17
July, 2026

A News 365Times Venture

17
Friday
July, 2026

A News 365Times Venture

എന്ത് വില കൊടുത്തായാലും ജൂലൈ 20 വരെ ഞാന്‍ ജീവിച്ചിരിക്കും; സോനം വാങ്ചുക്

Date:



India


‘എന്ത് വില കൊടുത്തായാലും ജൂലൈ 20 വരെ ഞാന്‍ ജീവിച്ചിരിക്കും; സോനം വാങ്ചുക്

ന്യൂദല്‍ഹി: എന്ത് വില കൊടുത്തായാലും ജൂലൈ 20 വരെ ഞാന്‍ ജീവിച്ചിരിക്കുമെന്ന് ദല്‍ഹി ജന്തര്‍ മന്തറില്‍ നിരാഹാര സമരം തുടരുന്ന ആക്ടിവിസ്റ്റ് സോനം വാങ്ചുക്. സോനം വാങ്ചുകിന്റെ നിരാഹാര സമരം ഇരുപതാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.

നീറ്റ് ക്രമക്കേടുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കണം എന്നാവശ്യപ്പെട്ടുകൊണ്ടാണ് വാങ്ചുക്ക് നിരാഹര സമരം നടത്തുന്നത്. അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി ഗുരുതരാവസ്ഥയിലേക്ക് നീങ്ങിയതായി ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

തന്റെ ആരോഗ്യ നില വഷളാവുന്നതായി ജന്തര്‍ മന്തറില്‍ തന്നെ പിന്തുണച്ച് എത്തിയവരോട് സംസാരിക്കവെ വാങ്ചുക് പറഞ്ഞു. ആരോഗ്യ നില വഷളായാലും തന്റെ ദൃഢനിശ്ചയത്തിന് ഒട്ടും ഇളക്കം തട്ടിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

‘ഞാന്‍ പുറത്തേക്ക് ക്ഷീണിതനാണെങ്കിലും ഉള്ളില്‍ കരുത്തുണ്ട്. നിങ്ങളെല്ലാവര്‍ക്കും ഉള്ളില്‍ കരുത്തുണ്ടെന്ന് എനിക്ക് ഉറപ്പാണ്. നമുക്ക് പാര്‍ലമെന്റിലേക്ക് സമാധാനപരമായ മാര്‍ച്ച് നടത്തേണ്ട ജൂലൈ 20 വരെ നമുക്ക് ഈ ഊര്‍ജം വേണം,’ വാങ്ചുക് പറഞ്ഞു.

‘എന്ത് വില കൊടുത്തും ജൂലൈ 20 വരെ ഞാന്‍ ജീവനോടെയുണ്ടാവും. ജൂലൈ 20 വിജയകരമല്ലെങ്കിലോ നിങ്ങള്‍ വരാതിരുന്നാലോ ഞാന്‍ ഒരു പ്രേതമായി തിരിച്ച് വരും,’ അദ്ദേഹം പറഞ്ഞു.

സോനം വാങ്ചുക്കിന്റെ ജീവന്‍ രാജ്യത്തിന് വിലപ്പെട്ടതെന്ന് ദല്‍ഹി ഹൈക്കോടതി കഴിഞ്ഞ ദിവസം നിരീക്ഷിച്ചിരുന്നു. വാങ്ചുക്കിന്റെ ആരോഗ്യം ദിവസവും നിരീക്ഷിക്കാനും ആവശ്യമെങ്കില്‍ വൈദ്യസഹായം നല്‍കാനും കോടതി സര്‍ക്കാരിനോട് നിര്‍ദേശിക്കുകയും ചെയ്തിരുന്നു.

വാങ്ചുക്കിന്റെ ആരോഗ്യത്തില്‍ ആശങ്കയുന്നയിച്ച പൊതുതാത്പര്യ ഹരജിയിലായിരുന്നു കോടതിയുടെ നടപടി. അഡ്വക്കറ്റ് രാകേഷ് കുമാര്‍ സൈനിയാണ് പൊതുതാത്പ്പര്യ ഹരജി സമര്‍പ്പിച്ചത്. വാങ്ചുകിന്റെ ആരോഗ്യനില വന്‍തോതില്‍ വഷളായതായി ഹരജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു.

കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടക്കുന്ന സമരത്തിന്റെ ഭാഗമായി ജൂണ്‍ 28നാണ് വാങ്ചുക് നിരാഹാര സമരം ആരംഭിച്ചത്. അരുന്ധതി റോയ്, ശശി തരൂര്‍, ഉദ്ധവ് താക്കറെ തുടങ്ങി നിരവധി പ്രമുഖര്‍ കഴിഞ്ഞ ദിവസങ്ങളില്‍ വാങ്ചുകിനെ പിന്തുണച്ചിരുന്നു.

അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാകുന്നതില്‍ നടി സീനത്ത് അമന്‍, നടന്‍ പ്രകാശ് രാജ്, ‘ത്രീ ഇഡിയറ്റ്സ്’ താരം ഓമി വൈദ്യ, അഭയ് ഡിയോള്‍ തുടങ്ങിയവര്‍ ആശങ്ക രേഖപ്പെടുത്തുകയും ചെയ്തിരുന്നു.

ഇവര്‍ക്ക് പുറമെ നടന്‍ നസീറുദ്ദീന്‍ ഷാ, സജ്ഞയ് കാക്ക്, ചിന്മയി ശ്രീപദ, റൂബീന ദിലൈക്, ദേവോലീന ഭട്ടാചാരി, ശ്രേയ ഭട്ടാചാര്‍ജി എന്നിവരും സമരത്തിന് പിന്തുണയുമായി എത്തിയിരുന്നു.

Content highlight: ‘I will stay alive till July 20 at any cost’  Sonam Wangchuk says on day 20 of fast




റെന്വര്‍ പി



കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.



Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related