26
April, 2026

A News 365Times Venture

26
Sunday
April, 2026

A News 365Times Venture

പുതുവസ്ത്രം ധരിക്കാനും ഫോട്ടോയ്ക്ക് പോസ് ചെയ്യാനും സമയമുണ്ട്, മണിപ്പൂർ സന്ദർശിക്കാൻ പ്രധാനമന്ത്രിയ്ക്ക് സമയമില്ല: ഖാർഗെ

Date:


ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തെ വിമർശിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ രംഗത്ത്. ഫോട്ടോയ്ക്ക് പോസ് ചെയ്യാനും, പുതുവസ്ത്രം ധരിക്കാനും, നീന്താനും പ്രധാനമന്ത്രിയ്ക്ക് സമയമുണ്ടെന്നും എന്നാൽ, സംഘർഷഭരിതമായ വടക്കുകിഴക്കൻ സംസ്ഥാനമായ മണിപ്പൂർ സന്ദർശിക്കാൻ സമയമില്ലെന്നും ഖാർഗെ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

പ്രധാനമന്ത്രി മന്ദിർ ഉദ്ഘാടനത്തിന്റെ തിരക്കിലാണെന്നും മണിപ്പൂരിൽ നടക്കുന്ന ആക്രമണങ്ങൾ അദ്ദേഹം ശ്രദ്ധിക്കുന്നില്ലെന്നും ഖാർഗെ കുറ്റപ്പെടുത്തി. ‘മണിപ്പൂരിൽ നിർഭാഗ്യകരമായ ഒരു സംഭവമുണ്ടായി, പ്രധാനമന്ത്രി മോദി ബീച്ചിൽ പോയി, ഫോട്ടോ ഷൂട്ട് നടത്തുന്നു. ക്ഷേത്ര നിർമ്മാണം നടക്കുന്ന സ്ഥലത്ത് ഫോട്ടോകൾക്കായി പോയി. കേരളത്തിലേക്കും മുംബൈയിലേക്കും പോയി ഫോട്ടോ എടുക്കുന്നു. അദ്ദേഹം എല്ലായിടത്തും പോകുന്നു, നിങ്ങൾക്ക് എല്ലായിടത്തും അദ്ദേഹത്തിന്റെ ഫോട്ടോകൾ കാണാം.. പക്ഷേ ഈ മഹാൻ എന്തുകൊണ്ടാണ് മണിപ്പൂരിലേക്ക് പോകാത്തത്?,’ മല്ലികാർജുൻ ഖാർഗെ ചോദിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related