26
April, 2026

A News 365Times Venture

26
Sunday
April, 2026

A News 365Times Venture

ട്രംപ് സുരക്ഷിതനാണെന്നറിഞ്ഞതില്‍ ആശ്വാസം; അമേരിക്കന്‍ പ്രസിഡന്റിന് നേരെയുണ്ടായ വധശ്രമത്തില്‍ മോദി

Date:

ട്രംപ് സുരക്ഷിതനാണെന്നറിഞ്ഞതില്‍ ആശ്വാസം; അമേരിക്കന്‍ പ്രസിഡന്റിന് നേരെയുണ്ടായ വധശ്രമത്തില്‍ മോദി

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് നേരെയുണ്ടായ വധശ്രമത്തെ അപലപിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി.

ട്രംപ് സുരക്ഷിതനാണെന്നറിഞ്ഞതില്‍ ആശ്വാസമുണ്ടെന്നും ജനാധിപത്യ രാജ്യങ്ങളില്‍ ആക്രമണങ്ങള്‍ക്ക് സ്ഥാനമില്ലെന്നും മോദി പറഞ്ഞു.

‘ പ്രസിഡന്റ് ട്രംപും കുടുംബവും സുരക്ഷിതരാണെന്നറിഞ്ഞതില്‍ ആശ്വാസം. അവരുടെ തുടര്‍ച്ചയായ സുരക്ഷയ്ക്കും ക്ഷേമത്തിനും ഞാന്‍ എന്റെ ആശംസകള്‍ നേരുന്നു. ഒരു ജനാധിപത്യ രാജ്യത്ത് ആക്രമണങ്ങള്‍ക്ക് സ്ഥാനമില്ല. അതിനെ ശക്തമായി അപലപിക്കണം,’ നരേന്ദ്ര മോദി എക്‌സില്‍ കുറിച്ചു.

വാഷിങ്ടണ്‍ ഹില്‍ട്ടണ്‍ ഹാളില്‍ ശനിയാഴ്ച രാത്രി (യു.എസ് സമയം) മാധ്യമപ്രവര്‍ത്തകര്‍ക്കായി ഒരുക്കിയ അത്താഴ വിരുന്നിനിടെയായിരുന്നു ട്രംപിന് നേരെ വെടിയുതിര്‍ത്തത്.

സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ പ്രസിഡന്റിനേയും പ്രഥമ വനിത മെലാനിയയെയും ചടങ്ങില്‍ നിന്ന് മാറ്റുകയായിരുന്നു. യു.എസ് ഭരണനിര ഒന്നടങ്കം പങ്കെടുത്ത ചടങ്ങില്‍ വലിയ ഭീതിയും പരിഭ്രാന്തിയുമാണ് ഉണ്ടായത്.

അക്രമി എട്ട് തവണയാണ് വെടി ഉതിര്‍ത്തത്. വെടിവെച്ചയാളെ കസ്റ്റഡിയെടുത്തെന്നും വെടിവെപ്പില്‍ ആര്‍ക്കും പരിക്കില്ലെന്നുമാണ് റിപ്പോര്‍ട്ട്. വെടിയൊച്ച കേട്ടതോടെ ട്രംപിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വളയുന്നതിന്റെയും അദ്ദേഹത്തെ സുരക്ഷിതനായി വേദിയില്‍നിന്ന് ഒഴിപ്പിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നു.

Content Highlight: Modi on assassination attempt on US President: ‘Relieved to know Trump is safe’




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related