2
June, 2026

A News 365Times Venture

2
Tuesday
June, 2026

A News 365Times Venture

കര്‍ണാടകയില്‍ ഹിജാബ് നിരോധനം പിന്‍വലിച്ച സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിഷേധം; വിദ്യാര്‍ത്ഥികള്‍ക്ക് കാവി ഷാള്‍ വിതരണം ചെയ്ത് ഹിന്ദുത്വര്‍

Date:

കര്‍ണാടകയില്‍ ഹിജാബ് നിരോധനം പിന്‍വലിച്ച സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിഷേധം; വിദ്യാര്‍ത്ഥികള്‍ക്ക് കാവി ഷാള്‍ വിതരണം ചെയ്ത് ഹിന്ദുത്വര്‍

ബെംഗളൂരൂ: കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധനം പിന്‍വലിച്ച സര്‍ക്കാര്‍ നടപടിക്കെതിരെ കാവി സ്‌കാഫ് വിതരണം ചെയ്ത് പ്രതിഷേധം. കര്‍ണാടകയിലെ ഹുബ്ബളിയിലാണ് ഹിന്ദുത്വര്‍ കാവി സ്‌കാഫ് വിതരണം ചെയ്ത്‌കൊണ്ട് പ്രതിഷേധിച്ചത്.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പുറത്ത് വെച്ച് ശ്രീരാമ സേനയുടെയും മറ്റ് ഹിന്ദുത്വ സംഘടനകളുടെയും നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികല്‍ക്ക് കാവി സ്‌കാഫ് വിതരണം ചെയ്യുകയായിരുന്നു.

മുന്‍ ബി.ജെ.പി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്ന ഹിജാബ് നിരോധന ഉത്തരവ് സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ ഔദ്യോഗികമായി പിന്‍വലിച്ചിരുന്നു. പിന്നാലെയാണ് ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധം.

മതപരമായ വ്യക്തിത്വത്തിന്റെ പ്രകടനമായി ഹിജാബ് ധരിക്കാന്‍ അനുവാദമുണ്ടെങ്കില്‍ ഹിന്ദുവിദ്യാര്‍ത്ഥികള്‍ക്ക് കാവി ഷാള്‍ ധരിക്കാനും അനുവാദമുണ്ടെന്ന് വാദിച്ച് കൊണ്ടായിരുന്നു കാവി ഷാള്‍ വിതരണം.

മെയ് 13 ന് പുറപ്പെടുവിച്ച പുതിയ ചട്ടപ്രകാരം സ്‌കൂള്‍ യൂണിഫോമിനൊപ്പം ഹിജാബ്, പൂണൂല്‍, ശിവധാര, രുദ്രാക്ഷ മാലകള്‍, തലപ്പാവ് തുടങ്ങിയ പരമ്പാരാഗത- മതപരമായ ചിഹ്നങ്ങള്‍ ധരിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അനുമതി നല്‍കിയിരുന്നു.

എന്നാല്‍ സര്‍ക്കാരിന്റേത് പ്രീണന രാഷ്ട്രീയമാണെന്നായിരുന്നു ബി.ജെ.പിയുടെയും മറ്റ് ഹിന്ദുത്വ സംഘടനകളുടെയും വാദം. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വീണ്ടും ഭിന്നത ഉണ്ടാകുമെന്നും അവര്‍ വാദിച്ചിരുന്നു.

എന്നാല്‍ പുതിയ രീതിയിലുള്ള മതപരമായ പ്രകടനങ്ങള്‍ കൊണ്ടുവരാനല്ല. മറിച്ച് കാലങ്ങളായുള്ള മതപരമായ ആചാരങ്ങളെ മാനിക്കാനും ഉള്‍ക്കൊള്ളാനുമാണ് ഈ തീരുമാനമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. കാവി ഷാള്‍ വിതരണം ചെയ്ത് കൊണ്ടുള്ള പ്രതിഷേധം ശക്തമാക്കാനാണ് സംഘടനകളുടെ തീരുമാനം.

Content Highlight: Protest against Karnataka government’s move to lift hijab ban; Hindutva distributes saffron shawls to students




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related