8
October, 2026

A News 365Times Venture

8
Thursday
October, 2026

A News 365Times Venture

അസ്യൂസ് വിവോബുക്ക് 15 എക്സ്1502എ: റിവ്യൂ

Date:



ഇന്ത്യൻ വിപണിയിൽ ബഡ്ജറ്റിൽ ഒതുങ്ങുന്ന തരത്തിലുള്ള ലാപ്ടോപ്പുകൾ അവതരിപ്പിക്കുന്ന ബ്രാൻഡുകളിൽ ഒന്നാണ് അസ്യൂസ്. ഇതിനോടകം നിരവധി തരത്തിലുള്ള ലാപ്ടോപ്പുകൾ അസ്യൂസ് വിപണിയിൽ എത്തിച്ചിട്ടുണ്ട്. ഇത്തവണ മിഡ് റേഞ്ചിൽ ലാപ്ടോപ്പുകൾ ഇഷ്ടപ്പെടുന്നവർക്കായി അസ്യൂസ് വിവോബുക്ക് 15 എക്സ്1502എ എന്ന ലാപ്ടോപ്പാണ് കമ്പനി പുറത്തിറക്കിയിട്ടുള്ളത്. ഇവയുടെ പ്രധാന ഫീച്ചറുകൾ പരിചയപ്പെടാം.

15.6 ഇഞ്ച് ഡിസ്പ്ലേയാണ് ഈ ലാപ്ടോപ്പുകൾക്ക് നൽകിയിരിക്കുന്നത്. 1920×1080 പിക്സൽ റെസലൂഷനും, 60 ഹെർട്സ് റിഫ്രഷ് റേറ്റും ലഭ്യമാണ്. ബ്ലൂടൂത്ത്, വൈഫൈ കണക്ടിവിറ്റി ഓപ്ഷനുകൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഇന്റൽ കോർ ഐ7-12650എച്ച് (12th ജെൻ) പ്രോസസറിലാണ് പ്രവർത്തനം. വിൻഡോസ് 11 ഹോം ഓപ്പറേറ്റിംഗ് സിസ്റ്റമാണ് നൽകിയിട്ടുള്ളത്. 16 ജിബി റാം ആണ് ഈ മോഡലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സ്റ്റോറേജ് ഡ്രൈവ് ടൈപ്പ് SSD- യും, സ്റ്റോറേജ് കപ്പാസിറ്റി 512 ജിബിയുമാണ്. ലാപ്ടോപ്പിന്റെ ഭാരം 1.7 കിലോഗ്രാം മാത്രമാണ്. അസ്യൂസ് വിവോബുക്ക് 15 എക്സ്1502എ ലാപ്ടോപ്പുകളുടെ ഇന്ത്യൻ വിപണി വില 64,990 രൂപ മുതലാണ് ആരംഭിക്കുന്നത്.

Also Read: അര്‍ജുന അവര്‍ഡ് ജേതാവായ പൊലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു, കൊലയാളി ഓട്ടോ ഡ്രൈവര്‍

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related