12
April, 2026

A News 365Times Venture

12
Sunday
April, 2026

A News 365Times Venture

യു.കെയില്‍ പടര്‍ന്ന് പിടിച്ച് പുതിയ ഒമിക്രോണ്‍ വകഭേദമായ ഇജി 5.1

Date:


ലണ്ടന്‍: യു.കെയില്‍ പടര്‍ന്ന് പിടിച്ച് പുതിയ ഒമിക്രോണ്‍ വകഭേദമായ ഇജി 5.1. യുകെയിലെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി മുന്നറിയിപ്പ് നല്‍കിയിട്ടുള്ള ‘എറിസ്’ എന്നു വിളിക്കുന്ന ഈ വകഭേദമാണ് ഇപ്പോള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയില്‍ ആശങ്ക വിതയ്ക്കുന്നത്.

യുകെയില്‍ ആദ്യമായി ജൂലൈ 31നാണ് ഈ വകഭേദം ശ്രദ്ധയില്‍പ്പെടുന്നത്. തുടര്‍ന്ന് വിദഗ്ധ സംഘത്തിന്റെ പരിശോധനയില്‍ പുതിയ കൊറോണ വൈറസിന്റെ വകഭേദമാണിതെന്ന് സ്ഥിരീകരിക്കുകയായിരുന്നു. രാജ്യത്ത് പനി ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന ഏഴിലൊരാള്‍ക്ക് എറിസ് സ്ഥിരീകരിക്കുന്നുണ്ടെന്നാണ് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി പറയുന്നത്.

തൊണ്ടവേദന, തലവേദന, ക്ഷീണം, ജലദോഷം, തുടങ്ങി സാധാരണ പനി ബാധിച്ചവരില്‍ കാണുന്ന പ്രകടമായ ലക്ഷണങ്ങള്‍ തന്നെയാണ് എറിസ് സ്ഥിരീകരിച്ചവരില്‍ കാണുന്ന പ്രധാന ലക്ഷണങ്ങള്‍. നേരത്തെ രോഗം ബാധിച്ചവരിലും വാക്സിന്‍ സ്വീകരിച്ചവരിലും സുരക്ഷാ സാദ്ധ്യതകളുണ്ടെങ്കിലും പ്രായമായവരില്‍ രോഗം വളരെപ്പെട്ടെന്ന് പടര്‍ന്നുപിടിക്കുകയും അപകടാവസ്ഥയിലെത്തിക്കുകയും ചെയ്യുന്നതാണെന്നും യുകെ ആരോഗ്യ സംഘടനകള്‍ അറിയിച്ചു

 

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

കൊവിഡിനെ അതിജീവിച്ചതുപോലെ പശ്ചിമേഷ്യന്‍ പ്രതിസന്ധികളെയും ഇന്ത്യയ്ക്ക് നേരിടാനാകും: രാജ്‌നാഥ് സിങ്

ലഖ്നൗ: ലോകം നേരിടുന്ന ഏത് അടിയന്തര സാഹചര്യങ്ങളെയും നേരിടാന്‍ രാജ്യം പൂര്‍ണ...