11
July, 2025

A News 365Times Venture

11
Friday
July, 2025

A News 365Times Venture

ഭീകരരുടേയും ഇന്ത്യാ വിരുദ്ധരുടേയും ഇഷ്ടതാവളമായ പാകിസ്ഥാന്‍ തകര്‍ന്നടിഞ്ഞു,ജനങ്ങള്‍ക്ക് ഭക്ഷണമില്ല,സൈന്യവും പട്ടിണിയില്‍

Date:

ഇസ്ലാമബാദ് : പാകിസ്ഥാനില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് അവശ്യവസ്തുക്കളും ആഹാരവും കിട്ടാനില്ല. ജനങ്ങള്‍ കൊടുംപട്ടിണിയിലാണ്. രാജ്യത്തെ സൈന്യവും കടുത്ത പ്രതിസന്ധികള്‍ അഭിമുഖീകരിക്കുന്നതായാണ് റിപ്പോര്‍ട്ട്.

സൈനികര്‍ക്ക് ദിവസം രണ്ടുനേരം സമൃദ്ധമായ ഭക്ഷണം നല്‍കാന്‍ കഴിയുന്നില്ലെന്ന ഗുരുതരമായ സാഹചര്യമാണ് പാകിസ്ഥാനിലുള്ളതെന്ന് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സൈന്യത്തിനായുള്ള പ്രത്യേക ഫണ്ടുകള്‍ വെട്ടിക്കുറച്ചതിനെത്തുടര്‍ന്നാണിത്.

ഭക്ഷ്യക്ഷാമം ചൂണ്ടിക്കാട്ടി ഫീല്‍ഡ് കമാന്‍ഡര്‍മാര്‍ ജനറലിന്റെ ഓഫീസിലേക്ക് കത്തെഴുതിയത് തെളിവാക്കിയാണ് മാദ്ധ്യമങ്ങള്‍ പ്രതിസന്ധിയെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നത്. സാധനങ്ങള്‍ യഥാസമയം എത്തിക്കുന്നതിലെ കാലതാമസവും വിനയാകുന്നുണ്ട്. ഭക്ഷ്യക്ഷാമത്തെ കുറിച്ചുള്ള സൈനികരുടെ പരാതി കരസേനാ മേധാവി ജനറല്‍ അസിം മുനീറിന്റെ ശ്രദ്ധയിലും പെടുത്തിയിട്ടുണ്ട്. സൈനികരുടെ ഭക്ഷണ ഫണ്ട് അടുത്തിടെ വെട്ടിക്കുറച്ചതാണ് സൈനികരില്‍ അതൃപ്തി പടരാന്‍ കാരണമായത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related