26
April, 2026

A News 365Times Venture

26
Sunday
April, 2026

A News 365Times Venture

ഇന്ത്യന്‍ ഫോട്ടോ ജേണലിസത്തിന്റെ പിതാവിന് വിട; രഘു റായ് അന്തരിച്ചു

Date:

ഇന്ത്യന്‍ ഫോട്ടോ ജേണലിസത്തിന്റെ പിതാവിന് വിട; രഘു റായ് അന്തരിച്ചു

ന്യൂദല്‍ഹി: വിശ്വപ്രസിദ്ധനായ ഇന്ത്യന്‍ ഫോട്ടോ ജേണലിസ്റ്റ് റഘു റായ് അന്തരിച്ചു. 83വയസായിരുന്നു. കുടുംബാംഗങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെയാണ് മരണ വിവരം അറിയിച്ചത്.

ദല്‍ഹിയിലെ ലോധി മൈതാനത്ത് ഇന്ന് വൈകിട്ട് നാല് മണിക്ക് സംസ്‌കാര ചടങ്ങുകള്‍ നടക്കുമെന്നാണ് ബന്ധുക്കള്‍ അറിയിച്ചിരിക്കുന്നത്.

ഇന്ത്യന്‍ ഫോട്ടോ ജേണലിസത്തിന്റെ പിതാവെന്നാണ് അദ്ദേഹം അറിയപ്പെടുന്നത്.
അഞ്ച് പതിറ്റാണ്ടിലേറെ തന്റെ ക്യാമറയിലൂടെ രാജ്യത്തിന്റെ ആത്മാവ് പകര്‍ത്തിയെടുത്ത പ്രതിഭയാണ് അദ്ദേഹം. ഭോപ്പാല്‍ വാതക ദുരന്തത്തിന്റെ ഭീകരത ലോകം കണ്ടത് റായിയുടെ ക്യാമറ കണ്ണിലൂടെയായിരുന്നു.

ലോകപ്രശസ്തമായ ‘മാഗ്‌നം ഫോട്ടോസില്‍’ അംഗമാകുന്ന ആദ്യത്തെ ഇന്ത്യന്‍ ഫോട്ടോഗ്രാഫറാണ് അദ്ദേഹം. 1972-ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു.

അമേരിക്കയിലെ ‘ഫോട്ടോഗ്രാഫര്‍ ഓഫ് ദി ഇയര്‍’ (1992) ഉള്‍പ്പെടെ അന്താരാഷ്ട്ര തലത്തില്‍ നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.

ഇന്ദിരാഗാന്ധി, മദര്‍ തെരേസ, ദലൈലാമ, സത്യജിത് റേ തുടങ്ങിയവരുടെ ജീവിത മുഹൂര്‍ത്തങ്ങള്‍ അദ്ദേഹം തന്റെ ക്യാമറയിലൂടെ അനശ്വരമാക്കി. 50-ലധികം ഫോട്ടോ ബുക്കുകള്‍ അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

സിവില്‍ എഞ്ചിനീയറായിരുന്ന റായ്, സഹോദരനും പ്രശസ്ത ഫോട്ടോഗ്രാഫറുമായിരുന്ന എസ്. പോളിന്റെ സ്വാധീനത്തിലാണ് ക്യാമറ കൈയ്യിലെടുത്തത്. 1965-ല്‍ ‘ദി സ്റ്റേറ്റ്സ്മാന്‍’ പത്രത്തില്‍ ചീഫ് ഫോട്ടോഗ്രാഫറായി ചേര്‍ന്നു. പിന്നീട് ‘സണ്‍ഡേ’, ‘ഇന്ത്യ ടുഡേ’ തുടങ്ങിയ മാധ്യമങ്ങളിലും പ്രവര്‍ത്തിച്ചു.

Content Highlight: Farewell to the father of Indian photojournalism; Raghu Rai passes away




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related