15
August, 2026

A News 365Times Venture

15
Saturday
August, 2026

A News 365Times Venture

മൂത്രം നിറച്ച കുപ്പികള്‍; ഉപേക്ഷിക്കപ്പെട്ട വസ്ത്രങ്ങള്‍- കാന്‍വാര്‍ യാത്ര സമാപിച്ചതോടെ ഹരിദ്വാറില്‍ ഉപേക്ഷിച്ചത് 7000 ടണ്‍ മാലിന്യം

Date:

മൂത്രം നിറച്ച കുപ്പികള്‍; ഉപേക്ഷിക്കപ്പെട്ട വസ്ത്രങ്ങള്‍: കാന്‍വാര്‍ യാത്ര സമാപിച്ചതോടെ ഹരിദ്വാറില്‍ ഉപേക്ഷിച്ചത് 7000 ടണ്‍ മാലിന്യം

ഹരിദ്വാര്‍: കന്‍വാര്‍ യാത്ര പൂര്‍ത്തിയായതിന് പിന്നാലെ ഉത്തരാഖണ്ഡ് നഗരം മാലിന്യത്തില്‍ മുങ്ങി.
ഹരിദ്വാരിലെ നഗര ഭാഗങ്ങളില്‍ നിന്ന് നീക്കം ചെയ്തത് വന്‍ മാലിന്യ ശേഖരമാണ്. ശ്രാവണ മാസത്തില്‍ ഗംഗാ ജലം സ്വീകരിക്കാനായി ഹരിദ്വാറില്‍ എത്തി മടങ്ങിയ ഭക്തര്‍ ഉപേക്ഷിച്ച് പോയത് ഏകദേശം 7000 ടണ്ണിലധികം മാലിന്യമാണ്.

ഇത്രയും മാലിന്യങ്ങള്‍ സംസ്‌കരിക്കാന്‍ നഗരം പാടുപെടുകയാണ്. കടവുകളില്‍ വസ്ത്രം മാറുന്ന മുറികളില്‍ നിന്ന് കണ്ടെത്തിയത് ഏകദേശം ഒരു ലക്ഷത്തോളം മൂത്രം നിറച്ച കുപ്പികളാണെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.

പ്ലാസ്റ്റിക്ക്, വസ്ത്രങ്ങള്‍, അജൈവ പൊളിത്തീന്‍ മാലിന്യങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള മാലിന്യ കൂമ്പാരം നഗരത്തിലുടനീളം ചിതറി കിടക്കുന്നതായി മുന്‍സിപ്പല്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇത്തരത്തില്‍ കുന്നുകൂടിയ മാലിന്യങ്ങളുടെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിട്ടുണ്ട്. ഇതിനെതിരെ പ്രദേശവാസികളില്‍ നിന്നും മറ്റും വലിയ ജനരോഷമാണ് ഉയരുന്നത്.

മാസ്‌ക്കോ കൈയ്യുറയോ പോലുള്ള സുരക്ഷാ മാനദണ്ഡങ്ങളൊന്നുമില്ലാതെയാണ് തൊഴിലാളികള്‍ മൂത്ര കുപ്പികള്‍ ഉള്‍പ്പടെയുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നത്. ഏകദേശം നൂറ് കണക്കിന് തൊഴിലാളികളെയാണ് ശുചീകരണത്തിനായി വിന്യസിച്ചിരിക്കുന്നതെന്ന് മുന്‍സിപാലിറ്റി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

‘ രണ്ടാഴ്ച നീണ്ടു നിന്ന കന്‍വാര്‍ഡ യാത്രയില്‍ ഏകദേശം 7000 ടണ്‍ മാലിന്യമാണ് ഉണ്ടായത്. ശ്രാവണ ശിവരാത്രി ഗംഗാ ആരതിക്ക് ശേഷം കന്‍വാരികള്‍ അവരുടെ സ്ഥലങ്ങളിലേക്ക് പോകാന്‍ തുടങ്ങിയത് മുതല്‍ മാലിന്യം നീക്കം ചെയ്ത് വരികയാണ്. പ്രദേശത്ത് ശുചീകരണ തൊഴിലാളികളെ ഗ്രൂപ്പുകളായി വിന്യസിച്ചിട്ടുണ്ട്,’ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ടൗണ്‍ കമ്മീഷണര്‍ നന്ദന്‍ കുമാര്‍ പറഞ്ഞു.

ഹരിദ്വാറില്‍ മാത്രമല്ല ഗംഗയുടെ ഉത്ഭവ സ്ഥാനമായ ഉത്തര കാശിയിലും സമാന സ്ഥിതിയാണ്. 57000ത്തോളം ആളുകളാണ് ഗംഗോത്രി സന്ദര്‍ശിച്ചത്.

Content Highlight: Urine-filled bottles and discarded clothes: 7,000 tonnes of waste left behind in Haridwar following the conclusion of the Kanwar Yatra.




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related