16
July, 2025

A News 365Times Venture

16
Wednesday
July, 2025

A News 365Times Venture

എംജി കോമറ്റിന്റെ ഇരട്ട ഡിസ്‌പ്ലേ സെറ്റപ്പ് പുറത്തുവിട്ടു

Date:

വരുന്ന ഏപ്രിൽ 19ന് എംജി കോമറ്റ് ഇവിയുടെ ലോഞ്ചിങ് നടക്കാനിരിക്കെ വാഹനത്തിന്റെ ഇരട്ട ഡിസ്‌പ്ലേ സെറ്റപ്പ് വെളിപ്പെടുത്തി എംജി മോട്ടോർ ഇന്ത്യ. കഴിഞ്ഞയാഴ്‌ച എംജി കോമറ്റ് ഇവിയുടെ അതുല്യമായ സ്‌റ്റിയറിംഗ് വീലിന്റെ ചിത്രം പുറത്തുവിട്ടതിന് പിന്നാലെയാണ് ഉപഭോക്താക്കളെ കൈയിലെടുക്കാനുള്ള കമ്പനിയുടെ പുതിയ നീക്കം.

കോമറ്റ് ഇവിയുടെ ഇരട്ട ഡിസ്‌പ്ലേ സെറ്റപ്പിൽ 10.25 ഇഞ്ച് ഇൻസ്ട്രുമെന്റ് ക്ലസ്‌റ്ററും 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്‌റ്റവും ഉൾപ്പെടുന്നു. കൂടാതെ, പൂർണ്ണമായും ഇഷ്‌ടാനുസൃതമാക്കാവുന്ന മൂന്ന് പേജുകളുള്ള വ്യത്യസ്‌ത അളവുകളുള്ള വിജറ്റുകൾ ഇൻഫോടെയ്ൻമെന്റ് സിസ്‌റ്റത്തിൽ സജ്ജീകരിച്ചിരിക്കുന്നു. ആപ്പിൾ ഐപോഡിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഇരട്ട സ്‌പോക്ക് മൾട്ടി-ഫംഗ്ഷൻ സ്‍റ്റിയറിംഗ് വീലാണ് ഇലക്ട്രിക് കാറിന് ലഭിക്കുന്നത്.

ടാറ്റ മോട്ടോഴ്‌സിന്റെ നെക്‌സോൺ ഇവിക്ക് ശേഷം രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ ഇലക്ട്രിക് കാറാണ് എംജിയുടെ ZS ഇവി. അതിന് ശേഷം എത്തുന്ന കമ്പനിയുടെ രണ്ടാമത്തെ ഇലക്ട്രിക് മോഡലാണ് കോമറ്റ് ഇവി. എം‌ജി കോമറ്റ് ഇവിക്ക് 2974 എംഎം നീളവും 1631 എംഎം ഉയരവും 1505 എംഎം വീതിയുമുണ്ടാകുമെന്ന് റിപ്പോർട്ടുകളുണ്ട്.

വീൽബേസിന് 2010 എംഎം നീളമുണ്ടാകും. നാല് സീറ്റുകളുള്ള ഇലക്ട്രിക് കാർ 25kWh ബാറ്ററിയുമായി ഘടിപ്പിച്ച 50kW മോട്ടോർ ഉപയോഗിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒറ്റ ചാർജിൽ 250 കിലോമീറ്ററിനും 300 കിലോമീറ്ററിനും ഇടയിലായിരിക്കും റേഞ്ച്. കൃത്യമായ സാങ്കേതിക സവിശേഷതകൾ അറിയാൻ ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കേണ്ടിവരും.

കോമറ്റ് EV വലുപ്പത്തിൽ അൽപ്പം ചെറുതായി തോന്നുമെങ്കിലും, ബാഹ്യ രൂപകൽപ്പന വളരെ സവിശേഷമാണ്. എന്നിരുന്നാലും, കോമറ്റ് ഇവി എംജി ലക്ഷ്യമിടുന്ന പുതിയ തലമുറക്കാർ, റോഡുകളിൽ മൂന്ന് ഡോർ കാറുകൾ അധികം കണ്ടിട്ടില്ലെന്ന പ്രത്യേകതയുണ്ട്. പുറം രൂപകൽപ്പനയുടെ കാര്യത്തിലാവട്ടെ എം‌ജി കോമറ്റ് ഇവി നിലവിൽ ഇന്തോനേഷ്യൻ വിപണിയിൽ വിൽക്കുന്ന വുലിംഗ് എയർ ഇവി പോലെയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related