11
November, 2026

A News 365Times Venture

11
Wednesday
November, 2026

A News 365Times Venture

ഏകീകൃത സിവില്‍ കോഡ് ഹിന്ദു സിവില്‍ കോഡ്; ബി.ജെ.പിയുടെ ബി ടീം ആണെന്ന വാദം തള്ളി ഒവൈസി

Date:

മുംബൈ: മഹാരാഷ്ട്രയില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന ഏകീകൃത സിവില്‍ കോഡ്, അഹിന്ദുക്കളുടെ മേല്‍ ‘ഹിന്ദു സിവില്‍ കോഡ്’ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമമാണെന്ന് എ.ഐ.എം.ഐ.എം അധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസി. തന്റെ പാര്‍ട്ടി ബി.ജെ.പിയുടെ ബി ടീം ആണെന്ന ആരോപണം തെറ്റാണെന്നും ഒവൈസി മുംബൈയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ബി.ജെ.പിയും സഖ്യകക്ഷികളും ഭരിക്കുന്ന മഹാരാഷ്ട്രയില്‍ ഏകീകൃത സിവില്‍ കോഡ് പാസാക്കുന്നതിനെയും അത് നടപ്പിലാക്കുന്നതിനെയും തന്റെ പാര്‍ട്ടി എതിര്‍ക്കുമെന്ന് ഒവൈസി വ്യക്തമാക്കി. ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ ചോദ്യാവലിയെക്കുറിച്ച് അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.

ഈ ചോദ്യാവലിയില്‍ ‘ഹിന്ദു അണ്‍ഡിവൈഡഡ് ഫാമിലി’യെ കുറിച്ച് യാതൊരു പരാമര്‍ശവുമില്ലെന്നും, ഏകീകൃത സിവില്‍ കോഡിന്റെ നിര്‍വചനം എന്താണെന്നതിനെക്കുറിച്ച് മൗനം പാലിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ദേവേന്ദ്ര ഫഡ്നാവിസ് സര്‍ക്കാര്‍ ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുമെന്നത് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.

ഗുജറാത്ത്, അസം, മധ്യപ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെന്നപോലെ, മഹാരാഷ്ട്രയിലും ഏകീകൃത സിവില്‍ കോഡ് കൊണ്ടുവരുന്നത് അഹിന്ദുക്കളുടെ മേല്‍ ‘ഹിന്ദു സിവില്‍ കോഡ്’ അടിച്ചേല്‍പ്പിക്കാനുള്ള ഒരു മാര്‍ഗ്ഗം മാത്രമാണ്. ഹിന്ദു വിവാഹ നിയമം, ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമം, ഇന്ത്യന്‍ പിന്തുടര്‍ച്ചാവകാശ നിയമം എന്നിവ അഹിന്ദുക്കളുടെ മേല്‍ അടിച്ചേല്‍പ്പിക്കാനുള്ള ഗൂഢാലോചനയാണ് ഈ ഏകീകൃത സിവില്‍ കോഡ് എന്നും ഒവൈസി പറഞ്ഞു.

‘ഞങ്ങള്‍ എതിര്‍ക്കുന്നത് ഏകീകൃത സിവില്‍ കോഡിനെയാണ്, പ്രത്യേകിച്ച് ബി.ജെ.പി കൊണ്ടുവരാന്‍ ശ്രമിക്കുന്നതിനെ. മൗലികാവകാശങ്ങളുടെ സംരക്ഷണമുള്ള നമ്മുടെ പ്രധാനപ്പെട്ട മതപരമായ ആചാരങ്ങളെ എടുത്തുമാറ്റാനുള്ള ശ്രമമാണിത്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എ.ഐ.എം.ഐ.എം ബി.ജെ.പിയുടെ ബിടീം ആണെന്ന വാദം ഉവൈസി തള്ളി. മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പുകളില്‍ പ്രതിപക്ഷ പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കാന്‍ താന്‍ തയ്യാറായിരുന്നുവെന്നും എന്നാല്‍ അവരില്‍ നിന്ന് യാതൊരു പ്രതികരണവും ലഭിച്ചില്ലെന്നും ഒവൈസി പറഞ്ഞു.

2027-ന്റെ തുടക്കത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശില്‍, സമാജ്വാദി പാര്‍ട്ടിയുമായിസഖ്യമുണ്ടാക്കാന്‍ എഐഎംഐഎം തയ്യാറായിരുന്നു. എന്നാല്‍ അവര്‍ തന്നെ ‘രാവണന്‍’ എന്ന് വിളിച്ചുവെന്നും ഒവൈസി പറഞ്ഞു.

Content Highlight: UCC attempt to impose Hindu Civil Code in Maharashtra: AIMIM  president Asaduddin Owaisi

 

 

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related