30
September, 2026

A News 365Times Venture

30
Wednesday
September, 2026

A News 365Times Venture

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ റിപ്പബ്ലിക് ഡേ സെയിൽ; ഈ 5 സ്മാര്‍ട്ട് ഫോണുകള്‍ക്ക് വമ്പൻ വിലക്കുറവ് – വിശദവിവരം

Date:


ന്യൂഡല്‍ഹി: ഇ-കൊമേഴ്‌സ് ഭീമനായ ആമസോണില്‍ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയില്‍ പുരോഗമിക്കുകയാണ്. പ്രീമിയം സ്മാര്‍ട്ട് ഫോണുകള്‍ ഗംഭീര വിലക്കുറവില്‍ സ്വന്തമാക്കാനുള്ള മികച്ച അവസരമാണ് ഉപയോക്താക്കള്‍ക്ക് ലഭിച്ചിരിക്കുന്നത്. നിരവധി ജനപ്രിയ സ്മാർട്ട്ഫോണുകൾക്ക് വമ്പിച്ച കിഴിവുകൾ വാഗ്ദാനം ചെയ്യുകയാണ് ആമസോൺ. ഐഫോൺ 13 (iphone 13), സാംസങ് ഗാലക്സി M14 5G (Samsung Galaxy M14 5G), സാംസങ് ഗാലക്സി S23 (Samsung Galaxy S23), വൺ പ്ലസ് നോർഡ് CE 3 ലൈറ്റ് (OnePlus Nord CE 3 Lite), റെഡ്മി നോട്ട് 13 (Redmi Note 13) തുടങ്ങിയ ബ്രാൻഡുകൾക്കാണ് ഓഫർ. സെയിൽ ജനുവരി 18 വരെയാണ് ഉള്ളത്.

1) സാംസംഗ് ഗ്യാലക്‌സി S23 അള്‍ട്രാ

നിലവില്‍ 1,24,999 രൂപ വിലയുള്ള സാംസംഗിന്റെ പ്രീമിയം സ്മാര്‍ട്ട് ഫോണാണ് ഗ്യാലക്‌സി S23 അള്‍ട്രാ (12 ജിബി/256 ജിബി). ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിലില്‍ എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പര്‍ച്ചേസ് ചെയ്താല്‍ 10,000 രൂപ ഇന്‍സ്റ്റന്റ് ക്യാഷ് ബാക്ക് ലഭിക്കും.

2) ആപ്പിള്‍ ഐ ഫോണ്‍ 13

ഡ്യുവല്‍ ബാക്ക് ക്യാമറ സെറ്റപ്പോടെ എത്തുന്ന ഐ ഫോണ്‍ 13 സ്വന്തമാക്കാന്‍ മികച്ച അവസരമാണ് ആമസോണ്‍ ഒരുക്കിയിരിക്കുന്നത്. മെയിന്‍ ലെന്‍സില്‍ സെന്‍സര്‍-ഷിഫ്റ്റ് ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷനോട് (OIS) കൂടി വരുന്ന ഐ ഫോണ്‍ 13ന് 49,999 രൂപയാണ് വില. എസ്ബിഐ ബാങ്ക് ക്രെഡിറ്റ് കാര്‍ഡ്, ഇഎംഐ എന്നിവയിലൂടെ പര്‍ച്ചേസ് ചെയ്താല്‍ 1,000 രൂപ ഡിസ്‌കൗണ്ട് ലഭിക്കും.

3) ഐക്യൂ 11 5G

കരുത്തുറ്റ സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍ 2 ചിപ്‌സെറ്റാണ് ഐക്യൂ 11 5Gയുടെ സവിശേഷത. ആമസോണില്‍ 44,999 രൂപയ്ക്കാണ് ഈ ഫോണ്‍ ലഭിക്കുക. എസ്ബിഐ ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പര്‍ച്ചേസ് ചെയ്താല്‍ 2,000 രൂപ ഡിസ്‌കൗണ്ട് കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

4) മോട്ടൊറോള റാസര്‍ 40 അള്‍ട്രാ

6.9 ഇഞ്ച് ഡിസ്‌പ്ലേയോട് കൂടി എത്തുന്ന മോട്ടൊറോളയുടെ ഫോള്‍ഡബിള്‍ ഫോണാണ് റാസര്‍ 40 അള്‍ട്രാ. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 8+ ജെന്‍ 1 പ്രൊസസര്‍, 8 ജിബി/12 ജിബി റാം തുടങ്ങിയവയാണ് മറ്റ് സവിശേഷതകള്‍. 69,999 രൂപയാണ് ഫോണിന്റെ വില. 9 മാസത്തേയ്ക്ക് നോ കോസ്റ്റ് ഇഎംഐയും ലഭ്യമാണ്.

5) റെഡ്മി നോട്ട് 13 5G

മീഡിയടെക് ഡൈമെന്‍സിറ്റി 9200+ പ്രൊസസര്‍ നല്‍കുന്ന കരുത്തോടെ എത്തുന്ന റെഡ്മിയുടെ ഏറ്റവും പുതിയ ഫോണാണ് നോട്ട് 13 5G. പെര്‍ഫോര്‍മന്‍സിന് ഏറെ പ്രാധാന്യം നല്‍കിയിരിക്കുന്ന ഈ ഫോണിന് ആമസോണ്‍ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിലില്‍ 17,999 രൂപയാണ് വില. എസ്ബിഐ ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പര്‍ച്ചേസ് ചെയ്താല്‍ 1,000 രൂപ ഡിസ്‌കൗണ്ട് ലഭിക്കും.

 

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

വെസ്റ്റ് ബാങ്കില്‍ ഇസ്രഈല്‍ കൈയേറ്റക്കാരുടെ ആക്രമണങ്ങള്‍; നൂറിലധികം അക്രമികള്‍ വീടുകള്‍ക്ക് തീവെച്ചു

ജെറുസലേം: വടക്കന്‍ വെസ്റ്റ് ബാങ്കിലെ ഫലസ്തീന്‍ ഗ്രാമത്തില്‍ നൂറിലധികം വരുന്ന അനധികൃത...