11
November, 2026

A News 365Times Venture

11
Wednesday
November, 2026

A News 365Times Venture

സമ്പുഷ്ടീകരിച്ച യുറേനിയം മാറ്റില്ല; ആണവ പദ്ധതിയുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് ഇറാന്‍

Date:

ടെഹ്റാന്‍: രാജ്യത്തുള്ള സമ്പുഷ്ടീകരിച്ച യുറേനിയം വിദേശത്തേക്ക് മാറ്റണമെന്ന നിര്‍ദേശം തള്ളി ഇറാന്‍. 60 ശതമാനം വരെ സമ്പുഷ്ടീകരിച്ച യുറേനിയം മറ്റൊരു രാജ്യത്തേക്ക് മാറ്റുന്ന കാര്യം ഒരുതരത്തിലും അംഗീകരിക്കില്ലെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മയില്‍ ബഗായിയാണ് ഇറാന്റെ നിലപാട് വ്യക്തമാക്കിയത്. ബഗായിയുടെ വാക്കുകള്‍ ഉദ്ധരിച്ച് പ്രസ് ടി.വിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് ഭാവിയില്‍ നടക്കുന്ന ചര്‍ച്ചകളിലൊന്നും വിട്ടുവീഴ്ചയുണ്ടാകില്ലെന്ന് ബഗായി വ്യക്തമാക്കി. ഇറാന്റെ ആണവ നിലയങ്ങള്‍ക്കെതിരെ അമേരിക്ക തുടരുന്ന ഭീഷണികളെയും ബഗായി രൂക്ഷമായി വിമര്‍ശിച്ചു.

അമേരിക്കയുടെ ഇത്തരം നിലപാടുകള്‍ ആക്രമണങ്ങളില്‍ കേടുപാടുകള്‍ സംഭവിച്ച ആണവ കേന്ദ്രങ്ങളില്‍ പരിശോധന നടത്തുന്നതിനുള്ള ന്യായീകരണത്തെ ഇല്ലാതാക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.

ലെബനന്‍ ആസ്ഥാനമായുള്ള അല്‍ മായദീന്‍ വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തില്‍, അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുമായുള്ള (ഐ.എ.ഇ.എ) സഹകരണം ഇറാന്‍ തുടരുന്നുണ്ടെന്നും ബഗായി ചൂണ്ടിക്കാട്ടി. ഏകദേശം പത്ത് ദിവസം മുമ്പ് ഏജന്‍സിയുടെ ഇന്‍സ്പെക്ടര്‍മാര്‍ ബുഷെഹറിലുള്ള ഇറാന്റെ ഏക ആണവ നിലയം സന്ദര്‍ശിച്ചിരുന്നതായും അദ്ദേഹം വ്യക്തമാക്കി.

സമ്പുഷ്ടീകരിച്ച ആണവ വസ്തുക്കള്‍ വിദേശത്തേക്ക് മാറ്റില്ലെന്ന ഇറാന്റെ ഉറച്ച നിലപാടും ആക്രമണങ്ങളിലോ മറ്റ് സംഭവങ്ങളിലോ കേടുപാടുകള്‍ സംഭവിച്ച ആണവ നിലയങ്ങളിലെ അന്താരാഷ്ട്ര പരിശോധന സംബന്ധിച്ച അഭിപ്രായവ്യത്യാസങ്ങളും ബഗായിയുടെ പ്രസ്താവനയോടെ വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്.

Content Highlight: Iran says there will be no compromises in discussions regarding its nuclear program

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related