27
August, 2026

A News 365Times Venture

27
Thursday
August, 2026

A News 365Times Venture

ജാതി സെന്‍സസിന്റെ ചോദ്യാവലി റദ്ദാക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് രാഹുല്‍ ഗാന്ധിയും ഖാര്‍ഗെയും

Date:

ജാതി സെന്‍സസിന്റെ ചോദ്യാവലി റദ്ദാക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് രാഹുല്‍ ഗാന്ധിയും ഖാര്‍ഗെയും

ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ നടത്താനുദ്ദേശിക്കുന്ന ജാതി സര്‍വേയുടെ നിലവിലെ ചോദ്യാവലി റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് കോണ്‍ഗ്രസ്. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമാണ് നരേന്ദ്ര മോദിക്ക് കത്തയച്ചത്.

ചോദ്യവലി റദ്ദാക്കി രാഷ്ട്രീയ പാര്‍ട്ടികളും വിദഗ്ധരുമായി കൂടിയാലോചിച്ച് പുതിയ ചോദ്യാവലി തയ്യാറാക്കണമെന്നാവശ്യപ്പെട്ടാണ് കത്തയച്ചിരിക്കുന്നത്. നിലവിലെ രീതിയിലുള്ള ജാതി സര്‍വേ അംഗീകരിക്കാന്‍ കഴിയില്ലെന്നും ബിഹാര്‍, തെലങ്കാന സംസ്ഥാനങ്ങള്‍ നടപ്പിലാക്കിയ ജാതി സര്‍വേ മാതൃകകള്‍ സര്‍ക്കാര്‍ പിന്തുടരണമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ കത്തില്‍ ആവശ്യപ്പെട്ടു.

അവ്യക്തമായ ചോദ്യം ഉള്‍പ്പെടുത്തിയത് കൊണ്ട് ജാതി സെന്‍സസിന്റെ ഗുണം പിന്നാക്ക വിഭാഗങ്ങള്‍ക്ക് ലഭിക്കില്ല. എസ്.സി, എസ്.ടി/ ജാതി എന്നാണ് ചോദ്യാവലിയിലുള്ളത്. ജാതി ഏതെന്ന് പലരും കൃത്യമായി രേഖപ്പെടുത്താതിരിക്കാന്‍ ഇത് ഇടയാക്കും. ഒരേ ജാതി ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ വ്യത്യസ്ത പേരുകളിലും ഉപജാതികളിലും ഭാഷാ വ്യത്യാസങ്ങളോടെയും കാണപ്പെടുന്നുണ്ട്. സെന്‍സസില്‍ ഒരേ ജാതി തന്നെ വ്യത്യസ്ത പേരുകളില്‍ രേഖപ്പെടുത്തുന്ന അവസ്ഥയുണ്ടാകുമെന്നും ഖാര്‍ഗേയും രാഹുലും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

വിഷയത്തില്‍ കോണ്‍ഗ്രസ് നേതൃത്വം പ്രധാനമന്ത്രിക്കെഴുതുന്ന മൂന്നാമത്തെ കത്താണിതെന്നും എന്നാല്‍ മുന്‍ കത്തുകള്‍ക്കൊന്നും മറുപടി ലഭിച്ചിട്ടില്ലെന്നും വാര്‍ത്താസമ്മേളനത്തില്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു. നിലവിലെ സര്‍വേ സാമൂഹിക നീതി ഉറപ്പാക്കാത്ത വെറുമൊരുകണ്‍കെട്ട് മാത്രമാണെന്നും തെലങ്കാന, ബിഹാര്‍ സര്‍വേ പട്ടികകളുടെ പകര്‍പ്പ് കത്തിനൊപ്പം സമര്‍പ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: Caste census questionnaire must be scrapped; Rahul Gandhi and Kharge write to the Prime Minister.

 




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

കെ.പി.സി.സി നിര്‍ജീവം; സണ്ണി ജോസഫിനെതിരെ വിമര്‍ശനവുമായി ജനറല്‍ സെക്രട്ടറി പി.എം നിയാസ്

  തിരുവനന്തപുരം: കെ.പി.സി.സി ജനറല്‍ സെക്രട്ടറി സണ്ണി ജോസഫിനെതിരെ വിമര്‍ശനവുമായി ജനറല്‍...

ഗോത്രവര്‍ഗങ്ങളെ കോണ്‍ഗ്രസ് കാണുന്നത് വോട്ട്ബാങ്ക് പോലെ; ആരെങ്കിലും അവരെ സ്‌നേഹിച്ചിട്ടുണ്ടെങ്കില്‍ അത് ബി.ജെ.പി മാത്രം: ഛത്തീസ്ഗഢ് മുഖ്യമന്ത്രി

റായ്പൂര്‍: കോണ്‍ഗ്രസ് ഗോത്രവിഭാഗങ്ങളെ വോട്ട് ബാങ്ക് പോലെയാണ് കാണുന്നതെന്ന് ഛത്തീസ്ഗഢ് മുഖ്യമന്ത്രി...

നേപ്പാളിലെ മിന്നല്‍ പ്രളയം: 95 പേരുടെ മരണം സ്ഥിരീകരിച്ചു; കാണാതായവരില്‍ 105 ഇന്ത്യക്കാര്‍

കാഠ്മണ്ഡു: നേപ്പാളിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ 95  പേരുടെ മരണം സ്ഥിരീകരിച്ചു. പ്രളയത്തില്‍...