26
October, 2026

A News 365Times Venture

26
Monday
October, 2026

A News 365Times Venture

പുതിയ വഖഫ് ബോര്‍ഡില്‍ അമുസ്‌ലിം അംഗങ്ങള്‍ വേണം: സുരേഷ് ഗോപി ഉള്‍പ്പെടെയുള്ളവരുടെ പേരുകള്‍ നല്‍കി ക്രൈസ്തവസംഘടന

Date:

കൊച്ചി: സംസ്ഥാന വഖഫ് ബോര്‍ഡിലേക്ക് അമുസ്‌ലിം അംഗങ്ങളെ നിര്‍ദേശിച്ച് ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ച് ക്രിസ്ത്യന്‍ സംഘടനയായ അസംബ്ലി ഓഫ് ക്രിസ്റ്റ്യന്‍ ട്രസ്റ്റ് സര്‍വീസസ്(ACTS). ബോര്‍ഡില്‍ ഒരു ഹിന്ദു അംഗത്തെയും ഒരു ക്രിസ്ത്യന്‍ അംഗത്തെയും ഉള്‍പ്പെടുത്തണ് സംഘടനയുടെ ആവശ്യം. എം.പിമാരായ സുരേഷ് ഗോപി, കെ.രാധാകൃഷ്ണന്‍ എന്നിവരുള്‍പ്പെടെ ഏഴ് പേരുടെ പട്ടികയാണ് സംഘടന ഹൈക്കോടതിയ്ക്ക് കൈമാറിയത്.

വഖഫ് ബോര്‍ഡ് പുനസംഘടന റദ്ദാക്കണമെന്നാവശ്യപ്പെട്ട് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ കെ.എസ് ഹംസ നല്‍കിയ ഹരജിയില്‍ കക്ഷി ചേരാനുള്ള അപേക്ഷയിലാണ് ആക്ട്‌സ് നിര്‍ദേശം മുന്നോട്ട് വെച്ചിരിക്കുന്നത്.

2025ലെ വഖഫ് ഭേദഗതി നിയമപ്രകാരം ബോര്‍ഡില്‍ രണ്ട് അമുസ്‌ലിം അംഗങ്ങള്‍ നിര്‍ബന്ധമാണ്. ഇത്തരത്തില്‍ രണ്ട് പേരെ ഉള്‍പ്പെടുത്തണം എന്ന് ആക്ട്‌സ് മുമ്പും ആവശ്യപ്പെട്ടിട്ടുണ്ട്. അതിന്റെ ഭാഗമാണ് ഇപ്പോള്‍ കൊടുത്തിരിക്കുന്ന പട്ടിക.

വഖഫ് വിഷയത്തില്‍ ഷോണ്‍ ജോര്‍ജിന്റെ ഹരജിയ്‌ക്കൊപ്പം പരിഗണിച്ച പ്രധാന ഹരജിയാണ് വിഷയത്തില്‍ സജീവമായി ഇടപെടുന്ന ആക്ട്‌സിന്റേത്.

നിലവിലുള്ള വഖഫ് ബോര്‍ഡില്‍ രണ്ട് അമുസ്‌ലിം അംഗങ്ങളെ താത്ക്കാലികമായി ഉള്‍പ്പെടുത്തി ബോര്‍ഡിന്റെ പ്രവര്‍ത്തനം തുടരാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയുമെന്ന് കേരള ഹൈക്കോടതി ജൂലൈയില്‍ വ്യക്തമാക്കിയിരുന്നു. ബോര്‍ഡ് പുനസംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം പിന്നീട് കൈക്കൊള്ളാമെന്നും അന്ന് കോടതി നിരീക്ഷിച്ചു.

നിര്‍ബന്ധമായും ഉള്‍പ്പെടുത്തേണ്ട രണ്ട് അമുസ്‌ലിം അംഗങ്ങളില്ലാതെയാണ് വഖഫ് ബോര്‍ഡ് രൂപീകരിച്ചതെന്ന് ചൂണ്ടിക്കാട്ടി ബി.ജെ.പി നേതാവ് ഷോണ്‍ ജോര്‍ജും മറ്റുള്ളവരും സമര്‍പ്പിച്ച നാല് പൊതുതാത്പര്യ ഹര്‍ജികള്‍ പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് സൗമെന്‍ സെന്‍, ജസ്റ്റിസ് വി.എം. ശ്യാംകുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഇക്കാര്യം നിരീക്ഷിച്ചത്.

Content Highlight: ACTS has submitted names, including Suresh Gopi, stating that there should be non-Muslim members in the new Waqf Board.

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ഹലോ മിസ്റ്റര്‍ സി.എമ്മേ… മാധ്യമത്തില്‍ നീതിയില്ല… മുഖ്യമന്ത്രിയെ മുദ്രാവാക്യങ്ങളാല്‍ വരവേറ്റ് മാധ്യമം സമരക്കാര്‍

കോഴിക്കോട്: മുഖ്യമന്ത്രി വി.ഡി. സതീശനെ മുദ്രാവാക്യങ്ങളാല്‍ എതിരേറ്റ് മാധ്യമം മാനേജ്‌മെന്റിനെതിരെ സമരം...