാണ് വിവരം.
പ്രസ്തുത യുവാവിനെ വിവാഹം ചെയ്യുന്നത് രക്ഷിതാക്കള്‍ വിലക്കിയതിനെ തുടര്‍ന്ന് യുവതി ആ യുവാവിനെ തന്നെ ആദ്യം വിവാഹം ചെയ്തിരുന്നുവെങ്കിലും രക്ഷിതാക്കള്‍ യുവതിയെ തിരിച്ച് കൊണ്ടുവരികയായിരുന്നു.
വീണ്ടും തിരിച്ച് പോയതിനെ തുടര്‍ന്നാണ് കുടുംബം മരണാനന്തര ചടങ്ങുകള്‍ നടത്തിയതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
തങ്ങളുടെ ഇഷ്ടത്തിന് വിരുദ്ധമായി മകള്‍ വിവാഹം കഴിച്ചുവെന്നും അന്യമതത്തില്‍ നിന്നും വിവാഹം ചെയ്ത മകളെ തിരിച്ച് വിളിക്കില്ലെന്നും ഹിന്ദു മത ആചാര പ്രകാരം മരണാനന്തരം നടത്തുന്ന ശ്രാദ്ധം നടത്തിയെന്ന് കുടുംബം പറഞ്ഞു. വിവാഹത്തിന് 12 ദിവസങ്ങള്‍ക്ക് ശേഷം ചടങ്ങ് നടത്തിയത് ഹിന്ദുമത ആചാരത്തിനനുസരിച്ചാണെന്നും കുടുംബം കൂട്ടിച്ചേര്‍ത്തു.
യുവതിയുടെ പുസ്തകവും വസ്ത്രങ്ങളും രേഖകളുമടക്കം ചാരമാക്കിയതായും കുടുംബത്തിലെ ആളുകളെല്ലാം തലമുണ്ഡനം ചെയ്ത് ആചാരങ്ങള്‍ നടത്തിയെന്നും റിപ്പോര്‍ട്ടുണ്ട്.
Content Highlight: Daughter marries Muslim man; family performs post-mortem ceremony by shaving head